Tag: 080426

പെരിന്തൽമണ്ണയുടെ വിധിയെഴുതാൻ 7,367 കന്നി വോട്ടർമാർ

Local

പെരിന്തൽമണ്ണയുടെ വിധിയെഴുതാൻ 7,367 കന്നി വോട്ടർമാർ

Perinthalmanna RadioDate: 08-04-2026 പെരിന്തൽമണ്ണ: നാളെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടികയിൽ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ മാത്രം 7,367 കന്നി വോട്ടർമാരാണുള്ളത്. ഇതിൽ 3,717 പുരുഷന്മാരും 3,650 സ്ത്രീകളും ഉൾപ്പെടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 38 വോട്ടുകൾക്ക് യുഡിഎഫ് വിജയിച്ച മണ്ഡലമെന്ന നിലയിൽ ഇത്തവണ പെരിന്തൽമണ്ണയിൽ പ്രവചനാതീതമായ മത്സരമാണ് നടക്കുന്നത്. അതിനാൽ തന്നെ ഈ കന്നി വോട്ടർമാരുടെ വിധി എഴുത്ത് പെരിന്തൽമണ്ണയിൽ നിർണായകമാകും.ജില്ലയിലാകെ 1,11,463 പുതിയ വോട്ടർമാരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതിൽ 56,198 പുരുഷന്മാരും 55,265 സ്ത്രീകളുമാണുള്ളത്. 8,783 കന്നി വോട്ടർമാരുള്ള മലപ്പുറം മണ്ഡലമാണ് ഈ പട്ടികയിൽ ജില്ലയിൽ മുന്നിൽ നിൽക്കുന്നത്. ഏറ്റവും കുറവ് കന്നി വോട്ടർമാരുള്ളത് തവനൂർ മണ്ഡലത്തിലാണ് (5,040 പേർ).പെരിന്തൽമണ്ണ ...
നാട്ടിലെത്താൻ കഴിയാതെ ജില്ലയിലെ പ്രവാസി വോട്ടർമാർ

Local

നാട്ടിലെത്താൻ കഴിയാതെ ജില്ലയിലെ പ്രവാസി വോട്ടർമാർ

Perinthalmanna RadioDate: 08-04-2026 മലപ്പുറം ∙ പശ്ചിമേഷ്യയിലെ അശാന്തി ജില്ലയിലെ ചില മണ്ഡലങ്ങളിലെങ്കിലും തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുമോയെന്ന ആശങ്കയിൽ മുന്നണികൾ. ജില്ലയിലെ 4 മണ്ഡലങ്ങളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തെക്കാൾ പ്രവാസി വോട്ടർമാർ ഇത്തവണയുണ്ട്. എന്നാൽ, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കാരണം പ്രവാസി വോട്ടർമാർക്കായി ഇത്തവണ പാർട്ടികളോ സംഘടനകളോ ചാർട്ടേഡ് വിമാനം ഏർപ്പാടാക്കിയിട്ടില്ല. തിരഞ്ഞെടുപ്പു സമയത്ത് നാട്ടിലെത്താമെന്ന് പദ്ധതിയിട്ട് അവധിക്കായി കാത്തിരുന്ന പലർക്കും നാട്ടിലെത്താനായിട്ടില്ല. എന്നാൽ, വ്യക്തിപരമായി ഒട്ടേറെ പ്രവാസി വോട്ടർമാർ നാട്ടിലെത്തിയിട്ടുണ്ട്. പുതുക്കിയ വോട്ടർപട്ടിക പ്രകാരം സംസ്ഥാനത്ത് 2,42,093 പ്രവാസി വോട്ടർമാരുണ്ട്. 41,962 വോട്ടർമാരുള്ള മലപ്പുറം ജില്ലകളിൽ മൂന്നാമതാണ്.ജില്ലയിൽ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലാണ് കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തെക്കാൾ പ്രവാസി ...
ബസ് ഉടമകൾക്ക് ആശ്വാസം; അംഗീകാരമില്ലാത്ത ക്യാമറകൾ മാറ്റി സ്ഥാപിക്കാൻ കൂടുതൽ സമയം കിട്ടും

Local

ബസ് ഉടമകൾക്ക് ആശ്വാസം; അംഗീകാരമില്ലാത്ത ക്യാമറകൾ മാറ്റി സ്ഥാപിക്കാൻ കൂടുതൽ സമയം കിട്ടും

Perinthalmanna RadioDate: 08-04-2026 ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളിലുള്ള (സ്റ്റേജ് ക്യാരേജുകൾ) അംഗീകാരമില്ലാത്ത ക്യാമറ മാറ്റി സ്ഥാപിക്കാത്തവർക്കെതിരേ ഉടൻ നടപടി വരില്ല. നേരത്തേ അനുവദിച്ച സമയം കഴിഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിക്ക് ഉത്തരവിറക്കാനാവാതെ വന്നതാണ് വാഹന ഉടമകൾക്ക് സഹായകമായത്. ഇനി പുതിയ സർക്കാർ വന്നശേഷമേ ഉത്തരവിറങ്ങൂ. അതുവരെ തൽസ്ഥിതി തുടരാനാണ് അതോറിറ്റിയുടെ തീരുമാനം.സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് മുന്നിലും പിന്നിലും അകത്തുമായി മൂന്ന് ക്യാമറ സ്ഥാപിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, ഏത് തരത്തിലുള്ള ക്യാമറയാണ് വേണ്ടതെന്ന നിർദേശം വരുംമുമ്പേ പലരും ക്യാമറകൾ സ്ഥാപിച്ചു.ചിലർ നിർദേശങ്ങൾ പരിഗണിക്കാതെയും ക്യാമറകൾ സ്ഥാപിച്ചു. തുടർന്ന്, ഇതുമാറ്റാൻ വകുപ്പ് കർശന നിർദേശം നൽകി. എ.ആർ.എ.ഐ., ഐ.സി.എ.ടി., സി.ഐ.ആർ.ടി. എന്നീ ഏജൻസികളുടെ ക്യാമ...
ഏപ്രിൽ, മേയ് റേഷൻ വിതരണം; ഇ പോസ് തകരാർ പരിഹരിച്ചില്ല

Local

ഏപ്രിൽ, മേയ് റേഷൻ വിതരണം; ഇ പോസ് തകരാർ പരിഹരിച്ചില്ല

Perinthalmanna RadioDate: 08-04-2026 ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ ഒന്നിച്ചു വിതരണം ചെയ്യുമ്പോഴുള്ള ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ തകരാർ ഇനിയും പരിഹരിച്ചില്ല. ബില്ലിങ്ങും വിതരണത്തിലുമുള്ള പ്രശ്നങ്ങൾ തുടരുകയാണ്. ഓരോ വിഭാഗം കാർഡ് ഉടമകൾക്കും കൃത്യമായ അളവിലുള്ള സാധനങ്ങളല്ല ഇ പോസിൽ കാണിക്കുന്നതെന്നും അതിനാൽ വിതരണം തടസ്സപ്പെടുകയാണെന്നും റേഷൻ വ്യാപാരികൾ പരാതിപ്പെട്ടു. സാങ്കേതിക തടസ്സങ്ങൾ ഉണ്ടെന്ന കാര്യം ഭക്ഷ്യ പൊതു വിതരണ വകുപ്പും സമ്മതിച്ചു.2 മാസത്തെ റേഷൻ വിഹിതം ഒന്നിച്ച് നൽകുന്ന സംവിധാനം സോഫ്റ്റ്‌വെയറിൽ സജ്ജീകരിച്ചപ്പോൾ ഉടലെടുത്ത സാങ്കേതിക തടസ്സങ്ങൾ സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ വേഗതക്കുറവിനു കാരണമായെന്നാണ് വിശദീകരണം.ഇതു പരിഹരിക്കാൻ ഹൈദരാബാദിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.2 ദിവസം കൊണ്ട് 9% റേഷൻ വിതരണം നടന്നെന്നും വകുപ്പ് അ...
കേരളം നാളെ വിധിയെഴുതും ; ഇന്ന് നിശ്ശബ്ദ പ്രചാരണദിനം

Local

കേരളം നാളെ വിധിയെഴുതും ; ഇന്ന് നിശ്ശബ്ദ പ്രചാരണദിനം

Perinthalmanna RadioDate: 08-04-2026 കേരളത്തെ രാഷ്ട്രീയച്ചൂടിലാക്കിയ 23 ദിവസങ്ങൾ പിന്നിട്ട് ഇന്ന് നിശ്ശബ്ദ പ്രചാരണദിനം. 16–ാം കേരള നിയമസഭയെയും പുതിയ സർക്കാരിനെയും തിരഞ്ഞെടുക്കാനായി നാളെ കേരളം ബൂത്തിലേക്കു നീങ്ങും.കേരളം നാളെ വിധിയെഴുതുമ്പോൾ 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണു വോട്ടെടുപ്പ്. 883 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. 53,984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 2,71,96,936 സമ്മതിദായകരാണുള്ളത്. പോളിങ് സാധനങ്ങളുടെ വിതരണം ഇന്നു രാവിലെ 43 കേന്ദ്രങ്ങളിൽ ആരംഭിക്കും. 1.46 ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.തെരുവുകളിൽ അലയടിച്ച മുദ്രാവാക്യങ്ങൾക്കും ആകാശമുയർന്ന കൊടിക്കൂറകൾക്കും ഇനി വിശ്രമമാണെങ്കിലും രാഷ്ട്രീയ കേരളത്തിന്റെ അണിയറകളിൽ ഉറക്കമില്ലാത്ത രാവാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളുംകൊണ്ട് കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തിൽ, ശക്തി പ്രകടനത്തിന്റെ അവസാന...