ഓരാടംപാലം – മാനത്തുമംഗലം ബൈപ്പാസിന് ബജറ്റിൽ ഇത്തവണയും അവഗണന തന്നെ
Perinthalmanna RadioDate: 08-02-2025പെരിന്തൽമണ്ണ: സംസ്ഥാന ബജറ്റിൽ ഇത്തവണയും പെരിന്തൽമണ്ണക്കാരുടെ സ്വപ്ന പദ്ധതിയായ ഓരാടംപാലം - മാനത്തുമംഗലം ബൈപാസ് പദ്ധതിക്ക് അവഗണന തന്നെ. ഓരാടംപാലം–മാനത്തുമംഗലം ബൈപാസ് സ്ഥലമെടുപ്പും അനുബന്ധ പ്രവർത്തനങ്ങൾക്കും 15 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചിരുന്നതായി നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. എന്നാൽ ഈ പദ്ധതി ഉൾപ്പെടെ സമർപ്പിച്ച 19 പദ്ധതികളും 100 രൂപ ടോക്കൺ മണിയിലൊതുങ്ങി. 212.75 കോടി രൂപയുടെ 20 പദ്ധതികളാണ് ബജറ്റിൽ പരിഗണിക്കുന്നതിനായി സമർപ്പിച്ചിരുന്നത്.മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ ഓരാടംപാലം–മാനത്തുമംഗലം പദ്ധതി പരിശോധിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. 2011ൽ വിഎസ് സർക്കാരിന്റെ അവസാനകാലത്ത് സ്ഥലമേറ്റെടുപ്പിന് 10 കോടി രൂപ അനുവദിച്ചിരുന്നു. അന്നത്തെ എംഎൽഎ വി.ശശികുമാറായിരുന്നു ഈ ആശയത്തിനു പിന്നിൽ. പദ്ധതിക്കായി 36 ഹെക്ടർ ഭൂമി ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നതാണ്....





