Tag: 071124

മുദ്രപ്പത്രത്തിന് കടുത്ത ക്ഷാമം; ചെറിയ വിലയ്ക്കുള്ള മുദ്രപത്രങ്ങൾ കിട്ടാനേയില്ല
Local

മുദ്രപ്പത്രത്തിന് കടുത്ത ക്ഷാമം; ചെറിയ വിലയ്ക്കുള്ള മുദ്രപത്രങ്ങൾ കിട്ടാനേയില്ല

Perinthalmanna RadioDate: 07-11-2024പെരിന്തൽമണ്ണ: മുദ്രപ്പത്രത്തിന് കടുത്ത ക്ഷാമം നേരിട്ടു തുടങ്ങിയതോടെ സാധാരണക്കാരുടെ ഒട്ടേറെ പ്രശ്നങ്ങൾക്കു പരിഹാരം കാണാനാകുന്നില്ലെന്നു പരാതി. ചെറിയ വിലയ്ക്കുള്ള മുദ്രപത്രങ്ങൾക്കാണു കൂടുതൽ ക്ഷാമം. 20, 50, 100 രൂപയ്ക്കുള്ള മുദ്രപത്രങ്ങൾ കിട്ടാനേയില്ല. ലൈഫ്മിഷൻ പദ്ധതിയിൽ ലഭിക്കുന്ന വീടുകൾക്ക് ഉപഭോക്താക്കൾ പഞ്ചായത്തിലേക്കു നൽകേണ്ട സത്യവാങ്മൂലം അപേക്ഷ, സ്കൂൾ സർട്ടിഫിക്കറ്റ്, എജ്യൂക്കേഷൻ അപേക്ഷകൾ, കോളജ് അഡ്മിഷൻ, കരാറുകൾ, ക്ഷേമപെൻഷനുകൾ തുടങ്ങിയവയ്ക്ക് ആവശ്യമായ 20, 50, 100രൂപ മുദ്രപത്രങ്ങൾ കിട്ടാതായിട്ട് ഏറെ നാളായി. ചെറിയ വിലയ്ക്കുള്ള മുദ്രപത്രത്തിന്റെ ക്ഷാമം മൂലം പലരും വലിയ തുകയ്ക്കുള്ളവ വാങ്ങേണ്ട ഗതികേടിലുമാണ്. മുദ്രപത്രക്ഷാമം പരിഹരിച്ചു പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ഐഎൻടിയുസി ജില്ലാ ട്രഷറർ ബാവ കാളിയത്ത് ആവശ്യപ്പെട്ടു...................
മേലാറ്റൂരിലെ ഓപ്പൺ ജിം ഉപകരണങ്ങൾ നാശത്തിന്റെ വക്കിൽ
Local

മേലാറ്റൂരിലെ ഓപ്പൺ ജിം ഉപകരണങ്ങൾ നാശത്തിന്റെ വക്കിൽ

Perinthalmanna RadioDate: 07-11-2024മേലാറ്റൂർ: പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്ത് മൂന്നു മാസം തികയും മുൻപ് മേലാറ്റൂരിലെ ഓപ്പൺ ജിം നാശത്തിലേക്ക്. ജീവിത ശൈലീ രോഗ നിയന്ത്രണത്തിനും ആരോഗ്യ പരിപാലനത്തിനും ഉപയോഗിക്കാവുന്ന പത്തോളം ഉപകരണങ്ങളാണ് ചെമ്മാണിയോട് ബൈപ്പാസ് റോഡരികിൽ മേലാറ്റൂർ ഗ്രാമപ്പഞ്ചായത്ത് നിർമിച്ച ഓപ്പൺ ജിമ്മിൽ സജ്ജീകരിച്ചിട്ടുള്ളത്. ഇതിലെ മിക്ക ഉപകരണങ്ങളും പൊട്ടിയ നിലയിലും ഇളകിയാടുന്ന വിധത്തിലും ആണിപ്പോൾ.15 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമിച്ച ഓപ്പൺ ജിം ഓഗസ്റ്റ് 15-ന് കായികവകുപ്പ് മന്ത്രി വി. അബ്ദു റഹ്‌മാനാണ് നാടിനു സർപ്പിച്ചത്. സമീപ പ്രദേശത്ത് നിന്നുള്ളവരടക്കം ജിം ഉപയോഗിക്കാൻ എത്തുന്നുണ്ട്. ദുരുപയോഗവും അശ്രദ്ധയുമാണ് ജിമ്മിലെ ഉപകരണങ്ങൾ നശിക്കാനുള്ള പ്രധാന കാരണം. ജിമ്മിലും പരിസരത്തും വെളിച്ചമില്ലാത്തത് രാത്രിയിൽ സമൂഹ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനുള്ള സാഹചര്യവും ഉണ്ടാക്കുന്നുണ...
പട്ടിക്കാട് റെയിൽവേ സ്‌റ്റേഷനിൽ രണ്ടാംഘട്ട വികസന പ്രവൃത്തി തുടങ്ങി
Local

പട്ടിക്കാട് റെയിൽവേ സ്‌റ്റേഷനിൽ രണ്ടാംഘട്ട വികസന പ്രവൃത്തി തുടങ്ങി

Perinthalmanna RadioDate: 07-11-2024പട്ടിക്കാട്: ഇ.അഹമ്മദ് കേന്ദ്ര റെയിൽവേ സഹമന്ത്രി ആയപ്പോൾ ആദർശ് സ്‌റ്റേഷനാക്കി ഉയർത്തിയ പട്ടിക്കാട് റെയിൽവേ സ്‌റ്റേഷന്റെ രണ്ടാംഘട്ട വികസന പ്രവർത്തനത്തിന് തുടക്കമായി. നിലവിലുള്ള പ്ലാറ്റ്ഫോമിന്റെ നീളം ഇരുവശങ്ങളിലായി 120 മീറ്റർ കൂടി ദീർഘിപ്പിക്കുന്ന പ്രവൃത്തി ആരംഭിച്ചു. നിലവിൽ 12 ബോഗികൾ നിർത്തിയിടാനുള്ള സൗകര്യമേ പ്ലാറ്റ്‌ഫോമിലുള്ളൂ. 14 ബോഗിയുള്ള രാജ്യറാണി എക്‌സ്പ്രസിന്റെ രണ്ട് ബോഗികൾ പ്ലാറ്റ്ഫോം ഇല്ലാത്ത സ്ഥലത്താണ് നിർത്തുന്നത്. അതുകൊണ്ട് യാത്രക്കാർ ഈ ബോഗികളിൽ കയറാൻ കഷ്‌ടപ്പെടുന്നു. പ്ലാറ്റ്ഫോമിന്റെ ദൈർഘ്യം വർധിപ്പിക്കുന്നതോടെ ഒരേസമയം 16 ബോഗികൾക്ക് നിർത്താനുള്ള സൗകര്യം ഉണ്ടാകും.ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയുടെ വൈദ്യുതീകരണം പൂർത്തിയായെങ്കിലും മേലാറ്റൂർ സബ് സ്‌റ്റേഷന്റെ നിർമാണം പൂർത്തിയായിട്ടില്ല. പട്ടിക്കാട് റെയിൽവേ സ്‌റ്റേഷനിലും പ്ലാറ്റ്ഫോമിലും വൈദ്യ...
വൃക്ക രോഗിയെ സഹായിക്കാൻ കാരുണ്യവഴിയിൽ സർവീസ് നടത്തിയത് 12 സ്വകാര്യ ബസുകൾ
Local

വൃക്ക രോഗിയെ സഹായിക്കാൻ കാരുണ്യവഴിയിൽ സർവീസ് നടത്തിയത് 12 സ്വകാര്യ ബസുകൾ

Perinthalmanna RadioDate: 07-11-2024പെരിന്തൽമണ്ണ: വൃക്ക രോഗിയായ പ്രവാസിയെ സഹായിക്കാൻ കാരുണ്യവഴിയിൽ സർവീസ് നടത്തി 12 സ്വകാര്യ ബസുകൾ. മുൻ ബസ് ജീവനക്കാരൻ ആനമങ്ങാട് പാലോളിപ്പറമ്പിലെ ആലിക്കൽ മുസ്‌തഫയെ സഹായിക്കാനാണ് ബസുകൾ ഇന്നലെ സർവീസ് നടത്തിയത്. കുടുംബത്തിന്റെ അത്താണിയായ മുസ്‌തഫ നാല് വർഷമായി ഡയാലിസിസ് ചെയ്തു വരികയാണ്. വൃക്ക മാറ്റി വയ്‌ക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നാണ് ഡോക്‌ടർമാർ വിധിയെഴുതിയത്. ചികിത്സാ സഹായത്തിന് നാട്ടുകാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇവരെ സഹായിക്കാനാണ് സിഐടിയുവിന്റെ നേതൃത്വത്തിൽ ബസ് തൊഴിലാളികളും ബസു‌ടമകളും ഒന്നിച്ചത്. ബസ് സ്‌റ്റാൻഡിലും ടൗൺ ജംക്‌ഷനിലും ജീവനക്കാരുടെ നേതൃത്വത്തിൽ പിരിവ് നടത്തി.പെരിന്തൽമണ്ണ–പട്ടാമ്പി, പെരിന്തൽമണ്ണ–മഞ്ചേരി–പട്ടാമ്പി, പെരിന്തൽമണ്ണ–അരക്കുപറമ്പ്–വളപുരം, പട്ടാമ്പി–പെരിന്തൽമണ്ണ, പട്ടാമ്പി–വളാഞ്ചേരി എന്നീ...
മണ്ണാർമല പള്ളിപ്പടിയിൽ വീണ്ടും പുലിഭീതി
Local

മണ്ണാർമല പള്ളിപ്പടിയിൽ വീണ്ടും പുലിഭീതി

Perinthalmanna RadioDate: 07-11-2024മണ്ണാർമല ∙ ഇടവേളയ്ക്കുശേഷം മണ്ണാർമല പള്ളിപ്പടിയിൽ വീണ്ടും പുലിഭീതി. പെരിന്തൽമണ്ണ - മാട് റോഡ് ഭാഗത്ത് കഴിഞ്ഞദിവസം രാത്രി ബൈക്ക് യാത്രക്കാരനാണ് പുലിയെ കണ്ടത്. തന്റെ മുന്നിലൂടെ റോഡ് മുറിച്ചുകടന്ന് പുലി പൊന്തക്കാട്ടിലേക്ക് പോയതായി യാത്രിക ൻ പറഞ്ഞു.നാട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് സമീപത്തുള്ള വീട്ടിൽ സ് ഥാപിച്ച സിസിടിവി ക്യാമറ പരിശോധിച്ചു. പുലിയെ പോലുള്ള ജീവി റോഡ് മുറിച്ചു കടന്നുപോകുന്നത് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് .വനം വകുപ്പിനെ വിവരമറിയിച്ചതായി പഞ്ചായത്ത് അംഗം ഹൈദർ തോരപ്പ പറഞ്ഞു. പലതവണ ഇതേ ഭാഗത്ത് പുലിയെ കണ്ടതായി അഭ്യൂഹമുണ്ടായതിനെ ത്തുടർന്ന് വനം വകുപ്പ് പുലിക്കെണി സ്ഥാപിച്ചിരുന്നു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-------------------------...