Tag: 080524

ബജറ്റ് വിഹിതം സംസ്ഥാന സർക്കാർ കനിഞ്ഞില്ല; അങ്ങാടിപ്പുറത്തിന് 6 കോടി നഷ്‌ടം
Local

ബജറ്റ് വിഹിതം സംസ്ഥാന സർക്കാർ കനിഞ്ഞില്ല; അങ്ങാടിപ്പുറത്തിന് 6 കോടി നഷ്‌ടം

Perinthalmanna RadioDate: 08-05-2024അങ്ങാടിപ്പുറം:  2023–24 സാമ്പത്തിക വർഷത്തിൽ അങ്ങാടിപ്പുറം പഞ്ചായത്തിന് ബജറ്റിലെ വിഹിതം ലഭിക്കാത്തതും ട്രഷറിയിൽ നിന്നു ബിൽ പാസാക്കാതെ തിരികെ നൽകിയതും അടക്കം ആറു കോടിയിലേറെ രൂപ നഷ്‌ടപ്പെട്ടതായി പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതലയുള്ള ഷബീർ കറുമുക്കിൽ. ബജറ്റ് പ്രകാരം കിട്ടേണ്ട 4.68 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിക്കാത്തതിനാൽ നഷ്‌ടപ്പെട്ടത്.വികസന ഫണ്ട് ജനറൽ വിഭാഗത്തിൽ 1.06 കോടിയും എസ്‌സിപി ഫണ്ടിനത്തിൽ 22.24 ലക്ഷവും മെയ്ന്റനൻസ് ഗ്രാന്റ് റോഡ് ഇനത്തിൽ 1.68 കോടിയും നോൺ റോഡ് ഇനത്തിൽ 20.46 ലക്ഷവും സിഫ്‌സി ടൈഡ് ഇനത്തിൽ 64.45 ലക്ഷവും ജനറൽ പർപ്പസ് ഫണ്ട് ഇനത്തിൽ 86.49 ലക്ഷം രൂപയും അടങ്ങുന്ന തുകയാണ് നഷ്‌ടപ്പെട്ടത്.ഇതു കൂടാതെ വിവിധ പദ്ധതികളുടെ ബില്ലുകൾ യഥാസമയം ട്രഷറിയിൽ സമർപ്പിച്ചിട്ടും ബില്ലുകൾ പാസാക്കാതെ മടക്കിയതിലൂടെ 1.66 കോടി രൂപയുടെ പദ്ധതി വിഹിതവും നഷ്‌ടമാകും...
പ്ലസ് വൺ പ്രവേശനത്തിന് മെയ് 16 മുതൽ അപേക്ഷിക്കാം; ജൂൺ 24 ന് ക്ലാസുകൾ ആരംഭിക്കും
Local

പ്ലസ് വൺ പ്രവേശനത്തിന് മെയ് 16 മുതൽ അപേക്ഷിക്കാം; ജൂൺ 24 ന് ക്ലാസുകൾ ആരംഭിക്കും

Perinthalmanna RadioDate: 08-05-2024പ്ലസ് വൺ പ്രവേശനത്തിന് മെയ് 16 മുതൽ അപേക്ഷിക്കാം. അവസാന തീയതി മെയ് 25. ട്രയൽ അലോട്ട്മെൻറ് മെയ് 29 ന് നടക്കും. ആദ്യ അലോട്ട്മെൻറ് ജൂൺ 5 നും രണ്ടാം അലോട്ട്മെൻറ് ജൂൺ 12 നും മൂന്നാം അലോട്ട്മെൻറ് ജൂൺ 19 നും നടക്കും.ജൂൺ 24 ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. മുഖ്യ ഘട്ടത്തിന് ശേഷം സപ്ലിമെൻററി അലോട്ട്മെൻറ് ഉണ്ടാകും. ജൂലൈ 15ന് പ്രവേശന നടപടികൾ അവസാനിക്കുമെന്ന് മന്ത്രി പറഞ്ഞു. ഉപരിപഠനത്തിന് അർഹത നേടിയ എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എസ്.എസ്.എൽ.സി പരീക്ഷ രീതി മാറുന്നു. അടുത്ത വർഷം മുതൽ ഹയർ സെക്കൻഡറിയിലേതുപോലെ മിനിമം മാർക്ക് ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായി വിദ്യാഭ്യാസ് മന്ത്രി അറിയിച്ചു. വിവിധ മേഖലകളിൽ കൂടിയാലോചനകൾക്ക് ശേഷമാകും അന്തിമ തീരുമാനമെടുക്കുക. വിജയത്തിന് എഴുത്തു പരീക്ഷയിൽ പ്രത്യേകം മാർക്ക് നേടുന്നതാണ് പേപ്പർ മിനിമം രീതി....
എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 71,831 പേർക്ക് ഫുൾ എപ്ലസ്, വിജയ ശതമാനം 99.69
Local

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 71,831 പേർക്ക് ഫുൾ എപ്ലസ്, വിജയ ശതമാനം 99.69

Perinthalmanna RadioDate: 08-05-2024എസ്എസ്എൽസി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി വി ശിവൻകുട്ടിയാണ്ഫലം പ്രഖ്യാപിച്ചത്. ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലങ്ങളും പ്രഖ്യാപിച്ചു. എസ്എസ്എൽസി റെഗുലർ വിഭാഗത്തിൽ 427153 വിദ്യാർഥികൾ പരീക്ഷയെഴുതി. ഇതിൽ 425563 വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.69 ആണ് ഇത്തവണത്തെ എസ്എസ്എൽസി വിജയ ശതമാനം. കഴിഞ്ഞ വർഷം 99.70 വിജയ ശതമാനമായിരുന്നു.71831 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചു. കൂടുതൽ വിജയികൾ കോട്ടയത്താണുള്ളത്(99.92). മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം ഏപ്ലസ് നേടിയിട്ടുള്ളത്.https://chat.whatsapp.com/EhRKuwqjHKr32SfYjEBli4വൈകിട്ട് നാല് മണി മുതൽ ഫലം ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാവും. പരീക്ഷാഫലം അറിയാൻ https://pareekshabhavan.kerala.gov.inwww.prd.kerala.gov.inhttps://s...
ഡ്രൈവിംഗ് ടെസ്റ്റ് കാത്ത് 9.45 ലക്ഷം പൊതുജനം
Local

ഡ്രൈവിംഗ് ടെസ്റ്റ് കാത്ത് 9.45 ലക്ഷം പൊതുജനം

Perinthalmanna RadioDate: 08-05-2024തിരുവനന്തപുരം: 9.45 ലക്ഷം അപേക്ഷകർ. ഇവരിൽ നിന്ന് പിരിച്ചത് 130 കോടി. പക്ഷേ, പരിഷ്കരണത്തിലും പ്രതിഷേധത്തിലും കുടുങ്ങി കഴിഞ്ഞ നാലു ദിവസമായി കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നില്ല. കഴിഞ്ഞ നാല് ദിവസം മാത്രം 10,320 പേർക്ക് ടെസ്റ്റ് മുടങ്ങി.ഡ്രൈവിംഗ് സ്കൂൾ സംയുക്ത സമിതി സമരം തുടരുമ്പോൾ, ടെസ്റ്റ് എന്ന് പുനരാരംഭിക്കാൻ ആവുമെന്ന് മോട്ടോർ വാഹന അധികൃതർക്ക് നിശ്ചയമില്ല. പരിഹാരം കാണേണ്ട ഗതാഗത മന്ത്രി കെ.ബി.ഗണേശ്‌കുമാർ ഇന്തോനേഷ്യയിൽ ടൂറിലാണ്. ഒരാഴ്ചയ്ക്കുശേഷമേ മടങ്ങിയെത്തൂ.ആകെ 86 കേന്ദ്രങ്ങളിലാണ് ഡ്രൈവിംഗ് ടെസ്റ്റ്. ഏപ്രിൽ വരെ പ്രതിദിനം 100 ടെസ്റ്റ് നടന്നിരുന്നു. എന്നാൽ മേയ് 2 മുതൽ ടെസ്റ്റുകളുടെ എണ്ണം 30 ആയി കുറച്ചു. ഇതോടെ സമരമായി. തുടർന്ന് എണ്ണം ദിവസം നാല്പതാക്കി. പക്ഷേ, അറുപതാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. സമരം പിൻവലിച്ചാലും മുൻകൂർ സ്ലോട്ട് നൽകിയതിനാൽ ടെസ്റ്റ്...
കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിക്കുന്നതായി ആസ്ട്രാ സെനക
Local

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിക്കുന്നതായി ആസ്ട്രാ സെനക

Perinthalmanna RadioDate: 08-05-2024കോവിഡ് -19 വാക്സിനായ കോവിഷീൽഡ് ആഗോളതലത്തിൽ പിൻവലിച്ച് നിർമാതാക്കളായ ആസ്ട്രസെനക്ക. 'ദ ടെലഗ്രാഫ് ' ആണ് ഇക്കാര്യം റിപ്പോർട്ടുചെയ്തത്. കോവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞ് നിർമാതാക്കളായ ആസ്ട്രസെനക്ക രംഗത്തെത്തിയത് വാർത്തയായിരുന്നു. ഇതിനുപിന്നാലെയാണ് കമ്പനിയുടെ നീക്കം. എന്നാൽ, വാണിജ്യപരമായ കാരണങ്ങളാണ് തീരുമാനത്തിനു പിന്നിലെന്ന് കമ്പനി അറിയിച്ചതായി ദ ടെലിഗ്രാഫിന്റെ റിപ്പോർട്ടിൽ പറയുന്നു.കോവിഡ് -19നുള്ള വാക്സിനുകളുടെ ലഭ്യത അധികമായതിനാലും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള നവീകരിച്ച വാക്സിനുകൾ കോവിഷീൽഡിനെ അപ്രസക്തമാക്കിയെന്നും കമ്പനി വിശദീകരിക്കുന്നു. യു.കെ. ഹൈക്കോടതിക്ക് മുമ്പാകെയെത്തിയ പരാതിക്ക് മറുപടിയായാണ് കോവിഷീൽഡ് വാക്സിൻ അപൂർവസാഹചര്യങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് കമ്പനി അറി...
എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് 3 മണിക്ക് പ്രഖ്യാപിക്കും
Local

എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് 3 മണിക്ക് പ്രഖ്യാപിക്കും

Perinthalmanna RadioDate: 08-05-20242023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി, റ്റി.എച്ച്‌.എസ്.എല്‍.സി, എ.എച്ച്‌.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വര്‍ഷം മെയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്ബ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്.https://chat.whatsapp.com/EhRKuwqjHKr32SfYjEBli4ഔദ്യോഗിക പ്രഖ്യാപന ശേഷം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാംഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാം. ബുധനാഴ്ച ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടന്‍ ആപ്പില്‍ ഫലം ലഭ്യമാകും. ഹോം പേജ...