പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസിൻ്റെ നാൾവഴികൾ; പോസ്റ്റല്‍ ബാലറ്റ് പെട്ടി കാണാതായത് ഉള്‍പ്പെടെയുള്ള നാടകീയ സംഭവങ്ങളാണ് നടന്നത്
Perinthalmanna RadioDate: 08-08-2024പെരിന്തൽമണ്ണ: 2021ൽ ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന മണ്ഡലമായിരുന്നു പെരിന്തൽമണ്ണ . പോസ്റ്റൽ ബാലറ്റ് സൂക്ഷിച്ച പെട്ടി കാണാതായ സംഭവം ഉൾപ്പെടെ പല നാടകീയ സംഭവങ്ങളും ഇതിനിടെ ഉണ്ടായി. ഇന്നത്തെ ഹൈക്കോടതി വിധിയോടെ ഈ കേസ് അവസാനിക്കുകയാണ്.വോട്ടെണ്ണി തുടങ്ങിയത് മുതൽ തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ സസ്പെൻസ് നില നിർത്തിയാണ് പെരിന്തൽമണ്ണ നിയമസഭ തെരഞ്ഞെടുപ്പ് മുന്നോട്ട് പോയത്. വെറും 38 വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാർഥി നജീബ് കാന്തപുരം വിജയിച്ചത്. കവറിന് പുറത്ത് ഒപ്പും സീലും പതിക്കാത്ത 348 പോസ്റ്റൽ വോട്ടുകൾ എ ണ്ണിയില്ല. ഇതിൽ 85 എണ്ണം ഉദ്യോഗന്ഥരുടെതും , 263 പൊതു ജനങ്ങളുടെതും ആയിരുന്നു. പോസ്റ്റൽ ബാലറ്റുകൾ പെരിന്തൽമണ്ണ സബ് ട്രഷറി ഓഫീസിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നും ബാലറ്റ് സൂക്ഷിച്ചപെട്ടി കാണാതെ പോയി .മാസങ്ങൾക്ക് ശേഷം മലപ്പുറം സഹകരണ സംഘം സബ് രജിസ...