Tag: 071225

തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയിലെ സ്വീകരണ വിതരണ- വോട്ടെണ്ണൽ കേന്ദങ്ങൾക്കും പോളിങ് സ്റ്റേഷനുകൾക്കും അവധി<br>
Local

തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയിലെ സ്വീകരണ വിതരണ- വോട്ടെണ്ണൽ കേന്ദങ്ങൾക്കും പോളിങ് സ്റ്റേഷനുകൾക്കും അവധി

Perinthalmanna RadioDate: 07-12-2025 മലപ്പുറം ജില്ലയിൽ  പോളിങ് സ്റ്റേഷനുകളായും സ്വീകരണ വിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് വോട്ടെടുപ്പിൻ്റെ തലേ ദിവസമായ ഡിസംബർ 10നും (ബുധൻ) വോട്ടെടുപ്പ് ദിവസമായ ഡിസംബർ 11 നും (വ്യാഴം), വോട്ടെണ്ണൽ കേന്ദ്രങ്ങളായി നിശ്ചിയച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് ഡിസംബർ 13 നും (ശനി) ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ബ്ലോക്ക്, നഗരസഭ തലങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടെയുള്ള 27 സ്വീകരണ വിതരണ- വോട്ടെണ്ണൽ കേന്ദ്രങ്ങളും 4343 പോളിങ് സ്റ്റേഷനുകളുമാണ് ജില്ലയിൽ  സജ്ജമായിട്ടുള്ളത്. ഡിസംബർ 11ന് (വ്യാഴം) രാവിലെ ഏഴു മുതൽ വൈകുന്നേരം  ആറു വരെയാണ് വോട്ടെടുപ്പ്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്...
പെരിന്തൽമണ്ണ നഗരസഭയിൽ മുഖ്യ പ്രചാരണ വിഷയം റോഡ് വികസനം<br>
Local

പെരിന്തൽമണ്ണ നഗരസഭയിൽ മുഖ്യ പ്രചാരണ വിഷയം റോഡ് വികസനം

Perinthalmanna RadioDate: 07-12-2025 പെരിന്തൽമണ്ണ : തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ പെരിന്തൽമണ്ണ നഗരസഭയിൽ മുഖ്യ പ്രചാരണ വിഷയം റോഡ് വികസനം. പെരിന്തൽമണ്ണ നഗരസഭയിലൂടെ കടന്നു പോവുന്ന മേലാറ്റൂർ- പുലാമന്തോൾ പാത കഴിഞ്ഞ അഞ്ചു വർഷമായി പൂർത്തിയാവാതെ കിടക്കുന്നുണ്ട്. റീബിൽഡ് പദ്ധതിയിൽ സംസ്ഥാന സർക്കാർ അനുവദിച്ചതാണ് 1.42 കോടി ചെലവ് കണക്കാക്കുന്ന പദ്ധതി. 38 കി. മീ ഭാഗം ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാൻ 2020 സെപ്റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഓൺലൈനിൽ നിർമാണോദ്ഘാടനം നടത്തിയത്.ഇതിനോടൊപ്പം സംസ്ഥാനത്ത് അനുവദിച്ച 70 ഓളം പദ്ധതികൾ പൂർത്തിയായെന്നും പെരിന്തൽമണ്ണ മണ്ഡലത്തിലെ പ്രവൃത്തി പാതി വഴിയിൽ കിടക്കുന്നത് സ്ഥലം എം.എൽ.എയുടെ പിടിപ്പു കേടാണെന്നുമാണ് എൽ.ഡി.എഫ് ആരോപണം.അതേസമയം നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ പലവട്ടം ജനകീയ സമരങ്ങളും ഇടപെടലുകളും നടത്തിയിട്ടും ജനങ്ങളുടെ ദുരിതം പര...
ഒന്നാംഘട്ട പ്രചാരണത്തിന് ഇന്ന് സമാപനം; 1.32 കോടി വോട്ടർമാർ ബൂത്തിലേക്ക്<br>
Local

ഒന്നാംഘട്ട പ്രചാരണത്തിന് ഇന്ന് സമാപനം; 1.32 കോടി വോട്ടർമാർ ബൂത്തിലേക്ക്

Perinthalmanna RadioDate: 07-12-2025 തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പ്രചാരണത്തിന് ഞായറാഴ്ച കലാശക്കൊട്ടോടെ സമാപനം. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഞായറാഴ്ച വൈകീട്ട് ആറുവരെയാണ് പരസ്യപ്രചാരണം.രണ്ടാംഘട്ടത്തിൽ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ച വൈകീട്ടാണ് പരസ്യപ്രചാരണം അവസാനിക്കുക.ഒന്നാംഘട്ടത്തിൽ 1,32,83,739 വോട്ടർമാരാണ് പോളിങ് ബൂത്തിലേക്ക് പോവുക. രണ്ടുഘട്ടങ്ങളിലായി 1199 തദ്ദേശസ്ഥാപനങ്ങളിലെ 23576 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെങ്കിലും കണ്ണൂർ ജില്ലയിൽ 14 വാർഡുകളിൽ വോട്ടെടുപ്പില്ല. 14 ഇടത്തും ഇടതുസ്ഥാനാർഥി...
സീബ്രാ ക്രോസിംഗിൽ വാഹനം നിറുത്തിയില്ല; ഒരാഴ്ചക്കുള്ളിൽ 312 കേസുകൾ<br>
Local

സീബ്രാ ക്രോസിംഗിൽ വാഹനം നിറുത്തിയില്ല; ഒരാഴ്ചക്കുള്ളിൽ 312 കേസുകൾ

Perinthalmanna RadioDate: 07-12-2025 മലപ്പുറം: നിരത്തുകളിൽ കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നിയമനടപടികളുമായി മോട്ടോർ വാഹന വകുപ്പ്. റോഡ് മുറിച്ചുകടക്കാൻ സീബ്രാ ക്രോസിംഗുകളിൽ കാത്തുനിൽക്കുന്നവർക്ക് വഴിമാറാൻ വിസമ്മതിക്കുന്ന ഡ്രൈവർമാർക്കെതിരെയാണ് കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയത്. ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ഉത്തരവ് പ്രകാരം ജില്ലാ ആർ.ടി.ഒ. ബി. ഷഫീക്കിന്റെയും നിർദ്ദേശപ്രകാരം മലപ്പുറം ആർ.ടി.ഒ ഓഫീസ്, പൊന്നാനി, കൊണ്ടോട്ടി, പെരിന്തൽമണ്ണ, തിരൂർ, തിരൂരങ്ങാടി, നിലമ്പൂർ സബ് ആർ.ടി.ഒ ഓഫീസിലെയും എൻഫോഴ്സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒരാഴ്ചയായി നടത്തിയ സ്‌പെഷ്യൽ പരിശോധനയിൽ 312 കേസുകൾ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും നേരിട്ട് കോടതികളിലേക്കാണ് കൈമാറുന്നത്. പിന്നീട് കോടതിയാണ് പിഴ ചുമത്തുന്നത്.സീബ്ര ലൈൻ മാഞ്ഞുപോയ സ്ഥലങ...