Tag: 080725

സ്‌കൂൾ സമയമാറ്റം: സമരത്തിനൊരുങ്ങി സമസ്‌ത

Local

സ്‌കൂൾ സമയമാറ്റം: സമരത്തിനൊരുങ്ങി സമസ്‌ത

Perinthalmanna RadioDate: 08-07-2025കോഴിക്കോട്: സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരെ സമരത്തിനൊരുങ്ങി സമസ്ത‌. സമസ്ത‌ മദ്രസ മാനേജ്മെന്റ് അസോസിയേഷൻ്റെ നേതൃത്വത്തിലായിരിക്കും സമരം. വ്യാഴാഴ്ച കോഴിക്കോട് ടൗൺഹാളിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്തുമെന്നും സ്‌കൂൾ സമയമാറ്റം മദ്രസ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും സമസ്‌ മദ്രസ മാനേജ്മെന്റ്റ് അസോ. ജനറൽ സെക്രട്ടറി മൊയ്‌തീൻ ഫൈസി പുത്തനഴി പറഞ്ഞു.സ്കൂ‌ൾ സമയമാറ്റം സംബന്ധിച്ച് സർക്കാർ പ്രഖ്യാപനം നടത്തിയപ്പോൾ തന്നെ അത് മദ്രസ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നും അതുകൊണ്ട് ഇക്കാര്യത്തിൽ ചർച്ച നടത്തി പുനപരിശോധന വേണമെന്നും സമസ്‌ത അടക്കമുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.മാത്രമല്ല ഔദ്യോഗികമായി തന്നെ വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകുകയും ചെയ്‌തിരുന്നു. എന്നിട്ടും ഒര...
നാളെ ദേശീയ പണിമുടക്ക്; കേരളത്തില്‍ ബന്ദായേക്കും

Local

നാളെ ദേശീയ പണിമുടക്ക്; കേരളത്തില്‍ ബന്ദായേക്കും

Perinthalmanna RadioDate: 08-07-2025പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതല്‍. കേന്ദ്ര സർക്കാരിൻ്റെ പുതിയ ലേബർ കോഡുകള്‍ പിൻവലിക്കണമെന്നതുള്‍പ്പെടെ 17 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ബിഎംഎസ് ഒഴികെയുള്ള സകല തൊഴിലാളി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് സംഘാടകർ അവകാശപ്പെട്ടു.തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകള്‍ കേന്ദ്രം ഉപേക്ഷിക്കുക, എല്ലാ സംഘടിത തൊഴിലാളികള്‍ക്കും കരാർ തൊഴിലാളികള്‍ക്കും പ്രതിമാസം 26000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്ന നയത്തില്‍ നിന്നും പിൻവാങ്ങുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്ര ട്രേഡ് യൂണിയനകളുടെ നേതൃത്വത്തില്‍ ഇന്ന് രാത്രി 12 മണി മുതല്‍ നാളെ രാത്രി 12 മണി വരെയുള്ള ദേശീയ പണിമുടക്ക്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്‌ എം എസ് തുടങ്ങി 10 ദേശീയ ട്ര...
സ്വകാര്യ ബസ് പണിമുടക്ക് പെരിന്തൽമണ്ണയിൽ പൂർണ്ണം

Local

സ്വകാര്യ ബസ് പണിമുടക്ക് പെരിന്തൽമണ്ണയിൽ പൂർണ്ണം

Perinthalmanna RadioDate: 08-07-2025പെരിന്തൽമണ്ണ: സ്വകാര്യ ബസ് പണിമുടക്ക് തുടരുകയാണ്. പണിമുടക്ക് പെരിന്തൽമണ്ണയിൽ പൂർണം. പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലുമുള്ള സ്വാകര്യ ബസ് സർവീസുകൾ പൂർണ്ണമായും നിർത്തിയതോടെ യാത്രക്കാർ വലിയ ദുരിതത്തിലായി.  വിദ്യാർഥികളും തൊഴിലാളികളും അടക്കമുള്ള യാത്രക്കാർ വലഞ്ഞു. സർവിസ് നടത്തിയ മിക്ക കെ.എസ്.ആർ.ടി.സി ബസുകളിലും കാലുകുത്താൻ ഇടമില്ലാത്തവിധം തിരക്കാണ് അനുഭവപ്പെട്ടത്. സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമര സമിതിയാണ് സമരം നയിക്കുന്നത്.വിദ്യാർത്ഥി കൺസെഷൻ വർധന, വ്യാജ കൺസെഷൻ കാർഡുകൾ തടയൽ, 140 കിലോമീറ്റർക്കു മുകളിലുള്ള സർവീസുകളുടെ പെർമിറ്റ് പുതുക്കൽ, അനാവശ്യ പിഴയീടാക്കൽ നിർത്തൽ എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പ്രശ്നങ്ങൾ ഒരാഴ്ചക്കുള്ളിൽ പരിഹരിച്ചില്ലെങ്കിൽ, ജൂലൈ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് സംയുക്ത സമര സമിതിയുടെ തീരുമാനം. ----------...
പെരിന്തൽമണ്ണ ആശുപത്രിയിലെ അത്യാഹിത വിഭാഗം മാറ്റും

Local

പെരിന്തൽമണ്ണ ആശുപത്രിയിലെ അത്യാഹിത വിഭാഗം മാറ്റും

Perinthalmanna RadioDate: 08-07-2025പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ എത്തിയ നജീബ് കാന്തപുരം എംഎൽഎ സൗകര്യങ്ങൾ വിലയിരുത്തി. സൂപ്രണ്ട്, ആശുപത്രി ജീവനക്കാർ, എച്ച്എംസി അംഗങ്ങൾ, രോഗികൾ എന്നിവരുമായി ആശയവിനിമയം നടത്തി. പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം നേരത്തെ സർജിക്കൽ വാർഡായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിലേക്ക്‌ മാറ്റാൻ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. അപകടകരമായ രീതിയിൽ ആശുപത്രി കെട്ടിടങ്ങളിലേക്ക് ചാഞ്ഞു കിടക്കുന്ന മരങ്ങൾ ഉടൻ മുറിച്ചു മാറ്റും. ആശുപത്രിയിൽ ജലലഭ്യത ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാൻ ജല അതോറിറ്റിക്ക് നിർദേശം നൽകി.നിർമാണം പൂർത്തിയായ പുതിയ ഒപി ബ്ലോക്ക് ഉടൻ പ്രവർത്തനമാരംഭിക്കുന്നതിന് നടപടി സ്വീകരിക്കും. 11ന് നടക്കുന്ന എച്ച്എംസി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ഫാർമസി, ഒപി എന്നിവിടങ്ങളിൽ രോഗികൾക്ക് കൂടുതൽ ഇരിപ്പിട സൗകര്യം ഒരുക്കും. ഫാർ...
സ്വകാര്യബസ് പണിമുടക്ക് ആരംഭിച്ചു; കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകൾ നടത്തും

Local

സ്വകാര്യബസ് പണിമുടക്ക് ആരംഭിച്ചു; കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകൾ നടത്തും

Perinthalmanna RadioDate: 08-07-2025സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക് ആരംഭിച്ചു. ബസ് സ്റ്റാന്‍ഡുകള്‍ നിശ്ചലമാണ്. സൂചനാ പണിമുടക്ക് വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കലടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് കടക്കുന്നത്. കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വിസുകള്‍ നിരത്തിലിറക്കി നേരിടാന്‍ സര്‍ക്കാര്‍. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല സമരമെന്ന് ബസ് ഉടമകള്‍ പറഞ്ഞു. ഇന്നത്തെ ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസ്സുകളും സര്‍വീസിനിറക്കാന്‍ കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ഡയറകടറുടെ സര്‍ക്കുലര്‍. ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം ആവശ്യാനുസരണം സര്‍വീസ് നടത്തണം. ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ പോലീസ് സഹായം തേടണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശം.  ------...