Tag: 080624

35 ലക്ഷം ചെലവിട്ട് തിരൂർക്കാട് പുളിയിലക്കുളത്തിന് പുതുമോടി
Local

35 ലക്ഷം ചെലവിട്ട് തിരൂർക്കാട് പുളിയിലക്കുളത്തിന് പുതുമോടി

Perinthalmanna RadioDate: 08-06-2024അങ്ങാടിപ്പുറം: തിരൂർക്കാട് പുളിയിലക്കുളം എം.എൽഎയും പഞ്ചായത്തും ഫണ്ട് വകയിരുത്തി വൃത്തിയാക്കി. 35 ലക്ഷം രൂപ ചെലവിട്ട് കുളത്തിന് സൈഡ് ഭിത്തിയും പടികളും നിർമിച്ചു. 16 സെന്റ് സ്ഥലത്ത് വിശാലമായി കിടക്കുന്ന പൊതുകുളം സംരക്ഷിക്കണമെന്നത് ഏറെ ക്കാലമായി ഉയർന്ന ആവശ്യമാണ്. മഞ്ഞളാം കുഴി അലി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 20 ലക്ഷവും അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് 15 ലക്ഷവും നീക്കി വെച്ചാണ് പ്രവൃത്തി പൂർത്തിയാക്കിയത്.   കാർഷിക ആവശ്യങ്ങൾക്കായി പതിറ്റാണ്ടുകൾ മുമ്പ് നിർമിച്ചതാണ് കുളം. പായലും ചപ്പും നിറഞ്ഞ് നാശത്തിന്റെ വക്കിലായിരുന്നു. ഏതു വേനലിലും ആളുകൾക്ക് ഉപയോഗിക്കാവുന്ന വിധം കുളത്തിലെ മണ്ണ് പൂർണമായും നീക്കി. കുളത്തിലേക്ക് ഇറങ്ങാൻ അടി വരെ പടവുകളും നിർമിച്ചു. അങ്ങാടിപ്പുറം പഞ്ചായത്തിൽ മൂന്നാം വാർഡിലാണ് പുളിയിലക്കുളം. നവീകരിച്ച കുളത്തിന്റെ ഉദ്ഘ...
രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയും
Local

രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയും

Perinthalmanna RadioDate: 08-06-2024നലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയുമെന്ന് സൂചന. വയനാട്ടി​ൽ സന്ദർശനം നടത്തിയതിന് ശേഷം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. സോണിയ ഗാന്ധിയുടെ മണ്ഡലമായിരുന്ന റായ്ബറേലിയാവും രാഹുൽ ഗാന്ധി നിലനിർത്തുക.വയനാട് മണ്ഡലത്തിൽ നിന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ലെന്നും റിപ്പോർട്ടുണ്ട്. പ്രിയങ്കയുടെ കൂടി അഭിപ്രായം തേടിയതിന് ശേഷമാണ് വയനാട്ടിൽ നിന്നും അവർ മത്സരിക്കേണ്ട തീരുമാനം കോൺഗ്രസ് എടുത്തത്. കേരളത്തിലെ ഏതെങ്കിലും മുതിർന്ന നേതാവാകും കോൺഗ്രസിന് വേണ്ടി വീണ്ടും ജനവിധി തേടുക.രണ്ടു ലോക്സഭാ മണ്ഡലങ്ങളിൽ വിജയിച്ചവർ വരണാധികാരിയിൽ നിന്നും സർട്ടിഫിക്കറ്റ് കൈപ്പറ്റി 14 ദിവസത്തിനുള്ളിൽ ഒരു മണ്ഡലത്തിലെ രാജി സമർപ്പിക്കണം. ജനപ്രാതിനിധ്യ നിയമത്തിലെ എഴുപതാം വകുപ്പിലാണ് ഇ...
ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രി മുതൽ
Local

ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രി മുതൽ

Perinthalmanna RadioDate: 08-06-2024മലപ്പുറം: മണ്‍സൂണ്‍ കാല ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രി മുതല്‍ ആരംഭിക്കും. നിലവിലെ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ മത്സ്യ തൊഴിലാളികളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം എന്നും സുരക്ഷാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്നും ജില്ലാ കളക്ടർ വി.ആര്‍ വിനോദ് പറഞ്ഞു. ജൂലൈ 31 അർധരാത്രി വരെ 52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിങ് നിരോധന കാലയളവിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിഷറീസ്, ഹാർബർ എഞ്ചിനീയറിങ്, മറൈൻ എൻഫോഴ്സ്മെന്റ്, പൊലീസ് വകുപ്പുകളുടെ ഏകോപനത്തില്‍ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളാണ് ട്രോളിങ് നിരോധന കാലയളവില്‍ ജില്ലയില്‍ ഒരുക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം പൊന്നാനി ഹാർബറിനടുത്ത് പ്ര...
സമ്പൂർണ ഭൗമവിവര നഗരസഭയാകുന്നതിന്റെ ഭാഗമായി പെരിന്തൽമണ്ണയിൽ ഡ്രോൺ മാപ്പിങ് പൂർത്തിയായി
Local

സമ്പൂർണ ഭൗമവിവര നഗരസഭയാകുന്നതിന്റെ ഭാഗമായി പെരിന്തൽമണ്ണയിൽ ഡ്രോൺ മാപ്പിങ് പൂർത്തിയായി

Perinthalmanna RadioDate: 08-06-2024പെരിന്തൽമണ്ണ: സമ്പൂർണ ഭൗമവിവര നഗരസഭയാകുന്നതിന്റെ ഭാഗമായി നഗരസഭയിൽ ഡ്രോൺ മാപ്പിങ് പൂർത്തിയായി. നഗരസഭാ പരിധിയിലെ ഭൂമിയിലുള്ള നിർമിതികളുടെയും ജലാശയങ്ങൾ ഉൾപ്പെടെയുള്ള പ്രകൃതി വിഭവങ്ങളുടെയും വിവരങ്ങൾ വിവിധ തരത്തിലുള്ള മാപ്പുകളാക്കി ശേഖരിക്കും.ഡ്രോൺ മാപ്പിങ്ങിലൂടെയും നേരിട്ടുള്ള വിവര ശേഖരണത്തിലൂടെയും ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് ജിയോമാപ്പിങ് നടത്തിയാണ് ഭൗമ വിവരങ്ങളെല്ലാം ഒറ്റ ക്ലിക്കിൽ ലഭിക്കുന്ന സംവിധാനം ഏർപ്പെടുത്തുന്നത്. ജലസ്രോതസ്സുകൾ,സ റോഡുകൾ, കെട്ടിടങ്ങൾ, തെരുവുവിളക്കുകൾ, ശുദ്ധജല പൈപ്പുകൾ, വിദ്യാഭ്യാസ–ആരോഗ്യ സ്ഥാപനങ്ങൾ, കുളങ്ങൾ, തോടുകൾ, കിണറുകൾ, പാലങ്ങൾ എന്നിവയെല്ലാം ഡ്രോൺ ഉപയോഗിച്ച് കണ്ടെത്തി ഓൺലൈൻ ആയി വിവര ശേഖരണം നടത്തും.കെട്ടിടങ്ങളുടെ വിസ്‌തീർണം, കുടുംബാംഗങ്ങളുടെ പൊതുവിവരങ്ങൾ തുടങ്ങിയവ നേരിട്ട് ശേഖരിക്കും.പദ്ധതി പൂർത്തിയാക്കുന...
കൊടികുത്തിമല ഇന്ന് മുതൽ തുറക്കും
Local

കൊടികുത്തിമല ഇന്ന് മുതൽ തുറക്കും

Perinthalmanna RadioDate: 08-06-2024പെരിന്തൽമണ്ണ കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം ഇന്നു മുതൽ വീണ്ടും സന്ദർശകർക്ക് തുറന്നു കൊടുക്കും.ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം ഉണ്ടായതോടെ, ഈ മാസം ഒന്നു മുതൽ സന്ദർശകർക്കു താൽക്കാലിക പ്രവേശന നിരോധനം ഏർപ്പെടുത്തിയിരുന്നു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EhRKuwqjHKr32SfYjEBli4---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...