എണ്ണ വില 80 ഡോളറിന് താഴെ; പെട്രോള്‍, ഡീസല്‍ വില കുറയുമോ?
Perinthalmanna RadioDate: 08-01-2025രാജ്യാന്തര എണ്ണ വില കൂടുന്നതിന് അനുസരിച്ച് പെട്രോള്‍, ഡീസല്‍ വില കൂടുന്നുണ്ടെങ്കിലും വില കുറയുമ്പോള്‍ അത് പ്രതിഫലിക്കാറുണ്ടോ? രാജ്യാന്തര വില കൂടിയ സമയത്തെ അതേ വിലയിലാണ് ഇന്നും ഇന്ത്യക്കാരന്‍ പെട്രോളടിക്കുന്നത്. 2024 ഓഗസ്റ്റ് മുതല്‍ രാജ്യാന്തര എണ്ണ വില ബാരലിന് 80 ഡോളറിന് താഴെയാണ്. എന്നാല്‍ ഇതിന്‍റെ പ്രയോജനം രാജ്യത്തെ സാധാരണക്കാരന് ലഭിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചന. എണ്ണ വില നിശ്ചയിക്കുന്ന പൊതുമേഖലാ എണ്ണ കമ്പനികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ എന്നിവയുടെ ഗ്രോസ് റിഫൈനിങ് മാര്‍ജിനില്‍ കുറയുന്നതും എല്‍പിജി സിലിണ്ടര്‍ വില്‍പ്പനയില്‍ നിന്നുള്ള നഷ്ടവുമാണ് വില കുറയ്ക്കുന്നതില്‍ നിന്നും പിന്നോട്ടടിക്കുന്നത്. ഓരോ ബാരൽ ക്രൂഡ് ഓയിലും സംസ്കരിച്ച് മൂല്യവർധിത ഉൽപന്നങ്ങളായി വിപണിയിലെത്തിക്കുമ്പോൾ കമ്പനി നേടുന്ന ലാഭമാണ്...






