Tag: 080625

പാലൂർകോട്ട വെള്ളച്ചാട്ടത്തിൽ കാൽതെറ്റിവീണ യുവാവ്‌ മരിച്ചു
Local

പാലൂർകോട്ട വെള്ളച്ചാട്ടത്തിൽ കാൽതെറ്റിവീണ യുവാവ്‌ മരിച്ചു

Perinthalmanna RadioDate: 08-06-2025പെരിന്തൽമണ്ണ : പെരുന്നാൾ ആഘോഷത്തിനായി പാലൂർ കോട്ട വെള്ളച്ചാട്ടം കാണാൻപോയ സംഘത്തിലെ ഒരാൾ കാൽതെറ്റിവീണ് മരിച്ചു. വെങ്ങാട് മൂത്തേടത്ത് ഷിഹാബുദ്ദീനാണ് (40) ആണ് മരിച്ചത്. അപകടത്തിൽ ഷിഹാബുദ്ദീന്റെ മകൻ ഷഹജാദ് (7), പഴയത്ത് സുഹൈൽ (24) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.ഞായർ വൈകിട്ട് നാലോടെ വെള്ളച്ചാട്ടത്തിന് മുകളിലേക്ക് കയറുന്നതിനിടെ കാൽതെറ്റി വീഴാൻ പോയ ഷഹജാദിനെ രക്ഷിക്കാൻ ശ്രമിക്കവേ മറ്റ് രണ്ടുപേരും കുട്ടിയോടൊപ്പം താഴേക്ക് വീഴുകയായിരുന്നു. ഷഹജാദ് പെരിന്തൽമണ്ണ കിംസ് അൽ ശിഫ ആശുപത്രിയിലും സുഹൈൽ പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ഷിഹാബുദ്ദീൻ്റെ മൃതദേഹം കിംസ് അൽ ശിഫാ ആശുപത്രിയിൽ. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-----------...
പ്രവാസികളെ വീണ്ടും കൊള്ളയടിച്ച് വിമാന കമ്പനികൾ
Local

പ്രവാസികളെ വീണ്ടും കൊള്ളയടിച്ച് വിമാന കമ്പനികൾ

Perinthalmanna RadioDate: 08-06-2025മലപ്പുറം: ചെറിയ പെരുന്നാളിന് ടിക്കറ്റ് നിരക്ക് കാര്യമായി വർദ്ധിപ്പിക്കാതിരുന്ന വിമാന കമ്പനികൾ ബലി പെരുന്നാളിന് കൊള്ള നിരക്കാണ് ഈടാക്കിയത്. ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വർദ്ധിപ്പിച്ചു. പ്രവാസി കുടുംബങ്ങൾ ഏറെയുള്ള സൗദി അറേബ്യയിലേക്കും യു.എ.ഇയിലേക്കുമാണ് കാര്യമായ നിരക്ക് വർദ്ധനവുള്ളത്. കുറഞ്ഞ അവധിക്ക് നാട്ടിലെത്തിയവർ ഈ മാസം അവസാനം ഗൾഫിലേക്ക് തിരിച്ചുപോവാൻ തുടങ്ങും. ഇത് മുന്നിൽ കണ്ട് ജൂലായ് വരെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്.ദുബായ്, അബൂദാബി, ഷാർജ്ജ എന്നിവിടങ്ങളിൽ നിന്ന് കരിപ്പൂരിലേക്ക് ശരാശരി 35,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതേസമയം കരിപ്പൂരിൽ നിന്ന് യു.എ.ഇ സെക്ടറിലേക്ക് 11,000 രൂപയ്ക്കും ടിക്കറ്റുണ്ട്. സൗദിയിലെ ജിദ്ദയിലേക്ക് ഇക്കണോമി സീറ്റിൽ 42,000 രൂപ വരെയാണ് നിരക്ക്. ഗൾഫ് സെക്ടറിലെ ഏറ്റവും ഉയർന്ന ടിക്ക...
രാജ്യത്തെ കോവിഡ് കേസുകൾ ആറായിരം കടന്നു, 24 മണിക്കൂറിനിടെ ആറ് മരണം
Local

രാജ്യത്തെ കോവിഡ് കേസുകൾ ആറായിരം കടന്നു, 24 മണിക്കൂറിനിടെ ആറ് മരണം

Perinthalmanna RadioDate: 08-06-2025രാജ്യത്തെ കോവിഡ് കേസുകൾ ആറായിരം കടന്നു. ഞായറാഴ്ച്ച രാവിലെ എട്ടുമണി വരെയുള്ള കണക്കനുസരിച്ച് 6, 133 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് കേന്ദ്ര ആരോ ഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കർണാടക-2 കേരളം-3, തമിഴ്‌നാട്-1 എന്നിങ്ങനെയാണ് മരണനിരക്കുകൾകോവിഡ് കേസുകൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. നിലവിൽ 1950 ആക്റ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്ത്, വെസ്റ്റ് ബെംഗാൾ, ഡൽഹി, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലും കോവിഡ് കേസുകൾ കൂടുതലാണ്.ഒമിക്രോൺ വിഭാഗത്തിലെ ഒമിക്രോൺ ജെഎൻ. 1 വകഭേദമായ എൽഎഫ്. 7 ആണ് വ്യാപിക്കുന്നത്. ഭയപ്പെടേണ്ട വകഭേദമല്ലെങ്കിലും ശ്രദ്ധാപൂർവം നിരീക്ഷിക്കേണ്ട ഗണത്തിലാണ് ലോകാരോഗ്യ സംഘടന ഇതിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. ചൈന ഉൾപ്പെടെയുള്ള ഏഷ്യയിലെ പലരാജ്...
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Local

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Perinthalmanna RadioDate: 08-06-2025സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ പതിനൊന്നാം തീയതി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.അതേസമയം മത്സ്യബന്ധനത്തിന് തടസ്സമില്ല. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ മുതല്‍ പതിനൊന്നാം തീയതിവരെ തെക്കന്‍ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം അതിനോട് ചേര്‍ന്ന ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക...
തൂത- കരിങ്കല്ലത്താണി റോഡിൽ ഇന്ന് മുതൽ ഗതാഗതം നിരോധിച്ചു <br>
Local

തൂത- കരിങ്കല്ലത്താണി റോഡിൽ ഇന്ന് മുതൽ ഗതാഗതം നിരോധിച്ചു

Perinthalmanna RadioDate: 08-06-2025പെരിന്തൽമണ്ണ: തൂത മുതല്‍ കരിങ്കല്ലത്താണി വരെയുള്ള ഭാഗത്ത്  നിര്‍മ്മാണ പ്രവൃത്തികള്‍  നടത്തുന്നതിനാല്‍ വാഹന ഗതാഗതം ഇന്ന്  (ജൂൺ എട്ട് ഞായറാഴ്ച) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ പൂര്‍ണമായി നിരോധിച്ചതായി അധികൃതർ അറിയിച്ചു. പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ അമ്മിനിക്കാട് - ഒടമല- പാറല്‍ റോഡിലൂടെയും മണ്ണാര്‍ക്കാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ നാട്ടുകൽ - പാലോട് - മുറിയങ്കണ്ണി - വെള്ളിനേഴി- കാറല്‍മണ്ണ റോഡിലൂടെയും പോകണമെന്ന് അധികൃതർ അറിയിച്ചു.  ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന...
ട്രെയിന്‍ യാത്രയില്‍ ആധാർകാർഡ് പരിശോധന കർശനമാക്കാൻ നിർദേശം
Local

ട്രെയിന്‍ യാത്രയില്‍ ആധാർകാർഡ് പരിശോധന കർശനമാക്കാൻ നിർദേശം

Perinthalmanna RadioDate: 08-06-2025ട്രെയിന്‍ യാത്രയില്‍ ആധാർകാർഡ് പരിശോധന കർശനമാക്കാൻ നിർദേശം. ടിക്കറ്റ് പരിശോധകർ എം-ആധാർ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ റെയില്‍വേ ഉത്തരവിട്ടു.തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് നിർബന്ധിത ഇ-ആധാർ വെരിഫിക്കേഷൻ ഏർപ്പെടുത്താൻ തീരുമാനിച്ചതിന് പിറകെയാണിത്. കാറ്ററിങ് ജീവനക്കാരുടെയും ശുചീകരണ വിഭാഗം ജീവനക്കാരുടെയും ആധാറും പരിശോധിക്കണം. വ്യാജ ആധാർ കാർഡുകള്‍ ഉപയോഗിച്ച്‌ ആള്‍മാറാട്ടവും ദുരുപയോഗവും തടയുകയാണ് ലക്ഷ്യം.പരിശോധനയില്‍ ആധാർ കാർഡ് വ്യാജമാണെന്ന് തോന്നിയാല്‍ ഉടൻ റെയില്‍വേ സംരക്ഷണസേനയെയോ പോലീസിനെയോ അറിയിക്കണം. നിലവില്‍ ടിക്കറ്റ് പരിശോധകർക്ക് പ്ലേ സ്റ്റോറില്‍നിന്ന് എം-ആധാർ ഡൗണ്‍ലോഡ് ചെയ്യാനാണ് നിർദേശം. ടിക്കറ്റ് പരിശോധകരുടെ ടാബില്‍ ആപ്പ് ലഭ്യമാക്കും.ഇന്ത്യയുടെ യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി (യുഐഡിഎഐ) വികസിപ്പിച്ച ആപ്ലിക്കേഷനാണ് എം-ആധാർ. ക്യുആർ കോഡ് ഉള്‍പ്പെടെ പ...