തിരുവേഗപ്പുറ പാലത്തിന് സമാന്തരമായി പുതിയ പാലം വേണമെന്ന് ആവശ്യം
Perinthalmanna RadioDate: 07-11-2025 വളാഞ്ചേരി: ഉപരി തലത്തിലെ വിള്ളലിനെ തുടർന്നു വാഹന ഗതാഗതം നിയന്ത്രണ വിധേയമാക്കിയ തിരുവേഗപ്പുറ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കണമെന്ന ആവശ്യം വ്യാപകമായി. മലപ്പുറം, പാലക്കാട് ജില്ലകളെ ബന്ധിപ്പിച്ചു തൂതപ്പുഴയിലുള്ള പാലത്തിന് 6 ദശകങ്ങളുടെ പഴക്കമുണ്ട്. നിർമാണ കാലത്തിനു ശേഷം കാര്യമായ അറ്റകുറ്റപ്പണികളും ഉണ്ടായില്ല.മൂന്നുവർഷം മുൻപ് മേജർ അറ്റകുറ്റപ്പണി നടത്തിയിട്ടും പാലത്തിനു മുകളിൽ വിള്ളൽ കണ്ടെത്തിയതിൽ പ്രദേശവാസികൾ ദുരൂഹത ആരോപിക്കുന്നുണ്ട്. അരനൂറ്റാണ്ടിനു മുൻപുള്ള വാഹന ഗതാഗതം കണക്കാക്കി നിർമിച്ച പാലത്തിന് 149 മീറ്ററാണ് നീളം. വളാഞ്ചേരി-കൊപ്പം പാതയിൽ ഏറ്റവും വാഹനത്തിരക്കുള്ള റോഡാണിത്. പാലക്കാട്ടേക്കും പട്ടാമ്പിയിലേക്കും ചെർപ്പുളശ്ശേരിയിലേക്കുമുള്ള എളുപ്പമാർഗവും ഇതുവഴിയാണ്. റബറൈസ്‌ഡ് ചെയ്‌ത റോഡ് വഴി രാപകൽ വ്യത്യാസമില്ലാതെ വാഹനഗതാഗതമുണ്ട്.ഇനിയും അറ്റകുറ്റപ്...





