Tag: 080324

കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: വയനാട്ടിൽ വീണ്ടും രാഹുൽ ഗാന്ധി
Local

കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: വയനാട്ടിൽ വീണ്ടും രാഹുൽ ഗാന്ധി

Perinthalmanna RadioDate: 08-03-2024ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ന്യൂഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കെ.സി. വേണു ഗോപാലാണ് പട്ടിക പുറത്തുവിട്ടത്.തൃശ്ശൂരിൽ കെ. മുരളീധരനും ആലപ്പുഴയിൽ കെ.സി. വേണുഗോപാലും വടകരയിൽ ഷാഫി പറമ്പിലും മത്സരിക്കും. സിറ്റിങ് സീറ്റായ വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും മത്സരിക്കും.കോൺഗ്രസ് സ്ഥാനാർഥികൾ:▪️തിരുവനന്തപുരം - ശശി തരൂർ▪️ആറ്റിങ്ങൽ - അടൂർ പ്രകാശ്▪️പത്തനംതിട്ട - ആന്‍റോ ആന്‍റണി▪️മാവേലിക്കര - കൊടിക്കുന്നിൽ സുരേഷ്▪️ആലപ്പുഴ - കെ.സി. വേണുഗോപാൽ▪️ഇടുക്കി - ഡീൻ കുര്യക്കോസ്▪️എറണാകുളം -ഹൈബി ഈഡൻ▪️ചാലക്കുടി - ബെന്നി ബഹനാൻ▪️തൃശ്ശൂർ - കെ. മുരളീധരൻ▪️ആലത്തൂർ - രമ്യ ഹരിദാസ്▪️പാലക്കാട് -വി.കെ. ശ്രീകണ്ഠൻ▪️കോഴിക്കോട് - എം.കെ. രാഘവൻ▪️വടകര - ഷാഫി പറമ്പിൽ▪️വയനാട് - രാഹുൽ ഗാന്ധി▪️കണ്ണൂർ - കെ. സുധ...
രാജ്യത്തെ ബാങ്ക് ജീവനക്കാർക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനം വൈകാതെ നടപ്പാകും
Local

രാജ്യത്തെ ബാങ്ക് ജീവനക്കാർക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനം വൈകാതെ നടപ്പാകും

Perinthalmanna RadioDate: 08-03-2024തൃശൂർ: രാജ്യത്തെ ബാങ്ക് ജീവനക്കാർക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനം വൈകാതെ നടപ്പാകും. മുംബൈയിൽ സേവന-വേതന പരിഷ്കരണം സംബന്ധിച്ച് ചേർന്ന ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ) -യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് (യു.എഫ്.ബി.യു) യോഗത്തിന്‍റെ സംയുക്ത കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഐ.ബി.എയും യു.എഫ്.ബി.യുവും അഞ്ച് പ്രവൃത്തി ദിനം സംബന്ധിച്ച വ്യവസ്ഥകൾ അംഗീകരിച്ചു. ഇതോടെ ബാങ്ക് ഓഫിസർമാർക്കും ജീവനക്കാർക്കും എല്ലാ ശനിയാഴ്ചയും അവധിയാകും. അഞ്ച് പ്രവൃത്തി ദിനങ്ങളിലെ ജോലി സമയം പുന:ക്രമീകരിക്കൽ സർക്കാർ വിജ്ഞാപനം ഇറങ്ങുന്ന വേളയിൽ വ്യക്തമാകും................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്ത...
ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് റേഷൻ കാർഡ് മസ്റ്ററിംഗ് ഇനി വീടുകളിൽ
Local

ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് റേഷൻ കാർഡ് മസ്റ്ററിംഗ് ഇനി വീടുകളിൽ

Perinthalmanna RadioDate: 08-03-2024മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ മഞ്ഞ , പിങ്ക് റേഷൻ കാർഡുകളിൽ ഉൾപ്പെട്ടവരാണെങ്കിൽ അവരുടെ മസ്റ്റ്റിംഗ് നടത്തുന്നതിനായി രണ്ടാം ഘട്ടത്തിൽ ഉദ്യോഗസ്ഥർ വീടുകൾ സന്ദർശിച്ച് മസ്റ്ററിംഗ് നടത്തുമെന്ന് ഭക്ഷ്യ വകുപ്പ് ഡയറക്ടർ. മസ്റ്ററിംഗ് നടത്താത്ത റേഷൻ കാർഡിലെ അംഗങ്ങൾക്ക് ഏപ്രിൽ 1 മുതൽ റേഷൻ ആനുകൂല്യം ലഭിക്കുന്നതല്ല എന്ന് സർക്കാർ തീരുമാനം വന്നിരുന്നു എന്നാൽ പ്രായം ചെന്നവർ, ഭിന്നശേഷി ക്കാർ , കിടപ്പ് രോഗികൾ , ഗർഭിണികൾ എന്നിവർക്ക് മസ്റ്ററിംഗ് നടത്തുന്നതിന് റേഷൻ കടകളിൽ പോവുന്നത് പ്രവർത്തികമല്ലെന്നും തിരക്ക് മൂലം മണിക്കൂറുകളോളം കാത്ത് നിൽക്കുന്നതിനും ഏറെ പ്രയാസമാണെന്നും ഇവർക്കായി സർക്കാർ റേഷൻ കടകളിൽ പോവാതെ മസ്റ്ററിംഗ് നടത്തുന്നതിന് അടിയന്തിര നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ അഷ്റഫ് കളത്തിങ്ങൽ പാറ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി, ഭക്ഷ്യ വകുപ്പ് മന്ത്...
കീഴാറ്റൂർ ഗ്രാമപ്പഞ്ചായത്തിൽ ഹോമിയോ ഡിസ്‌പെൻസറി പ്രവർത്തനം തുടങ്ങി
Local

കീഴാറ്റൂർ ഗ്രാമപ്പഞ്ചായത്തിൽ ഹോമിയോ ഡിസ്‌പെൻസറി പ്രവർത്തനം തുടങ്ങി

Perinthalmanna RadioDate: 08-03-2024പട്ടിക്കാട് : കീഴാറ്റൂർ ഗ്രാമപ്പഞ്ചായത്തിൽ ഹോമിയോ ഡിസ്പെൻസറി പ്രവർത്തനം തുടങ്ങി. ആക്കപ്പറമ്പിലുള്ള ഗ്രാമപ്പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലാണ് താത്കാലികമായി ഡിസ്പെൻസറി പ്രവർത്തിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു.ആക്കപ്പറമ്പിൽ നടന്ന പരിപാടിയിൽ അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ. ഡിെസ്പൻസറി തുറന്നു കൊടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വനജ, സ്ഥിരം സമിതി അധ്യക്ഷൻ അസീസ് പട്ടിക്കാട്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. മുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു വടക്കേകോട്ട, എൻ.കെ. ബഷീർ, അംഗങ്ങളായ പി. ഉണ്ണികൃഷ്ണൻ, പി.കെ. അബ്ദുസലാം, പഞ്ചായത്ത് സെക്രട്ടറി എസ്. രാജേഷ് കുമാർ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. അമീർ വാലശ്ശേരി, മാങ്ങോട്ടിൽ ബാലകൃഷ്ണൻ, കെ. ബാലസുബ്രഹ്മണ്യ...
വനിതാദിനത്തിൽ ഗാർഹിക പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ച് കേന്ദ്രസർക്കാർ
Local

വനിതാദിനത്തിൽ ഗാർഹിക പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ച് കേന്ദ്രസർക്കാർ

Perinthalmanna RadioDate: 08-03-2024ന്യൂഡൽഹി: വനിത ദിനത്തിൽ ഗാർഹിക സിലിണ്ടറിന് 100 രൂപ കുറച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയാണ് പാചകവാതക സിലിണ്ടറിന്റെ വില കുറച്ച വിവരം മോദി അറിയിച്ചത്. ഇത് കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറക്കുമെന്ന് മോദി പറഞ്ഞു. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് തീരുമാനം ഗുണകരമാവുമെന്നും മോദി പറഞ്ഞു.പാചക വാതകം കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്നതിലൂടെ, കുടുംബങ്ങളുടെ ക്ഷേമത്തെ പിന്തുണയ്ക്കാനും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവർക്ക് 'ജീവിതം എളുപ്പം' ഉറപ്പാക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതക്ക് അനുസൃതമായാണ് തീരുമാനമുണ്ടായതെന്നും മോദി പറഞ്ഞു.നേരത്തെ വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില എണ്ണകമ്പനികൾ വീണ്ടും വർധിപ്പിച്ചിരുന്നു . 19 കിലോ ഗ്രാം സിലിണ്ടറിന്റെ വില 25 രൂപയാണ് വർധിപ്പിച്ചത്. ഇതോട...
വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി നടത്തിയ രാത്രി നടത്തം ശ്രദ്ധേയമായി
Local

വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി നടത്തിയ രാത്രി നടത്തം ശ്രദ്ധേയമായി

Perinthalmanna RadioDate: 08-03-2024പൊതു ഇടം എല്ലാവർക്കും അവകാശപ്പെട്ടതാണ് എന്ന് ഓർമപ്പെടുത്തി സ്ത്രീകളുടെ രാത്രി നടത്തം. വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി നടത്തിയ രാത്രി നടത്തം സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രി നടത്തം ജില്ലാ കളക്ടർ വി ആർ വിനോദ് ഫ്ളാഗ്ഓഫ് ചെയ്തു. വനിതാ ശിശു വികസന വകുപ്പ് ജീവനക്കാരും അങ്കണവാടി പ്രവർത്തകരും പങ്കെടുത്തു. ജില്ലാ കളക്ടറുടെ വസതിക്ക് സമീപത്ത് നിന്നും തുടങ്ങി കെ എസ്ആർടിസി ബസ് സ്റ്റാൻഡ് വരെയായിരുന്നു നടത്തം. സ്ത്രീധനത്തിനെതിരെ ദീപം തെളിയിച്ച് വനിതകൾ പ്രതിജ്ഞയെടുത്തു. വനിതാ സംരക്ഷണ ഓഫീസർ ടി എം ശ്രുതി, സി ഡി പി ഒ ആതിര എന്നിവർ നേതൃത്വം നൽകി. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-------------------------------...