ഇന്നും ഓർമകളിൽ നിന്ന് മായാതെ കഷ്ടത നിറഞ്ഞ ഒട്ടകജീവിതം
Perinthalmanna RadioDate: 08-04-2024പെരിന്തൽമണ്ണ ∙ നജീബിന്റെ ആടുജീവിതം ചർച്ചയാകുമ്പോൾ മരുഭൂമിയിൽ ഒട്ടകക്കൂട്ടത്തിനൊപ്പം നരകജീവിതം നയിച്ച ശിഹാബുദ്ദീൻ തനിക്ക് രക്ഷയ്‌ക്ക് വഴി കാട്ടിയ ആളെ തേടുകയാണിപ്പോൾ.2008 മേയ് മാസത്തിലാണ് ഗൾഫ് ജോലിയെന്ന സ്വപ്നവുമായി എരവിമംഗലം കോലോത്തൊടി ശിഹാബുദ്ദീൻ (22) സൗദി അറേബ്യയിലേക്ക് വിമാനം കയറിയത്. 35 വർഷക്കാലം പ്രവാസ ജീവിതം നയിച്ച പിതാവ് മുഹമ്മദലി ജോലി മതിയാക്കി വീട്ടിലെത്തിയ അന്ന് രാത്രി തന്നെയാണ് ശിഹാബുദ്ദീൻ യാത്ര തിരിച്ചത്. രണ്ടേകാൽ ലക്ഷം രൂപയോളം വീസയ്‌ക്ക് ചെലവായി. റിയാദിൽ നിന്ന് 80 കിലോ മീറ്റർ അകലെ അൽക്കർജിലാണ് ജോലി എന്നാണറിഞ്ഞത്. അവിടെ എത്തിയപ്പോഴാണ് അറിയുന്നത് മരുഭൂമിയിൽ ഒട്ടകങ്ങളെ മേയ്‌ക്കലാണ് തന്റെ പണിയെന്ന്.മൊബൈലും പാസ്‌പോർട്ടും കയ്യിലുണ്ടായിരുന്ന റിയാലും വസ്‌ത്രങ്ങളുമെല്ലാം അവർ വാങ്ങിയെടുത്തു. മരുഭൂമിയിൽ എട്ടു മാസക്കാലത്തോളം ഒരൊറ്റ ട്രാ...





