Tag: 070924

നിലമ്പൂർ റെയിൽപ്പാത വൈദ്യുതീകരണം; സബ്സ്റ്റേഷൻ പണി രണ്ടു മാസത്തിനകം തീരും
Local

നിലമ്പൂർ റെയിൽപ്പാത വൈദ്യുതീകരണം; സബ്സ്റ്റേഷൻ പണി രണ്ടു മാസത്തിനകം തീരും

Perinthalmanna RadioDate: 07-09-2024മേലാറ്റൂർ: ഷൊർണൂർ- നിലമ്പൂർ റെയിൽപ്പാത വൈദ്യുതീകരണത്തിന്റെ ഭാഗമായി മേലാറ്റൂരിൽ നടക്കുന്ന ട്രാക്‌ഷൻ സബ്‌സ്റ്റേഷൻ നിർമാണം അന്തിമഘട്ടത്തിലേക്ക്. മേലാറ്റൂർ റെയിൽവേസ്റ്റേഷന് വടക്കുഭാഗത്ത് പുതിയ പ്ലാറ്റ് ഫോമിന് സമീപത്തായാണ് ട്രാക്‌ഷൻ സബ്‌സ്റ്റേഷൻ ഒരുങ്ങുന്നത്.അടിത്തറയുടെ നിർമ്മാണം പൂർത്തിയാക്കി ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചു. സബ്സ്റ്റേഷൻ നിയന്ത്രണക്കെട്ടിടത്തിന്റെ നിർമാണം, ഉപകരണങ്ങൾ സപ്പോർട്ട് ചെയ്യുന്ന സ്ട്രക്ച്ചറുകളുടെയും ടവർ ഘടനയുടെയും നിർമാണം, കേബിൾ ട്രെഞ്ചിന്റെ നിർമാണം തുടങ്ങിയവയാണിപ്പോൾ നടക്കുന്നത്. രണ്ടു മാസത്തിനുള്ളിൽ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ചോലക്കുളത്തെ 110 കെ.വി. സബ്‌സ്റ്റേഷനിൽനിന്ന് ഭൂഗർഭ കേബിൾ വഴിയാണ് ഇവിടേയ്ക്കാവശ്യമായ വൈദ്യുതി എത്തിക്കുന്നത്. അതിനുള്ള ജോലികൾ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. വൈദ്യുതി സ്വിച്ചിങ് സ്റ്റേഷനുകൾ വാണിയമ്പ...
സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകാന്‍ സാധ്യത
Local

സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകാന്‍ സാധ്യത

Perinthalmanna RadioDate: 07-09-2024സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുക.നാളെ എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.മധ്യ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായാണ് ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. വടക്കു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ, ബംഗ്ലാദേശ് തീരത്തിന് സമീപം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്.തുടര്‍ന്നുള്ള 3 -4 ദിവസങ...
റേഷൻ കാർഡിലെ അംഗങ്ങൾക്കുള്ള മസ്റ്ററിങ് പുനരാരംഭിക്കുന്നു
Local

റേഷൻ കാർഡിലെ അംഗങ്ങൾക്കുള്ള മസ്റ്ററിങ് പുനരാരംഭിക്കുന്നു

Perinthalmanna RadioDate: 07-09-2024റേഷൻ കാർഡിലെ അംഗങ്ങൾക്കുള്ള മസ്റ്ററിങ് (ഇ-കെ.വൈ.സി.) പുനരാരംഭിക്കുന്നു. മഞ്ഞ, പിങ്ക് കാർഡുകാർക്ക് നിർബന്ധമാണ്. നീല, വെള്ള തുടങ്ങിയ മറ്റുവിഭാഗത്തിനും മസ്റ്ററിങ് ചെയ്യാം. ഇ-പോസ് സെർവറിന്റെ സാങ്കേതിക പ്രശ്നത്തെ തുടർന്ന് മാസങ്ങൾക്കു മുൻപ് നിർത്തിവെച്ച മസ്റ്ററിങ്ങാണ് വീണ്ടും തുടങ്ങുന്നത്. സെപ്റ്റംബർ 18-നു തുടങ്ങി ഒക്ടോബർ എട്ടിനു തീരുന്ന രീതിയിൽ ഓരോ ജില്ലയ്ക്കും വ്യത്യസ്ത തീയതിയാണു നിശ്ചയിച്ചിട്ടുള്ളത്. ഇ-പോസ് സെർവറിന്റെ ശേഷി കൂട്ടിയെങ്കിലും മസ്റ്ററിങ്ങിന് മുടക്കം വരാതിരിക്കാനാണിത്.റേഷൻകടകളിലെ മസ്റ്ററിങ്ങിനു പുറമേ സ്കൂളുകൾ, അങ്കണവാടികൾ തുടങ്ങിയയിടങ്ങളിൽ ക്യാമ്പ് സംഘടിപ്പിക്കും. കിടപ്പുരോഗികൾ, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവരുടെ വീടുകളിൽ നേരിട്ടെത്തി മസ്റ്ററിങ് നടത്തും.അരി വാങ്ങാൻ വരുന്ന കാർഡിലെ അംഗങ്ങൾ ഇ-പോസിൽ വിരൽ അമർത്തുമ്പോൾ മസ്...
ഓണക്കളം കളറാക്കാൻ വെറൈറ്റികളുമായി പൂവിപണി
Local

ഓണക്കളം കളറാക്കാൻ വെറൈറ്റികളുമായി പൂവിപണി

Perinthalmanna RadioDate: 07-09-2024പെരിന്തൽമണ്ണ : ഓണക്കളം കളറാക്കാൻ വെറൈറ്റികളുമായി പൂവിപണി. പൂക്കളത്തിലെ പ്രധാനിയായ ചെണ്ടു മല്ലിക്കു പുറമേ ഇത്തവണ താരമായി ഹൈബ്രിഡ് ആഷ്ട്ര പൂക്കളും. ചോക്കലേറ്റ് ആഷ്ട്രയാണു മുഖ്യ ആകർഷണം. ഇവയ്ക്കു പുറമേ മെറൂൺ, വയലറ്റ് നിറങ്ങളിലുള്ള പൂക്കളുമുണ്ട്. ഭംഗിക്കൊത്തു വിലയും കൂടുതലുണ്ട് ഇത്തവണ. വിനായക ചതുർഥിക്കു മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ആവശ്യം കഴിയുന്നതോടെ കൂടുതൽ പൂക്കൾ കേരളത്തിലേക്കു വരുമെന്നും വില കുറയുമെന്നുമാണു കച്ചവടക്കാരുടെ പ്രതീക്ഷ.സാധാരണ, ജില്ലയിലേക്കു പൂക്കളെത്താറുള്ള ഗുണ്ടൽപേട്ടിൽ നിന്ന് ഇത്തവണ കാര്യമായ വരവില്ല. കഴിഞ്ഞ ദിവസങ്ങളിൽ ബെംഗളൂരുവിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമാണു മലപ്പുറം ജില്ലയിലേക്ക് പൂക്കൾ എത്തിയതെന്നു മൊത്തക്കച്ചവടക്കാർ  പറയുന്നു. ചെണ്ടുമല്ലി, ചുവന്ന റോസ്‍, വെള്ള ജമന്തി, ആഷ്ട്ര പൂക്കളാണു ബെംഗളൂരുവിൽനിന്ന് എത്തിയത്. എന്...
പെരിന്തൽമണ്ണയിൽ ആഘോഷമായി ചെണ്ടുമല്ലിക്കൃഷി വിളവെടുത്തു
Local

പെരിന്തൽമണ്ണയിൽ ആഘോഷമായി ചെണ്ടുമല്ലിക്കൃഷി വിളവെടുത്തു

Perinthalmanna RadioDate: 07-09-2024പെരിന്തൽമണ്ണ: നഗരസഭയിൽ ആഘോഷമായി ചെണ്ടുമല്ലിക്കൃഷി വിളവെടുത്തു. 28–ാം വാർഡ് ജൂബിലിയിൽ നഗരസഭാധ്യക്ഷൻ പി.ഷാജി വിളവെടുപ്പ് ഉദ്ഘാ‌ടനം ചെയ്‌തു. കുടുംബശ്രീയുടെയും കൃഷിവകുപ്പിന്റെയും സഹായത്തോടെ ദമ്പതികളായ പി.പി.ഏബ്രഹാം, കെ.എം.ബിനോമോൾ എന്നിവരാണ് ചെണ്ടുമല്ലിക്കൃഷി ഒരുക്കിയത്.വൈസ് ചെയർപഴ്‌സൻ എ.നസീറ, സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, മെംബർ സെക്രട്ടറി ടി.രാജീവൻ, സിഡിഎസ് ചെയർപഴ്‌സൻ വി.കെ.വിജയ, വൈസ് ചെയർപഴ്‌സൻ സീനത്ത് എന്നിവർ നേതൃത്വം നൽകി................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ...
റോഡിൽ ചതിക്കുഴികളുമായി മാനത്തുമംഗലം ബൈപാസ് റോഡ്
Local

റോഡിൽ ചതിക്കുഴികളുമായി മാനത്തുമംഗലം ബൈപാസ് റോഡ്

Perinthalmanna RadioDate: 07-09-2024പെരിന്തൽമണ്ണ: കോഴിക്കോട് റോഡിനെയും ഊട്ടി റോഡിനെയും ബന്ധിപ്പിക്കുന്ന മാനത്തുമംഗലം ബൈപാസ് റോഡിൽ ചെറുതും വലുതുമായ കുഴികൾ കാരണം യാത്രാദുരിതം. മഴ പെയ്താൽ റോഡിൽ വെള്ളം കെട്ടിക്കിടന്ന് കുഴികൾ ശ്രദ്ധയിൽപെടുകയില്ല. ഈ കുഴികളിൽ ചാ‌ടി ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപെടുന്നതു പതിവാണ്.നഗരസഭാ ബസ് സ്‌റ്റാൻഡിൽനിന്ന് നിലമ്പൂർ, മേലാറ്റൂർ, വെട്ടത്തൂർ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ബസുകൾ മാനത്തുമംഗലം ബൈപാസ് വഴിയാണ് കടന്നുപോകുന്നത്. കോഴിക്കോട് റോഡിൽനിന്ന് ഊട്ടി റോഡിൽ കയറാനുള്ള എളുപ്പവഴി ആയതിനാൽ സദാസമയവും ഈ റോഡിൽ സ്വകാര്യ വാഹനങ്ങളുടെയും ടാക്‌സി വാഹനങ്ങളുടെയും തിരക്കാണ്. മാനത്തുമംഗലം ബൈപാസിൽനിന്ന് തറയിൽ ബസ് സ്‌റ്റാൻഡിലേക്ക് വാഹനങ്ങൾക്ക് കയറാൻ കഴിയാത്തവിധം റോഡിൽ കുഴി രൂപപ്പെട്ട് വെള്ളം കെട്ടിക്കിടക്കുകയാണ്. നഗരത്തിലെ ഗതാഗതത്തിരക്കുള്ള മാനത്തുമംഗലം ബൈപാസ് റോഡ് നവീകരിക്ക...