Tag: 080224

കൊച്ചുവേളിയിൽ എത്തുന്ന രാജ‍്യറാണിക്ക് തിരുവനന്തപുരത്തേക്ക് കണക്ഷൻ വണ്ടി
Local

കൊച്ചുവേളിയിൽ എത്തുന്ന രാജ‍്യറാണിക്ക് തിരുവനന്തപുരത്തേക്ക് കണക്ഷൻ വണ്ടി

Perinthalmanna RadioDate: 08-02-2024അങ്ങാടിപ്പുറം: നിലമ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കാർക്ക് ഇനി കൊച്ചുവേളിയിൽ ഇറങ്ങി ദുരിതം അനുഭവിക്കേണ്ട. നിലമ്പൂരില്‍ നിന്ന് പുറപ്പെടുന്ന രാജ്യറാണി എക്സ്പ്രസ് കൊച്ചുവേളിയില്‍ എത്തുമ്പോള്‍ തിരുവനന്തപുരം സെൻട്രലിലേക്ക് കണക്ഷൻ വണ്ടി എന്നോണം മറ്റൊരു പാസഞ്ചർ ട്രെയിൻ റെയില്‍വേ അനുവദിച്ചു. 06428/06433 നാഗർകോവില്‍- തിരുവനന്തപുരം- നാഗർകോവില്‍ അണ്‍ റിസർവ്ഡ് എക്സ്പ്രസ് വണ്ടികള്‍ മാർച്ച്‌ ഒന്ന് മുതല്‍ കൊച്ചുവേളി വരെ നീട്ടിയാണ് റെയില്‍വേ ഉത്തരവിറക്കിയത്.രാജ്യറാണി എക്സ്പ്രസില്‍ അർബുദ രോഗികള്‍ ഉള്‍പ്പെടെ നേരിടുന്ന യാത്രാദുരിതം പി.വി. അബ്ദുല്‍ വഹാബ് എം.പി രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പുലർച്ചെ കൊച്ചുവേളിയില്‍ എത്തുന്ന അർബുദ രോഗികള്‍ ഉള്‍പ്പെടെ വൻ തുക നല്‍കി ടാക്സി വിളിച്ചാണ് തിരുവനന്തപുരത്തേക്ക് പോയിരുന്നത്....
ചീരട്ടാമല റോഡിലെ വളവുകൾ നിവർത്താൻ സ്ഥലമെടുപ്പ് പരിശോധന
Local

ചീരട്ടാമല റോഡിലെ വളവുകൾ നിവർത്താൻ സ്ഥലമെടുപ്പ് പരിശോധന

Perinthalmanna RadioDate: 08-02-2024അങ്ങാടിപ്പുറം : പരിയാപുരം ചീരട്ടാമല റോഡിലെ വളവുകൾ നിവർത്താൻ പദ്ധതിയുമായി തദ്ദേശസ്വയം ഭരണ വകുപ്പ്. ഇതിന് ആവശ്യമായ സ്ഥലം ലഭ്യമാക്കാൻ പെരിന്തൽമണ്ണ പൊതു മരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. തദ്ദേശ വകുപ്പ് പെരിന്തൽമണ്ണ ഡിവിഷണൽ എൻജിനീയർമാരായ സനൽകുമാർ, പ്രദീപ് എന്നിവരുടെയും വാർഡംഗം അനിൽ പുലിപ്രയുടെയും നേതൃത്വത്തിൽ പരിശോധന നടത്തി. റോഡിന്റെ വളവ് നിവർത്താൻ ആവശ്യമായ സ്ഥലം ഇരുഭാഗത്തും കുറ്റിയടിച്ച് കയർ കെട്ടി തിട്ടപ്പെടുത്തി.പരിശോധന നടത്തുമ്പോൾ പരിസര വാസികളും ഭൂവുടമകളും സ്ഥലത്തെത്തി സഹകരിച്ചു.  മുഴുവൻ ഉടമകളുടെയും സമ്മതപത്രം കിട്ടിയാൽ ഉടൻ തുടർ നടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനം................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക------------------...
വ്യാപാരി പണിമുടക്ക് സമരത്തിന്  ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഹോട്ടലുകളും 13ന് അടച്ചിടും
Local

വ്യാപാരി പണിമുടക്ക് സമരത്തിന്  ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഹോട്ടലുകളും 13ന് അടച്ചിടും

Perinthalmanna RadioDate: 08-02-2024മലപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഫെബ്രുവരി 13-ന് ചൊവ്വാഴ്ച്ച സംസ്ഥാന വ്യാപകമായി നടത്തുന്ന പണി മുടക്ക് സമരത്തിന്  ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം മലപ്പുറം ജില്ലയിലെ മുഴുവൻ ഹോട്ടലുകളും അടച്ച് സഹകരിക്കുന്നതാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ മലപ്പുറം ജില്ല പ്രസിഡൻ്റ് സി.എച്ച്. സമദ് സിക്രട്ടറി കെ.ടി. രഘു, എന്നിവർ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Dh50VB5MWGy5FkMpa4yo09------------------------...
നവീകരിച്ച പെരിന്തൽമണ്ണ ടൗൺഹാൾ- കക്കൂത്ത് റോഡ്  തുറന്നു കൊടുത്തു
Local

നവീകരിച്ച പെരിന്തൽമണ്ണ ടൗൺഹാൾ- കക്കൂത്ത് റോഡ്  തുറന്നു കൊടുത്തു

Perinthalmanna RadioDate: 08-02-2024പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ടൗൺഹാൾ -കക്കൂത്ത് റോഡ് ഉത്സവ അന്തരീക്ഷത്തിൽ നാട്ടുകാർക്ക് തുറന്നു കൊടുത്തു. പെരിന്തൽമണ്ണ ടൗണിലെ പ്രധാന മിനി ബൈപാസ് റോഡാണിത്. റോഡ് നവീകരിച്ച് ഗതാഗത യോഗ്യമായതോടെ ചില്ലീസ്, മയൂരി ജംക്‌ഷനുകളിലെ കുരുക്കിന് ഒരു പരിധി വരെ പരിഹാരമാവും. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 2 കോടി രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്. നഗരസഭയുടെ ഉടമസ്‌ഥതയിലുള്ള റോഡ് തകർന്ന തോടെ ഗതാഗതം മാസങ്ങളോളം ദുഷ്ക്കരമായിരുന്നു. നാട്ടുകാരുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു റോഡിന്റെ നവീകരണം. ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു. നഗരസഭാധ്യക്ഷൻ പി.ഷാജി ആധ്യക്ഷ്യം വഹിച്ചു. സ്‌ഥിരസമിതി അധ്യക്ഷൻ കെ. ഉണ്ണിക്കൃഷ്ണൻ, ഹുസൈന നാസർ, എം.എം. സക്കീർ ഹുസൈൻ, സലീം താമരത്ത്, പച്ചീരി ഫാറൂഖ്, ജിതേഷ്, സജ്ന ഷൈജൽ, കൃഷ്ണപ്രിയ, ഹുസൈൻ റിയാസ്, വി.ബാബുരാജ്, നാലകത്ത് ഷൗക്കത്ത്, അസീസ...
കാട്ടുപന്നിക്കൂട്ടം കൂട്ടത്തോടെ നാട്ടിൽ; വ്യാപാര സമുച്ചയത്തിനുള്ളിൽ കയറിയ പന്നികളെ വെടിവെച്ച് കൊന്നു
Local

കാട്ടുപന്നിക്കൂട്ടം കൂട്ടത്തോടെ നാട്ടിൽ; വ്യാപാര സമുച്ചയത്തിനുള്ളിൽ കയറിയ പന്നികളെ വെടിവെച്ച് കൊന്നു

Perinthalmanna RadioDate: 08-02-2024പട്ടിക്കാട് : പട്ടാപ്പകൽ വ്യാപാരസമുച്ചയത്തിൽ കയറിക്കൂടിയ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. പട്ടിക്കാട് വടപുറം സംസ്ഥാന പാതയിലെ അരിക്കണ്ടംപാക്ക് അങ്ങാടിയിൽ ബുധനാഴ്ച പകൽ പത്തരയോടെയാണ് സംഭവം. സമീപത്തെ റബ്ബർ തോട്ടത്തിൽ നിന്നും പത്ത് പന്നികൾ ടൗണിലേക്ക് എത്തുകയായിരുന്നു. ചെറിയ കുട്ടികളും വലുതും അടങ്ങുന്നതായിരുന്നു പന്നിക്കൂട്ടം.പാതയോരത്തെ ബഹുനില വ്യാപാര സമുച്ചയത്തിലേക്ക് ഇവ കയറിയതിനെത്തുടർന്ന് പരിഭ്രാന്തരായ വ്യാപാരികൾ ഉടൻ കെട്ടിടത്തിന്റെ അകത്തേക്കുള്ള പ്രധാന ഷട്ടർ താഴ്ത്തി. ഇതോടെ പന്നിക്കൂട്ടം കെട്ടിടത്തിനുള്ളിൽക്കുടുങ്ങി. വിവരമറിഞ്ഞ് മേലാറ്റൂർ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, കീഴാറ്റൂർ ഗ്രാമപ്പഞ്ചായത്ത് അധികൃതർ എന്നിവരും സ്ഥലത്തെത്തി. ശേഷം വെടിവെയ്ക്കാൻ അനുമതിയുള്ള മങ്കട കൂട്ടിലിലെ സംഘത്തെ സ്ഥലത്തെത്തിച്ച് ഉച്ചയോടെ പത്ത് എണ്ണത്തേയും വെടിവെച്ച് കൊല്ല...
കാദറലി ഫുട്‌ബോൾ ടൂർണമെന്റ് ഈ മാസം 15 മുതൽ ജിദ്ദയിൽ
Local

കാദറലി ഫുട്‌ബോൾ ടൂർണമെന്റ് ഈ മാസം 15 മുതൽ ജിദ്ദയിൽ

Perinthalmanna RadioDate: 08-02-2024പെരിന്തൽമണ്ണ : വനിതകളുടെ പങ്കാളിത്തത്തോടെ സൗദി അറേബ്യയിലെ ജിദ്ദയിൽ കാദറലി ട്രോഫി ഫുട്‌ബോൾ ടൂർണമെന്റ് 15, 16 തീയതികളിൽ നടക്കും. പെരിന്തൽമണ്ണ കാദറലി സ്പോർട്‌സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് വിദേശത്ത് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ സെവൻസ് ഫുട്‌ബോൾ താരങ്ങളെയടക്കം പങ്കെടുപ്പിച്ച് പെരിന്തൽമണ്ണ എൻ.ആർ.ഐ. ഫോറത്തിന്റെ സഹകരണത്തോടെയാണ് ടൂർണമെന്റ് നടത്തുന്നത്. ജിദ്ദ ഖാലിദ് ബിൻ ബ്ലാസ്റ്റേഴ്‌സ് മൈതാനത്ത് നടത്തുന്ന ടൂർണമെന്റിലെ വിജയികൾക്ക് അയ്യായിരം റിയാലും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് മൂവായിരം റിയാലും ട്രോഫിയുമാണ് സമ്മാനം. നോക്കൗട്ട് ടൂർണമെന്റിന്റെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ 16-ന് നടക്കും.കഴിഞ്ഞ വർഷം ക്ലബ്ബിന്റെ നേതൃത്വത്തിൽ ദുബായിൽ കാദറലി ട്രോഫി ടൂർണമെന്റ് നടത്തിയിരുന്നു. ഇതിലൂടെ ലഭിച്ച വരുമാനം ഉപയോഗിച്ച് സാന്ത്വന പരിചരണ പ്രവർത...