Tag: 070824

പ്രധാനമന്ത്രി നരേന്ദ്രമോദി ശനയാഴ്ച വയനാട് സന്ദർശിക്കും
Local

പ്രധാനമന്ത്രി നരേന്ദ്രമോദി ശനയാഴ്ച വയനാട് സന്ദർശിക്കും

Perinthalmanna RadioDate: 07-08-2024കൽപറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് എത്തും. ദുരന്ത മേഖലയും ക്യാമ്പും പ്രധാനമന്ത്രി സന്ദർശിക്കും. ദുരന്തത്തെക്കുറിച്ച് അറിഞ്ഞ സമയം മുതല്‍ കേരളത്തിന് മോദി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.ദില്ലിയിൽ നിന്നും പ്രത്യേക വിമാനത്തിലായിരിക്കും മോദി കണ്ണൂർ വിമാനത്താവളത്തിലെത്തുക. ദുരന്തബാധിത പ്രദേശങ്ങൾ അദ്ദേഹം ഹെലികോപ്റ്ററിൽ സന്ദർശിക്കും. അതിന് ശേഷം ദുരിതബാധിതർ താമസിക്കുന്ന ക്യാംപുകളും അദ്ദേഹം സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ  സന്ദർശനത്തെ വളരെ പ്രതീക്ഷയോടെയാണ് ദുരിതബാധിതരും സർക്കാരും നോ...
ഡിജി കേരളം പദ്ധതിക്ക് പെരിന്തൽമണ്ണയിൽ തുടക്കം
Local

ഡിജി കേരളം പദ്ധതിക്ക് പെരിന്തൽമണ്ണയിൽ തുടക്കം

Perinthalmanna RadioDate: 07-08-2024പെരിന്തൽമണ്ണ ∙ സാധാരണക്കാരുടെയും ദുർബല ജനവിഭാഗങ്ങളുടെയും ശാക്തീകരണം ഡിജിറ്റൽ സാക്ഷരതയിലൂടെ ഉറപ്പുവരുത്തുന്നതിനുള്ള ഡിജി കേരളം പദ്ധതിക്ക് പെരിന്തൽമണ്ണ നഗരസഭയിൽ തുടക്കം.കണക്കഞ്ചേരിയിൽ നഗരസഭാതല ഉദ്ഘാടനം ചെയർമാൻ പി.ഷാജി നിർവഹിച്ചു. കൗൺസിലർ കെ.അജിത, നഗരസഭാ സെക്രട്ടറി ജി.മിത്രൻ, സാക്ഷരതാ പ്രേരക്‌മാരായ ശബരികൂമാരി, ഷീജ എന്നിവർ പ്രസംഗിച്ചു.യുവജനങ്ങൾ, വിദ്യാർഥികൾ, എൻഎസ്എസ് വൊളന്റിയർമാർ, എൻസിസി– സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ് കെഡറ്റുകൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കും.ആളുകൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ, ആരോഗ്യസംബന്ധമായ വിവരങ്ങൾ, ചികിത്സാ സൗകര്യങ്ങൾ, സർക്കാർ തീരുമാനങ്ങൾ, അറിയിപ്പുകൾ, മറ്റ് അടിസ്ഥാന വിവരങ്ങൾ തുടങ്ങിയവ സാധാരണക്കാർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുകയാണു ചെയ്യുക..............................................
എട്ടാം ക്ലാസില്‍ ഇനി മുതൽ ഓള്‍ പാസില്ല; മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കും
Local

എട്ടാം ക്ലാസില്‍ ഇനി മുതൽ ഓള്‍ പാസില്ല; മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കും

Perinthalmanna RadioDate: 07-08-2024സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കി സര്‍ക്കാര്‍. എട്ടാം ക്ലാസില്‍ ഇത്തവണ മുതല്‍ ഓള്‍ പാസ് ഇല്ല. ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് നടപ്പാക്കും. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാക്കും.2026-27ല്‍ പത്താം ക്ലാസിലും മിനിമം മാര്‍ക്ക് നടപ്പാക്കാനാണ് മന്ത്രിസഭാ തീരുമാനം. വിദ്യാഭാസ കോണ്‍ക്ലേവിന്റെ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. ഇന്റേണല്‍ മാര്‍ക്ക് കൂടുതല്‍ നല്‍കുന്നതു മൂലവും ഓള്‍ പാസ് മൂലവും സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളുകളിലെ വിഭ്യാഭ്യാസ നിലവാരം കുറയുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.ഈ പരാതി പരിഹരിക്കാനുളള നടപടികളുടെ ഭാഗമായാണ് മിനിമം മാര്‍ക്ക്...
കരിപ്പൂർ വിമാനദുരന്തത്തിന് ഇന്ന് നാല് വർഷം പൂർത്തിയാകുന്നു
Local

കരിപ്പൂർ വിമാനദുരന്തത്തിന് ഇന്ന് നാല് വർഷം പൂർത്തിയാകുന്നു

Perinthalmanna RadioDate: 07-08-2024കൊണ്ടോട്ടി: കരിപ്പൂർ വിമാനദുരന്തത്തിന് ബുധനാഴ്ച നാലു വർഷം പൂർത്തിയാകുന്നു. 2020 ഓഗസ്റ്റ് ഏഴിന് കനത്ത മഴ പെയ്ത രാത്രിയിലായിരുന്നു വിമാനാപകടം. കോവിഡ് കാലത്ത്, വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട് റൺവേയിൽ കിഴക്ക് ഭാഗത്തു നിന്ന് ചെരിവിലേക്ക് കൂപ്പുകുത്തുകയായിരുന്നു.100 മീറ്ററോളം താഴേക്ക് പതിച്ച വിമാനം മൂന്നായി പിളർന്ന് കിഴക്കുഭാഗത്ത് ബെൽറ്റ് റോഡിനു സമീപം വിമാനത്താവള ചുറ്റുമതിലിൽ ഇടിച്ചാണു നിന്നത്. രണ്ടു പൈലറ്റുമാരും 19 യാത്രക്കാരുമടക്കം 21 പേരുടെ ജീവൻ പൊലിഞ്ഞു. 169 പേർക്ക് പരിക്കേറ്റു.വിമാനാപകടവും നാട്ടുകാരുടെ രക്ഷാപ്രവർത്തനവും ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടത് ഇന്നും നാട്ടുകാരുടെ ഓർമയിലുണ്ട്. കൊണ്ടോട്ടി മീൻചന്തയിൽനിന്ന് കോവിഡ് സാമൂഹികവ്യാപനം സംശയിച്ചതിനാൽ ഊടുവ...
രേഖകളില്ലാത്ത 15 ലക്ഷം രൂപയുമായി തിരൂർക്കാട് സ്വദേശിനി അറസ്‌റ്റിൽ
Local

രേഖകളില്ലാത്ത 15 ലക്ഷം രൂപയുമായി തിരൂർക്കാട് സ്വദേശിനി അറസ്‌റ്റിൽ

Perinthalmanna RadioDate: 07-08-2024 പെരിന്തൽമണ്ണ: അനധികൃതമായി രേഖകളില്ലാതെ കൈവശം സൂക്ഷിച്ച 15 ലക്ഷം രൂപയുമായി സ്ത്രീ അറസ്റ്റിൽ. തിരൂർക്കാട് സ്വദേശിനി മാടായി മുംതാസ് ലൈല (50) ആണ് അറസ്‌റ്റിലായത്. ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ പട്ടാമ്പി റോഡ് എസ്‌ബിഐ എടിഎമ്മിനു മുൻ വശത്താണ് സംഭവം. ഒരു ബാഗ് നിറയെ പണവുമായി എസ്‌ബിഐ എടിഎമ്മിൽ വന്ന യുവതി സിഡിഎം വഴി വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്ഐ ഷിജോ സി.തങ്കച്ചന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയത്. സ്‌ത്രീക്ക് പണത്തിന്റെ ഉറവിടത്തെ കുറിച്ച് വ്യക്തമായ മറുപടി നൽകാനായില്ല. ഇവർ അനധികൃത പണമിടപാട് സംഘത്തിലെ കണ്ണിയാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പെരിന്തൽമണ്ണ എസ്‌എച്ച്ഒ സുമേഷ് സുധാകർ അറിയിച്ചു. സിപിഒമാരായ സ്‌മിത, ഗ്രീഷ്‌മ, ജിതിൻ. സജി ബിബിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. പെരിന്തൽമണ്ണ കോടതിയിൽ ഹാ...