Tag: 080326

Local

വേനലവധിക്കാലത്ത് ഊട്ടി പൈതൃക ട്രെയിൻ പ്രത്യേക സർവീസ് നടത്തും

Perinthalmanna RadioDate: 08-03-2026 ഊട്ടി: വേനലവധിക്കാലത്ത് ഊട്ടി പൈതൃക ട്രെയിൻ പ്രത്യേക സർവീസ് നടത്തുമെന്നു സതേൺ റെയിൽവേ അറിയിച്ചു. മാർച്ച് 27 മുതൽ ജൂലൈ 6 വരെയുള്ള വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണു പ്രത്യേക സർവീസ്. വെള്ളി, ഞായർ ദിവസങ്ങളിൽ മേട്ടുപ്പാളയം–ഊട്ടി റൂട്ടിലും ശനി, തിങ്കൾ ദിവസങ്ങളിൽ ഊട്ടി–മേട്ടുപ്പാളയം റൂട്ടിലുമാണു പ്രത്യേക സർവീസുകൾ നടത്തുക.രാവിലെ 9.10 ന് മേട്ടുപ്പാളയത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ 2.25ന് ഊട്ടിയിൽ എത്തും. ഊട്ടിയിൽ നിന്നു 11.25ന് യാത്ര തുടങ്ങുന്ന ട്രെയിൻ 4.20ന് മേട്ടുപ്പാളയത്തെത്തും. കൂടാതെ ഊട്ടി - കേത്തി - ഊട്ടി 3 സർവീസുകളും ഈ ദിവസങ്ങളിൽ നടത്തും. ദിവസേന രാവിലെ 7ന് മേട്ടുപ്പാളയത്തു നിന്ന് ഊട്ടിയിലേക്കും ഉച്ചയ്ക്കു 2ന് ഊട്ടിയിൽ നിന്നു മേട്ടുപ്പാളയത്തേക്കും ഉള്ള സർവീസുകൾ തുടരും. കൂനൂർ- ഊട്ടി ദിവസേന 4 സർവീസുകളുമുണ്ട്. ...........................................
പുതിയ തൂതപ്പാലം ഉടൻ ഗതാഗതത്തിന്‌ തുറന്നുകൊടുക്കും<br>
Local

പുതിയ തൂതപ്പാലം ഉടൻ ഗതാഗതത്തിന്‌ തുറന്നുകൊടുക്കും

Perinthalmanna RadioDate: 08-03-2026 പെരിന്തൽമണ്ണ: തൂത പാലത്തിന് സമാന്തരമായി നിർമാണം പൂർത്തിയാക്കിയ പുതിയ പാലത്തിന്റെ ശേഷിക്കുന്നപണി അടുത്തയാഴ്ച പൂർത്തിയാക്കി ഉടൻ ഗതാഗതത്തിന്‌ തുറന്നു കൊടുക്കും. പാലത്തിലെയും അപ്രോച്ച് റോഡിലേയും ആദ്യ ഘട്ടം ഉപരിതലടാറിങ് കഴിഞ്ഞയാഴ്ച പൂർത്തിയായി. കൈവരിയുടെ ഏതാനുംഭാഗങ്ങളുടെ കോൺക്രീറ്റ്, പെയ്ന്റിങ് എന്നിവ മാത്രമാണ് പൂർത്തിയാകാനുള്ളത്. കൈവരിയുടെ കോൺക്രീറ്റുപണി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.തൂത-മുണ്ടൂർ സംസ്ഥാനപാത നാലുവരിയാക്കി നവീകരിക്കുന്ന പദ്ധതിയിലുൾപ്പെടുത്തിയാണ് മലപ്പുറം-പാലക്കാട് ജില്ലാ അതിർത്തിയിലെ തൂതപ്പുഴയ്ക്കു കുറുകെയുള്ള തൂതപ്പാലത്തിന്‌ സമാന്തരമായി പുതിയപാലം നിർമിച്ചത്. 140 മീറ്റർ നീളവും 10 മീറ്റർ വീതിയും കിഴക്കുഭാഗത്ത് നടപ്പാതയുമുള്ള പാലമാണ് പൂർത്തിയാകുന്നത്.2025 ഫെബ്രുവരിയിലാണ് നിർമാണം തുടങ്ങിയത്. തൂണുകളുടെപണി പൂർത്തിയാകുന്നതിനുമുൻപ് പുഴയിൽ വെള്ളം കൂടി...
ടി20 ലോകകിരീടം ആർക്ക്? ഇന്ത്യ- ന്യൂസീലൻഡ് ഫൈനൽ ഇന്ന്<br>
Local

ടി20 ലോകകിരീടം ആർക്ക്? ഇന്ത്യ- ന്യൂസീലൻഡ് ഫൈനൽ ഇന്ന്

Perinthalmanna RadioDate: 08-03-2026 അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന 2026 ഐസിസി പുരുഷ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ ഏറ്റുമുട്ടുന്നു. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം എട്ട് മത്സരങ്ങളിൽ ഏഴ് വിജയങ്ങളുമായാണ് ഫൈനലിലെത്തിയിരിക്കുന്നത്. സഞ്ജു സാംസൺ ഓപ്പണിങ്ങിൽ നൽകുന്ന മികച്ച തുടക്കവും ജസ്പ്രീത് ബുംറയുടെ ബൗളിങ്ങുമാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. എന്നാൽ ഒരു മികച്ച ആറാം ബൗളറുടെ കുറവ് ഇന്ത്യയ്ക്ക് വെല്ലുവിളിയായേക്കാം. മറുഭാഗത്ത് മിച്ചൽ സാന്റ്നർ നയിക്കുന്ന ന്യൂസീലൻഡ് ടീം എട്ട് മത്സരങ്ങളിൽ അഞ്ച് വിജയങ്ങൾ നേടിയാണ് കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്.ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ പ്രകടനം കാഴ്ചവെയ്ക്കുന്ന കിവീസ് നിരയിൽ ഫിൻ അലൻ, രചിൻ രവീന്ദ്ര എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് നടത്തുന്നത്. ടി20 ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ന്യൂസീലൻഡിനെ തോൽപ്പിക്കാൻ ഇന്ത്യ...
ജില്ലാ ആശുപത്രി കെട്ടിടങ്ങളെ ബന്ധിപ്പിച്ച് മേൽപാലത്തിന് എസ്റ്റിമേറ്റ് തയാർ <br>
Local

ജില്ലാ ആശുപത്രി കെട്ടിടങ്ങളെ ബന്ധിപ്പിച്ച് മേൽപാലത്തിന് എസ്റ്റിമേറ്റ് തയാർ

Perinthalmanna RadioDate: 08-03-2026 പെരിന്തൽമണ്ണ: കോഴിക്കോട്– പാലക്കാട് ദേശീയപാതയുടെ ഇരുവശങ്ങളിലായുള്ള ജില്ലാ ആശുപത്രി കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്നതിന് മേൽപാലം പണിയാൻ 5 കോടി രൂപയുടെ എസ്‌റ്റിമേറ്റ് തയാറാക്കി. ഇന്നലെ നടന്ന എച്ച്എംസി യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ് ജബ്ബാർ ഹാജി ആണ് ഇക്കാര്യം യോഗത്തെ അറിയിച്ചത്. നിർമാണത്തിന് ആവശ്യമായ ഫണ്ട് സിഎസ്‌ആർ ഫണ്ട്, എംഎൽഎ–എംപി ഫണ്ടുകൾ, മറ്റ് കേന്ദ്ര സംസ്ഥാന ഫണ്ടുകൾ തുടങ്ങിയവ വഴി ലഭ്യമാക്കാനുള്ള സാധ്യതകൾ പരിശോധിക്കും. തിരക്കേറിയ റോഡിൽ ഇവിടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമെല്ലാം റോഡിലൂടെ ഇരുവശങ്ങളിലേക്കും നടന്നു പോകുന്നത് ഏറെ സാഹസപ്പെട്ടാണ്.ആശുപത്രിക്ക് മുൻവശത്തെ മാഞ്ഞു പോയ സീബ്രാലൈൻ ഒരുക്കുന്നതിന് ടെൻഡർ നടപടികൾ സ്വീകരിച്ചതായി യോഗത്തിൽ അറിയിച്ചു. ആശുപത്രി കോംപൗണ്ടിൽ തെരുവു നായ്‌ക്കളുടെ ശല്യത്...