ഇന്നാണ് ആ വിസ്മയ കാഴ്ച; രാത്രി ആകാശത്ത് ചുവന്ന ചന്ദ്രനെ കാണാം
Perinthalmanna RadioDate: 07-09-2025 ന്യൂഡൽഹി: ഇന്ന് രാത്രി അതായത് സെപ്റ്റംബർ ഏഴിന് വലിയൊരു ആകാശ വിസ്മയമാണ് ലോകമെമ്പാടുമുള്ള ആളുകളെ കാത്തിരിക്കുന്നത്. ഇന്ന് കുറച്ചുനേരം ആകാശത്ത് നമുക്ക് ചുവന്ന ചന്ദ്രനെ കാണാം. രാത്രി നടക്കുന്ന പൂർണ ചന്ദ്രഗ്രഹണ സമയത്താണ് ചുവന്ന ചന്ദ്രൻ ദൃശ്യമാവുക. രാത്രി 10നു ശേഷം കേരളത്തിൽ ഉൾപ്പെടെ എല്ലായിടത്തും ചുവന്ന ചന്ദ്രനെ കാണാൻ കഴിയും. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രം. ഇന്ത്യ, ചൈന, ജപ്പാൻ, പടിഞ്ഞാറൻ ആസ്ട്രേലിയ, യൂറോപ്, ആഫ്രിക്ക, ന്യൂസിലൻഡ് എന്നിവിടങ്ങളിലും ഏകദേശം 82 മിനിറ്റോളം നീണ്ടു നിൽക്കുന്ന പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും.പൂർണഗ്രഹണ സമയത്ത് ചന്ദ്രൻ ചുവന്ന നിറത്തിലാകുന്നതിനെ ബ്ലഡ് മൂൺ എന്നാണ് പറയുന്നത്. സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. അപ്പോൾ ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും ഭൂമി. ഈ സമയത്ത് ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായി മറയ...




