Tag: 071025

യുപിഐ ഇടപാടുകള്‍ക്ക് ഇനി ബയോമെട്രിക് ഓതന്റിക്കേഷന്‍; പുതിയ സംവിധാനം നാളെ മുതല്‍ നിലവില്‍ വരും

Local

യുപിഐ ഇടപാടുകള്‍ക്ക് ഇനി ബയോമെട്രിക് ഓതന്റിക്കേഷന്‍; പുതിയ സംവിധാനം നാളെ മുതല്‍ നിലവില്‍ വരും

Perinthalmanna RadioDate: 07-10-2025 രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ യുപിഐ പണമിടപാടുകളില്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍ സംവിധാനം നാളെ പ്രാബല്ല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്. നിലവിലുള്ള പിന്‍ വെരിഫിക്കേഷന് പകരമായി മുഖം തിരിച്ചറിയല്‍, വിരലടയാളം എന്നിവ ഉപയോഗിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും.കൂടുതല്‍ സുരക്ഷിതവും എളുപ്പത്തിലും പണമിടപ്പാടുകള്‍ നടത്താന്‍ സാധിക്കുകയും പിന്‍ ഓര്‍ത്തുവെക്കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും പുതിയ സംവിധാനം വഴി സഹായകമാവുംയുപിഐ സംവിധാനം നിയന്ത്രിക്കുന്ന നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ ഈ പുതിയ ബയോമെട്രിക് സംവിധാനം പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയിടുന്നുവെന്നാണ് റിപ്പോര്‍ട്ട്.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതി...
തിരൂർക്കാട്- ആനക്കയം റോഡിൽ ഗതാഗതം നിരോധിച്ചു

Local

തിരൂർക്കാട്- ആനക്കയം റോഡിൽ ഗതാഗതം നിരോധിച്ചു

Perinthalmanna RadioDate: 07-10-2025 അങ്ങാടിപ്പുറം: മേലാറ്റൂർ നിരത്തുകൽ സെക്ഷന് കീഴിൽ വരുന്ന തിരൂർക്കാട് - ആനക്കയം റോഡിൽ നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഇന്നലെ (ഒക്ടോബർ ആറ്) മുതൽ പ്രവൃത്തി തീരുന്നതുവരെ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
മങ്കട പെരുമ്പറമ്പിൽ വീണ്ടും പുലിയെ കണ്ടതായി തൊഴിലാളികൾ

Local

മങ്കട പെരുമ്പറമ്പിൽ വീണ്ടും പുലിയെ കണ്ടതായി തൊഴിലാളികൾ

Perinthalmanna RadioDate: 07-10-2025 മങ്കട:  പെരുമ്പറമ്പിൽ വീണ്ടും പുലിയെ കണ്ടതായി അതിഥി തൊഴിലാളികൾ. പെരുമ്പറമ്പ് കട്ടിങ്ങിനു സമീപമുള്ള കോഴിഫാമിലെ അതിഥി തൊഴിലാളികളാണ് ഞായറാഴ്ച രാത്രി 10 മണിയോടെ ഇവർ താമസിക്കുന്ന ഫാമിന് സമീപമുള്ള വീടിനു പുറത്ത് പുലി നടക്കുന്നതായി കണ്ടത്. കൂട്ടിൽ കെട്ടിയിട്ട നായ കുരയ്ക്കുന്ന ശബ്ദം കേട്ടാണ് ഇവർ പുറത്തേക്ക് നോക്കിയത്. ഏതാനും ദിവസങ്ങൾക്കു മുൻപ് ഇതേ സ്ഥലത്തിനു സമീപം പുലി റോഡ് കുറുകെ കടക്കുന്നതായി ബൈക്ക് യാത്രക്കാരൻ കാണുകയും പുളിക്കൽപറമ്പ് അങ്ങാടിയിൽ എത്തി നാട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം പികെ നഗറിനു സമീപം ടാപ്പിങ് തൊഴിലാളിയും പുലിയെ കണ്ടിരുന്നു. തുടർന്ന് വനപാലകർ സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പെരിന്തൽമണ്ണയിൽ സെവൻസ് ഫുട്ബോൾ നടത്തിപ്പിനായി ക്ലബ്ബുകൾ കൊമ്പുകോർക്കുന്നു

Local

പെരിന്തൽമണ്ണയിൽ സെവൻസ് ഫുട്ബോൾ നടത്തിപ്പിനായി ക്ലബ്ബുകൾ കൊമ്പുകോർക്കുന്നു

Perinthalmanna RadioDate: 07-10-2025 പെരിന്തൽമണ്ണ:  സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നതുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണയിൽ വിവാദം. നെഹ്‌റു സ്‌റ്റേഡിയത്തിൽ ഡിസംബർ 10 മുതൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ന‌ടത്താൻ അനുവാദം തേടി കാദറലി ക്ലബ്ബും പ്രീമിയർ ക്ലബ്ബും നഗരസഭാ അധികൃതരെ സമീപിച്ചതാണ് വിവാദമായത്. ഇരു ക്ലബ്ബുകൾക്കും ഒരേ സമയത്തു സ്‌റ്റേഡിയം വിട്ടു നൽകണമെന്നതാണ് ആവശ്യം. കാദറലി ക്ലബ്ബിന്റെ 53–ാമത് അഖിലേന്ത്യാ സെവൻസ് ഫുട‌്ബോൾ ടൂർണമെന്റാണ് നടക്കാനിരിക്കുന്നത്. ഇതിനായി കഴിഞ്ഞ ദിവസം ചേർന്ന യോഗം സ്വാഗതസംഘം രൂപീകരിച്ചിരുന്നു. ഡിസംബർ 20 മുതൽ ടൂർണമെന്റ് നടത്താനും തീരുമാനിച്ചിരുന്നു.2022ൽ സമാന രീതിയിൽ ഇരുപക്ഷത്തു നിന്നും ആവശ്യം ഉയരുകയും പ്രീമിയർ ക്ലബ്ബിന് ടൂർണമെന്റ് നടത്താൻ അനുമതി നൽകുകയും ചെയ്‌തിരുന്നു. ഇതുമൂലം കാദറലി ക്ലബ്ബിന്റെ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് പ‌ട്ടിക്കാട് സ്‌കൂൾ സ്‌റ്റേഡിയത്തിലേക്ക് മാറ...
പെരിന്തൽമണ്ണ ബൈപ്പാസ് ജംഗ്ഷനിലെ റോഡിലെ കുഴികൾ അടച്ചു

Local

പെരിന്തൽമണ്ണ ബൈപ്പാസ് ജംഗ്ഷനിലെ റോഡിലെ കുഴികൾ അടച്ചു

Perinthalmanna RadioDate: 07-10-2025 പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പ്രധാന കാരണമായിരുന്ന പെരിന്തൽമണ്ണ ആയിഷ ബൈപ്പാസ് ജംഗ്ഷനിലെ റോഡിലെ കുഴികൾ ഒടുവിൽ അടച്ചു. ഇന്നലെ രാത്രി തുടങ്ങിയ കുഴിയടക്കൽ ഇന്ന് രാവിലെയോടെയാണ് പുർത്തിയായത്. ടാറിങ് നടത്തിയാണ് കുഴികൾ പൂർണമായും അടച്ചത്.തുടർച്ചയായ കനത്ത മഴയിൽ തിരക്കേറിയ  പെരിന്തൽമണ്ണ ആയിഷ ബൈപ്പാസ് ജംഗ്ഷനിൽ റോഡ് തകർന്നതോടെ ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു.  നാല് റോഡുകൾ സന്ധിക്കുന്ന ജംഗ്ഷനും ദേശീയ പാതയും ആയതിനാൽ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്നു പോകുന്നത്. റോഡിൽ രൂപപ്പെട്ട കുഴികൾ മാസങ്ങൾ പിന്നിട്ടിട്ടും ഇടക്കിടെ ക്വറി വേസ്റ്റ് ഇട്ട് അടക്കുന്നതല്ലാതെ ഇത് വരെയും ടാറിങ് നടത്തിയിരുന്നില്ലരാത്രിയായാൽ ഈ ഭാഗത്ത് വെളിച്ചം കുറവ് ആയതിനാൽ രാത്രി കാലങ്ങളിലും അതു പോലെ മഴയുള്ള സമയങ്ങളിലും റോഡിലെ കുഴിയിൽ വെള്ളം നിറയുന്നതിനാല...