ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ; സ്കൂളുകള്‍ ഓഗസ്റ്റ് 29ന് അടയ്ക്കും
Perinthalmanna RadioDate: 07-07-2025സംസ്ഥാനത്തെ സ്‌കൂളില്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടത്താൻ തീരുമാനം.ഒന്നാം പാദവാർഷിക പരീക്ഷ പൂർത്തിയാക്കി ഓഗസ്റ്റ് 29-ന് സ്കൂള്‍ അടയ്ക്കും.സെപ്റ്റംബർ എട്ടിന് സ്കൂള്‍ തുറക്കും. ഡിസംബർ 11 മുതല്‍ 18 വരെയാണ് ക്രിസ്മസ് പരീക്ഷ നടക്കുക. ക്രിസ്മസ് അവധിക്ക് ഡിസംബർ 19-ന് സ്കൂളടച്ച് 29-ന് തുറക്കും. ഈ അധ്യയന വർഷത്തിലെ പ്ലസ്ട പ്രാക്ടിക്കല്‍ പരീക്ഷ 2026 ജനുവരി 22-നും പ്ലസ് വണ്‍, പ്ലസ്‌ടു മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍ 23 വരെയും നടക്കും.വാർഷിക പരീക്ഷ മാർച്ച് രണ്ടു മുതല്‍ 30 വരെയായിരിക്കും നടക്കുക. മധ്യവേനലവധിക്കായി മാർച്ച് 31-ന് സ്കൂളുകള്‍ അടയ്ക്കും. ശനിയാഴ്ച പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ കലണ്ടർ പ്രകാരം പൊതുവിദ്യാലയങ്ങളില്‍ യുപി വിഭാഗത്തില്‍ 200 അധ്യയന ദിനങ്ങളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 204 അധ്യയന ദിനങ്ങളുമാണ് ഉള്ളത്. എല്‍പിയില്‍ 198 അധ്യയന ദിവസങ്ങളും ന...




