Tag: 080325

ലഹരി ഉപയോഗത്തിനെതിരെ അഷ്‌റഫ് മുന്നയുടെ  ഒറ്റയാൾ പോരാട്ടം
Local

ലഹരി ഉപയോഗത്തിനെതിരെ അഷ്‌റഫ് മുന്നയുടെ  ഒറ്റയാൾ പോരാട്ടം

Perinthalmanna RadioDate: 08-03-2025പെരിന്തൽമണ്ണ:  കൗമാരക്കാരുടെ ലഹരി ഉപയോഗത്തിനെതിരെ ഒറ്റയാൾ പോരാട്ടവുമായി അഷ്‌റഫ് മുന്ന (47) എന്ന കലാകാരൻ ശ്രദ്ധേയനാവുന്നു. ‘അരുത് ’ എന്ന ഏകാംഗ നാടകവുമായി ഈ കലാകാരൻ ഇതിനകം 101 വേദികൾ പിന്നിട്ടു. നാടകത്തിനു ശേഷം കാണികളെക്കൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞയെടുപ്പിച്ച് ദീപം തെളിയിച്ചാണ് വേദി വിടുക.നാടകത്തിൽ ആശാ വർക്കറായ ലളിത പാതായ്ക്കരയും സിനിമാ സീരിയൽ നടൻ ഉബൈദ് ഖാനും ശബ്ദം നൽകുന്നുണ്ട്. ബാബു ഒലിപ്രയാണ് രചനയും സംവിധാനവും. വിദ്യാർഥികളുടെ ഇടയിൽ ലഹരി പിടിമുറുക്കിത്തുടങ്ങിയെന്ന തിരിച്ചറിവിന്റെയും വേദനയുടെയും ബാക്കിപത്രമായാണ് 1 വർഷം മുൻപ് നാടകവുമായി രംഗത്തിരങ്ങാൻ കാരണമെന്ന് അഷ്‌റഫ് മുന്ന പറയുന്നു.കഴിഞ്ഞ 23 വർഷത്തോളമായി പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്കിലെ കലക്‌ഷൻ ഏജന്റാണ് അഷ്‌റഫ് മുന്ന.പുതിയ കാലം ഏറെ ഭയപ്പെടുത്തുന്നതാണ്. നമ്മുടെ കുട്ടികളെ പരമാവധി...
ഇന്നത്തെ നോമ്പ്തുറ സമയം : 6:40 PM
Local

ഇന്നത്തെ നോമ്പ്തുറ സമയം : 6:40 PM

      റംസാന്‍ - 7Perinthalmanna RadioDate: 08-03-2025ഇന്നത്തെ നിസ്‌കാരസമയം▪️സുബ്ഹി : 05:23 AM▪️ളുഹ്‌ർ: 12:40 PM▪️അസർ: 04:00 PM▪️മഗ്‌രിബ്: 06:40 PM▪️ഇശാഅ്: 07:49 PMറംസാൻ സന്ദേശം"ആരേയും വേദനിപ്പിക്കരുത്.. വേദനകൾ പ്രാർത്ഥനകളായി മാറുമ്പോൾ വേദനിപ്പിച്ചവർക്ക് അത് പരീക്ഷണങ്ങളായി ഭവിച്ചേക്കാം. അക്രമിക്കപ്പെട്ടവരുടെ പ്രാർത്ഥന നീ സൂക്ഷിക്കുക. അതിനും അള്ളാഹുവിനും ഇടയിൽ യാതൊരു മറയുമില്ല..!!"...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H----...
ഇന്ന് ലോക വനിതാ ദിനം; സന്നദ്ധ പ്രവർത്തനങ്ങളിലെ പെൺകരുത്ത്
Local

ഇന്ന് ലോക വനിതാ ദിനം; സന്നദ്ധ പ്രവർത്തനങ്ങളിലെ പെൺകരുത്ത്

Perinthalmanna RadioDate: 08-03-2025പെരിന്തൽമണ്ണ:  സന്നദ്ധ പ്രവർത്തനങ്ങളിലും രോഗീ പരിചരണത്തിലും ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടാനും ദുരന്ത മുഖത്തെ രക്ഷാ പ്രവർത്തനത്തിലും സിനിമാ ഷൂട്ടിങ്ങിലും എല്ലാം മറക്കാൻ ആകാത്ത മുഖം. ഇത് പെരിന്തൽമണ്ണക്കാരു ടെ സ്വന്തം വാഹിദ അബു. മേലാറ്റൂർ എടപ്പറ്റ സ്വദേശിനിയായ ഈ 34കാരി അറുനൂറോളം സന്നദ്ധ പ്രവർത്തനങ്ങളിൽ ഇതിനകം പങ്കാളിയായിട്ടുണ്ട്. കേരള വനം വകുപ്പിന്റെ അംഗീകൃത സർപ്പ റെസ്ക്യൂവർ കൂടിയാണ്. 12 വർഷത്തോളമായി ഫോട്ടോഗ്രഫി മേഖലയിൽ നിന്നാണ് വരുമാനം കണ്ടെത്തുന്നത്.എടപ്പറ്റ പരേതനായ പുളത്ത് അബുവിന്റെ മകളാണ്. പ്ലസ് ടു പഠനം കഴിഞ്ഞതോടെ ഫോട്ടോഗ്രഫി രംഗത്ത് സജീവമായി. പിന്നീട് ക്യാമറ അസിസ്റ്റന്റായി ചലച്ചിത്ര രംഗത്ത്. 2020 മുതൽ പാലിയേറ്റീവിന്റെ സജീവ വളൻറിയർ. ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിലും സജീവം. വിപിൻ ചന്ദ്രൻ സംവിധാനം ചെയ്യുന്ന 'കൂടൽ' സിനിമയുടെ ക...
ഞാൻ മരിച്ചാൽ നിങ്ങൾ കരയുമോ; നോവായി ആയിഷയുടെ ലേഖനം
Local

ഞാൻ മരിച്ചാൽ നിങ്ങൾ കരയുമോ; നോവായി ആയിഷയുടെ ലേഖനം

Perinthalmanna RadioDate: 08-03-2025പെരിന്തൽമണ്ണ: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച വലമ്പൂർ മേലെ പൂപ്പലത്തെ ആയിഷ രഹന മികച്ച പരിശീലകയായിരുന്നു. ജൂനിയർ ചേംബർ ഇന്റർനാഷനലിന്റെ (ജെസിഐ) പരിശീലകയെന്ന നിലയിൽ സോൺ ഓഫിസറായും പെരിന്തൽമണ്ണ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു വരികയായിരുന്നു. മികച്ച സംഘാടകയായിരുന്നു ആയിഷ രഹന. ഭർത്താവ് ആഷിർ റഹ്മാൻ ആണ് പെരിന്തൽമണ്ണ ചാപ്റ്ററിന്റെ പ്രസിഡന്റ്. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ച് ജനുവരിയിൽ പുറത്തിറക്കിയ സുവനീറിൽ അവരെഴുതിയ ലേഖനമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.ലേഖനത്തിന്റെ തലക്കെട്ട് ‘ഞാൻ മരിച്ചാൽ നിങ്ങൾ കരയുമോ’ എന്നായിരുന്നു. ഇന്നലെ അവരുടെ ചോദ്യത്തിന് ഉത്തരമായി. ഒരു നാടു മുഴുവൻ അവരെയോർത്തു കരഞ്ഞു. ഒരു തവണയെങ്കിലും അവരുമായി അടുത്തിടപഴകിയവരെല്ലാം കരഞ്ഞു. അവരുടെ മക്കളായ 10 വയസ്സുകാര...