പുതിയ തൂതപ്പാലത്തിന്റെ തൂണുകളുടെ നിർമാണം പൂർത്തിയായി
Perinthalmanna RadioDate: 08-01-2026 തൂത: തൂതപ്പാലത്തിന് സമാന്തരമായി നിർമിക്കുന്ന പുതിയ പാലത്തിന്റെ തൂണുകളുടെ നിർമാണം പൂർത്തിയായി. ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി വെള്ളിയാഴ്ച തുടങ്ങും. തൂത-മുണ്ടൂർ സംസ്ഥാന പാത നാലു വരിയായി നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് മലപ്പുറം- പാലക്കാട് ജില്ലാ അതിർത്തിയിലെ തൂതപ്പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കുന്നത്. പാലത്തിന് വലിയ വാഹനങ്ങൾക്ക് എതിരെ വരുന്ന വലിയ വാഹനങ്ങൾക്ക് വശംകൊടുക്കുവാൻ വീതിയില്ലാത്തതിനാൽ നിലവിൽ ഗതാഗത ക്കുരുക്കിന് ഇടയാക്കുന്നുണ്ട്.നാലുവരിപ്പാത പ്രയോജന പെടുത്തണമെങ്കിൽ പുതിയ പാലം നിർമിക്കണമെന്നത് കൊണ്ടാണ് നിലവിലെ തൂതപ്പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കുന്നത്. 2025 ഫെബ്രുവരിയിലാണ് പാലം നിർമാണം തുടങ്ങിയത്. ശക്തമായ മഴയിൽ പുഴയിൽ വെള്ളം കൂടിയതോടെ ജൂലൈ 25-ന് നിർമാണം താൽക്കാലികമായി നിർത്തിവെച്ചു. പുഴയിലെ വെള്ളം കുറഞ്ഞതോടെ ഡിസംബറിലാണ് നിർമാണ...





