Tag: 080425

എട്ടാം ക്ലാസ് വാര്‍ഷിക പരീക്ഷയില്‍ തോല്‍വി 21.67 ശതമാനം; 25 മുതല്‍ പുനഃപരീക്ഷ
Local

എട്ടാം ക്ലാസ് വാര്‍ഷിക പരീക്ഷയില്‍ തോല്‍വി 21.67 ശതമാനം; 25 മുതല്‍ പുനഃപരീക്ഷ

Perinthalmanna RadioDate: 08-04-2025എട്ടാം ക്ലാസ് വാർഷിക പരീക്ഷയില്‍ ആദ്യമായി വിഷയ മിനിമം ഏർപ്പെടുത്തിയപ്പോള്‍ പരാജയപ്പെട്ടത് 21.67 ശതമാനം പേർ.ഏതെങ്കിലും വിഷയത്തില്‍ സബ്ജക്‌ട് മിനിമം നേടാത്തവരാണ് ക്ലാസ് കയറ്റത്തിന് യോഗ്യരല്ലാത്തവർ. വാർഷിക പരീക്ഷ എഴുതിയ 3,98,181 വിദ്യാർഥികളില്‍ ഒരു വിഷയത്തിലെങ്കിലും പരാജയപ്പെട്ടവർ (ഇ ഗ്രേഡ്) 86,309 ആണ്. ഒരു വിഷയത്തിലും വിജയിക്കാത്തവരുടെ എണ്ണം 5516 ആണ്. ഇത് പരീക്ഷ എഴുതിയ കുട്ടികളുടെ 1.30 ശതമാനമാണ്.കൂടുതല്‍ കുട്ടികള്‍ പരാജയപ്പെട്ടത് ഹിന്ദിയിലാണ്. എഴുത്തു പരീക്ഷയില്‍ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്തവരാണ് ക്ലാസ് കയറ്റത്തിന് യോഗ്യരല്ലാത്തവർ. ഈ വിദ്യാർഥികളുടെ വിവരങ്ങള്‍ സ്കൂളുകള്‍ രക്ഷാകർത്താക്കളെ അറിയിക്കുകയും ഈ കുട്ടികള്‍ക്കായി ചൊവ്വാഴ്ച മുതല്‍ ഈ മാസം 24 വരെ അധിക പിന്തുണ ക്ലാസുകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.ക്ലാസുകള്‍ രാവിലെ 9...
അങ്ങാടിപ്പുറം പഞ്ചായത്തിന് 4 കോടി രൂപ സർക്കാർ നഷ്ടമാക്കിയെന്ന് ഭരണസമിതി
Local

അങ്ങാടിപ്പുറം പഞ്ചായത്തിന് 4 കോടി രൂപ സർക്കാർ നഷ്ടമാക്കിയെന്ന് ഭരണസമിതി

Perinthalmanna RadioDate: 08-04-2025അങ്ങാടിപ്പുറം ∙ എൻജിനീയറിങ് വിഭാഗത്തിലെ ഒഴിവുകൾ നികത്താത്തതു കൊണ്ട് മാത്രം അങ്ങാടിപ്പുറം പഞ്ചായത്തിന് 4 കോടിയോളം രൂപ സംസ്ഥാന സർക്കാർ നഷ്ടപ്പെടുത്തിയെന്ന് പ്രസിഡന്റ് കെ.പി.സഈദ ആരോപിച്ചു. എസ്റ്റിമേറ്റ് തയാറാക്കി, ടെൻഡർ വിളിച്ച് നടത്തേണ്ടിയിരുന്ന നിർമാണ പ്രവൃത്തികളിൽ മിക്കവയും നടത്താൻ കഴിയാത്ത സ്ഥിതിയായി. റോഡ് റിപ്പയറിങ്ങിനും റീ ടാറിങ്ങിനുമായി മാത്രം 217 പദ്ധതികൾ ഉണ്ടായിരുന്നതിൽ 166 പദ്ധതികൾ മാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് വൈസ് പ്രസിഡന്റ്‌ ഷബീർ കറുമുക്കിൽ പറഞ്ഞു. ഇവയാകട്ടെ മുൻ വർഷത്തെ സ്പിൽഓവറും ആയിരുന്നു.റോഡ് പുനരുദ്ധാരണം ഒഴികെ മറ്റു നിർമാണ പ്രവൃത്തികളുടെ പ്രോജക്ടുകൾ 20 എണ്ണം ഉണ്ടായിരുന്നു. ഇവയ്‌ക്കെല്ലാം എസ്റ്റിമേറ്റ് തയാറാക്കാനോ സാങ്കേതിക അനുമതിക്ക് അയയ്‌ക്കാനോ ടെൻഡർ ക്ഷണിക്കാനോ മാസങ്ങളോളം ഉദ്യോഗസ്ഥരില്ലാത്തതു മൂലം സാധിച്ചില്ല.ഓവർസ...
മഞ്ചേരിയിലെ ഗതാഗത പരിഷ്കാരം ട്രയൽ റൺ 17 മുതൽ
Local

മഞ്ചേരിയിലെ ഗതാഗത പരിഷ്കാരം ട്രയൽ റൺ 17 മുതൽ

Perinthalmanna RadioDate: 08-04-2025മഞ്ചേരി ∙ റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർടിഎ) തീരുമാനപ്രകാരം നഗരത്തിൽ നടപ്പാക്കാൻ തീരുമാനിച്ച ഗതാഗത പരിഷ്കാരത്തിന്റെ ട്രയൽ റൺ 17 മുതൽ. ഇന്നലെ ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയാണ് തീരുമാനം എടുത്തത്.മാസങ്ങൾക്കു മുൻപ് ഗതാഗത പരിഷ്കാരം സംബന്ധിച്ച് ആർടിഎ തീരുമാനം എടുത്തിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. പുതിയ തീരുമാനം അനുസരിച്ച് 2 ദിവസം ട്രയൽ റൺ നടത്തും. പിന്നീട് പൊലീസ്, മോട്ടർ വാഹന വകുപ്പ്, നഗരസഭ എന്നിവയുടെ നേതൃത്വത്തിൽ പരിശോധന നടത്തി തുടർനടപടി സ്വീകരിക്കും. അതോറിറ്റിയുടെ തീരുമാനം നിലവിലുള്ള ഗതാഗതക്കുരുക്ക് കൂട്ടുമെന്നും യാത്രാദുരിതം വർധിക്കുമെന്നും പരാതി ഉയർന്നതിനാലാണ് മാറ്റിവച്ചത്. പരിഷ്കാരം നടപ്പാക്കുന്നതിനു മുന്നോടിയായി നഗരത്തിൽ നടപ്പാക്കേണ്ട മുന്നൊരുക്കങ്ങൾ നടത്തിയില്ലെന്നും ബസ് ഉടമകൾ പരാതിപ്പെട്ടിരുന്നു....
പെരിന്തൽമണ്ണ നഗരസഭ എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു
Local

പെരിന്തൽമണ്ണ നഗരസഭ എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു

Perinthalmanna RadioDate: 08-04-2025പെരിന്തൽമണ്ണ: നഗരസഭയിലെ ഉന്നത പഠനം നടത്തുന്ന എസ്.സി. വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. നഗരസഭാ കൗൺസിൽ ഹാളിൽ വെച്ച് നടന്ന പരിപാടി ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. 2023-24,2024-25 വാർഷിക പദ്ധതികളിലായി 15.4  ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയിലൂടെ  44 വിദ്യാർത്ഥികൾക്കാണ് ലാപ്ടോപുകൾ വിതരണം ചെയ്തത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/JNWdxCLJpk9T56B3gQkSz---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ...
ഗാർഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില 50 രൂപ കൂട്ടി
Local

ഗാർഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില 50 രൂപ കൂട്ടി

Perinthalmanna RadioDate: 08-04-2025പെരിന്തൽമണ്ണ: ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില ഒരിടവേളയ്ക്ക് ശേഷം വർധിപ്പിച്ചു. 14 കിലോ സിലിണ്ടറിന് 50 രൂപയാണ് ഉയർത്തിയത്. പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ സിലിണ്ടറിന് 500 രൂപയിൽ നിന്ന് 550 രൂപയായി വില ഉയ‍ർന്നു. പദ്ധതിക്ക് പുറത്തുള്ള ഉപഭോക്താക്കൾക്ക് സിലിണ്ടറിൻ്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായി ഉയർന്നു. ദില്ലിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് (ചൊവ്വാഴ്ച) മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. മാസത്തിൽ രണ്ട് തവണ വീതം വില നിലവാരം പുനരവലോകനം നടത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.അന്താരാഷ്ട്ര വിപണിയിൽ വാതക വില ഉയർന്നത് ചൂണ്ടിക്കാട്ടിയാണ് എൽപിജി സിലിണ്ടറിന് 50 രൂപ സർക്കാർ കുത്തനെ ഉയർത്തിയത്. കഴിഞ്ഞ വർഷം ഏപ്രിലിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇറക്കുമതി ചെലവ് 14 ശതമ...