Tag: 080525

അറ്റകുറ്റപ്പണികൾ മാറ്റിവെച്ചു; ചെറുകര റെയിൽവേ ഗേറ്റ് ഇന്ന് അടച്ചിടില്ല
Local

അറ്റകുറ്റപ്പണികൾ മാറ്റിവെച്ചു; ചെറുകര റെയിൽവേ ഗേറ്റ് ഇന്ന് അടച്ചിടില്ല

Perinthalmanna RadioDate: 08-05-2025പെരിന്തൽമണ്ണ: നിലമ്പൂർ - ഷൊർണൂർ റെയിൽ പാതയിൽ സ്ഥിതി ചെയ്യുന്ന ചെറുകര റെയിൽവേ ഗേറ്റിൽ നടത്തേണ്ടിയിരുന്ന അറ്റകുറ്റപ്പണികൾ മാറ്റി വെച്ചതിനാൽ ഇന്ന് (08-05-2025 വ്യാഴാഴ്ച) രാത്രി ചെറുകര റെയിൽവേ ഗേറ്റ് അടച്ചിടില്ലെന്ന് അങ്ങാടിപ്പുറം സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
സംസ്ഥാനത്ത് വീണ്ടും നിപ; പെരിന്തൽമണ്ണയിൽ ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
Local

സംസ്ഥാനത്ത് വീണ്ടും നിപ; പെരിന്തൽമണ്ണയിൽ ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

Perinthalmanna RadioDate: 08-05-2025പെരിന്തൽമണ്ണ: കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. മരുന്ന് നൽകിയിട്ട് അസുഖം മാറുന്നില്ല. നിപ ലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്. ആരോഗ്യ വകുപ്പ് സ്ഥിതി നിരീക്ഷിക്കുകയാണ്.എന്താണ് നിപ വൈറസ് ?ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പ...
വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് രാജ്യത്തെവിടെയും സൗജന്യ ചികിത്സ
Local

വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നവർക്ക് രാജ്യത്തെവിടെയും സൗജന്യ ചികിത്സ

Perinthalmanna RadioDate: 08-05-2025ന്യൂഡൽഹി ∙ വാഹന അപകടങ്ങളിൽ പരുക്കേൽക്കുന്നവർക്കു രാജ്യത്ത് എവിടെയും പണമടയ്ക്കാതെ, 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുന്ന പദ്ധതിയുടെ വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ആരോഗ്യ പദ്ധതിയിൽ (എബിപിഎവൈ) എംപാനൽ ചെയ്ത ആശുപത്രികളിലാണ് പദ്ധതിയുടെ പൂർണ സേവനം ലഭിക്കുക. അപകടം സംഭവിച്ച ദിവസം മുതൽ 7 ദിവസത്തേക്കോ അല്ലെങ്കിൽ പരമാവധി ഒന്നര ലക്ഷം രൂപ വരെയോ ഉള്ള ചികിത്സയ്ക്കാണ് സൗജന്യം.പൊതു റോഡുകളിൽ വാഹനാപകടങ്ങൾക്ക് ഇരയാകുന്നവർക്ക് അടിയന്തര കാഷ്‌ലെസ്‌ ചികിത്സ ഉറപ്പാക്കുന്ന ‘കാഷ്‌ലെസ് ട്രീറ്റ്‌മെന്റ് ഓഫ് റോഡ് ആക്‌സിഡന്റ് വിക്ടിംസ് സ്‌കീം-2025’ നിലവിൽ വന്നതോടെ ഒന്നരലക്ഷം രൂപ വരെയോ 7 ദിവസം വരെയോ ചികിത്സ സൗജന്യമായിരിക്കും. സംസ്ഥാനത്ത് ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ആരോഗ്യ പദ്ധതിയിൽ (എബിപിഎവൈ) എംപാനൽ ചെയ്ത 643 ആശുപത്രികളിലാണ് സൗജന്...
ഇന്ത്യൻ നായകൻ രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
Local

ഇന്ത്യൻ നായകൻ രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

Perinthalmanna RadioDate: 08-05-2025ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അപ്രതീക്ഷിതമായാണ്വിരമിക്കുന്ന കാര്യം രോഹിത് അറിയിച്ചത്. നേരത്തേ ടെസ്റ്റ് നായക സ്ഥാനത്തുനിന്ന് രോഹിത്തിനെ നീക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.'ഞാൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന കാര്യം എല്ലാവരോടുമായി പങ്കുവെക്കുകയാണ്. വെള്ളക്കുപ്പായത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. വർഷങ്ങളായി പ്രകടിപ്പിക്കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി കളിക്കും.' - രോഹിത് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.2013 ൽ വിൻഡീസിനെതിരേയാണ് രോഹിത് ശർമയുടെ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം. പിന്നീടങ്ങോട്ട് റെഡ്ബോൾ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമായി. 67 ടെസ്റ്റ് മത്സരങ്ങളിൽ...