Tag: 080924

തിരൂർക്കാട്- ആനക്കയം റോഡിൽ ദിവസവും അപകടത്തിൽ പെടുന്നത് പത്തോളം പേർ
Local

തിരൂർക്കാട്- ആനക്കയം റോഡിൽ ദിവസവും അപകടത്തിൽ പെടുന്നത് പത്തോളം പേർ

Perinthalmanna RadioDate: 08-09-2024മങ്കട : റോഡിലെ കുഴികളിൽ വീണ് അപകടം സംഭവിച്ച് ഓരോ ദിവസവും മങ്കട ഗവ. ആശുപത്രിയിൽ മാത്രം എത്തുന്നത് പത്തോളം കേസുകൾ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മുപ്പതിലേറെ കേസുകളാണ് ആശുപത്രിയിലെത്തിയത്. തിരൂർക്കാട്- ആനക്കയം റോഡ് ആണ് അപകടക്കെണിയൊരുക്കുന്നത്. റോഡിലെ കുഴികളിൽ മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ കുഴികളിൽ വീണാണ് യാത്രക്കാർക്ക് പരുക്കേൽക്കുന്നത്. ദിവസവും ഒട്ടേറെ ഇരുചക്ര വാഹന യാത്രക്കാരാണ് പരുക്കുകളോടെ വിവിധ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. ഇതിൽ കുടുംബവും കുട്ടികളുമായി യാത്ര ചെയ്യുന്നവരും ഉൾപ്പെടും.മഴ മാറിനിന്ന സമയത്ത് അറ്റകുറ്റപ്പണികൾ നടത്താത്തതുമൂലം കാൽനടയാത്രക്കാർക്ക് വഴി നടക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. കുഴികളിൽ വീഴാതിരിക്കാൻ തെറ്റായ ദിശയിലൂടെ വണ്ടി ഓടിക്കുന്നതും അപകടത്തിന് കാരണമാകുന്നു.11 വർഷം മുൻപു നിർമിച്ച റോഡ് കാര്യമായ നവീകരണ പ്രവൃത്തികൾ ഒന...
വീടിന്റെ ടെറസിന് മുകളിൽ ചാരായം വാറ്റിയ മധ്യവയസ്‌കൻ അറസ്‌റ്റിൽ
Local

വീടിന്റെ ടെറസിന് മുകളിൽ ചാരായം വാറ്റിയ മധ്യവയസ്‌കൻ അറസ്‌റ്റിൽ

Perinthalmanna RadioDate: 08-09-2024പെരിന്തൽമണ്ണ:  വീടിന്റെ ടെറസിന് മുകളിൽ ചാരായം വാറ്റിയതിന് മധ്യവയസ്‌കനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മണ്ണാർമല പച്ചീരി മേച്ചേരി വീട്ടിൽ ഉണ്ണിക്കൃഷ്‌ണൻ(58) ആണ് പിടിയിലായത്. താമസിക്കുന്ന വീടിന്റെ മുകൾ ഭാഗത്ത് ടെറസിൽ നെറ്റ്കൊണ്ട് മറച്ച നിലയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്. ഇവിടെ നിന്ന് ചാരായം വാറ്റാൻ ഉപയോഗിക്കുന്ന ഗ്യാസ് സ്‌റ്റൗ, ഗ്യാസ് സിലിണ്ടർ, വലിയ കലങ്ങൾ, 500 മില്ലിയുടെ പ്ലാസ്‌റ്റിക് കുപ്പികൾ എന്നിവ കണ്ടെടുത്തു. 5 ബാരലുകളിലായി സൂക്ഷിച്ചിരുന്ന 270 ലീറ്റർ വാഷും 30 ലീറ്റർ ചാരായവും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. ചെറിയ കുപ്പികളിലാക്കി ചാരായം ഓട്ടോറിക്ഷകളിലാക്കിയാണ് മണ്ണാർമല, പച്ചീരി, പട്ടിക്കാട്, കാര്യവട്ടം, പെരിന്തൽമണ്ണ ഭാഗങ്ങളിൽ വിൽപന ന‌ടത്തിയിരുന്നത്. വാഹനവും കസ്‌റ്റഡിയിലെടുത്തു. കർശനമായ പരിശോധനകൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു. എക്‌സൈസ് ഇൻ...
മുതുകുർശിയിലെ സ്റ്റീൽ-മര ഉരുപ്പടി നിർമാണ കേന്ദ്രത്തിൽ തീപ്പിടിത്തം
Local

മുതുകുർശിയിലെ സ്റ്റീൽ-മര ഉരുപ്പടി നിർമാണ കേന്ദ്രത്തിൽ തീപ്പിടിത്തം

Perinthalmanna RadioDate: 08-09-2024ഏലംകുളം : മുതുകുർശി പെരുമ്പറമ്പിലെ സ്റ്റീൽ-മര ഉരുപ്പടികളുടെ നിർമാണ കേന്ദ്രത്തിൽ തീപ്പിടിത്തം. ഏതാനും മര ഉരുപ്പടികളും സ്റ്റീൽ റെയിലുകളും നശിച്ചു.ശനിയാഴ്ച രാവിലെ 9.40-ഓടെയായിരുന്നു തീപ്പിടിത്തം. പെരിന്തൽമണ്ണ അഗ്നിരക്ഷാ നിലയത്തിൽനിന്നുള്ള രണ്ട് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. ആർക്കും പരിക്കില്ല. ആർ.എസ്. സ്റ്റീൽസ് എന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. സ്റ്റീൽ ഷീറ്റുകൾ കൊണ്ട് നിർമിച്ച കെട്ടിടമായിരുന്നു. മേൽക്കൂരയിലെയും വശങ്ങളിലെയും ഷീറ്റുകൾക്കും തീയാളിയതിനാൽ നാശമുണ്ടായിട്ടുണ്ട്. വെൽഡിങ് പണികൾ നടത്തുന്നതിനിടയിലാണ് തീപ്പിടിത്തമുണ്ടായതെന്നാണ് അനുമാനിക്കുന്നത്. നാട്ടുകാരുടെയും ജോലിക്കാരുടെയും സഹായത്തോടെയാണ് അഗ്നിരക്ഷാസേന തീ പൂർണമായും അണച്ചത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെ...
പുഴക്കാട്ടിരി ചൊവ്വാണയിലെ ജനകീയ പാർക്ക് ഇന്ന് സമർപ്പിക്കും
Local

പുഴക്കാട്ടിരി ചൊവ്വാണയിലെ ജനകീയ പാർക്ക് ഇന്ന് സമർപ്പിക്കും

Perinthalmanna RadioDate: 08-09-2024പുഴക്കാട്ടിരി : രാമപുരം ചൊവ്വാണയിൽ പുഴയോരത്ത് പുറംപോക്കിൽ സ്ഥാപിച്ച റിവർവ്യൂ ജനകീയപാർക്ക് ഞായറാഴ്‌ച നാട്ടുകാർക്ക് തുറന്നു നൽകും. നാട്ടു കൂട്ടായ്‌മയുടെയും പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിൻ്റെയും സഹകരണത്തോടെയാണ് പാർക്ക് സ്ഥാപിച്ചത്. സമർപ്പണം ഞായറാഴ്‌ച വൈകീട്ട് നാലിന് മഞ്ഞളാം കുഴി അലി എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുക്കുലുസു ചക്കച്ചൻ അധ്യക്ഷത വഹിക്കും. കുട്ടികൾക്കും മുതിർന്നവർക്കും സൗജന്യമായി ഉപയോഗിക്കാവുന്ന റൈഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ചൊവ്വാണ പാലത്തിനോട് ചേർന്നുള്ള സർക്കാർ സ്ഥലത്താണ് പാർക്ക്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്...
പെരിന്തൽമണ്ണയിൽ യൂത്ത് ലീഗിൻ്റെ പോലീസ്‌ സ്റ്റേഷൻ മാർച്ചിൽ ഉന്തും തള്ളും
Local

പെരിന്തൽമണ്ണയിൽ യൂത്ത് ലീഗിൻ്റെ പോലീസ്‌ സ്റ്റേഷൻ മാർച്ചിൽ ഉന്തും തള്ളും

Perinthalmanna RadioDate: 08-09-2024പെരിന്തൽമണ്ണ : മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും. സ്റ്റേഷന് സമീപത്തായി മാർച്ച് എസ്.എച്ച്.ഒ. സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ പോലീസ് തടഞ്ഞതോടെയാണ് ഉന്തുംതള്ളുമുണ്ടായത്. ക്രിമിനൽ മുഖ്യമന്ത്രിക്ക്‌ എതിരേ സംസ്ഥാനവ്യാപകമായുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയ മാർച്ച് നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിക്കായി വിടുവേല ചെയ്യുന്നവർക്ക് മാത്രമേ പോലീസ് സേനയിൽ ഇടമുള്ളൂവെന്ന അപമാനകരമായ അവസ്ഥയാണുള്ളതെന്നും മറ്റ് പോലീസുകാർ നാണംകെട്ട് തലതാഴ്ത്തി നിൽക്കേണ്ടിവരുന്നുവെന്നും എം.എൽ.എ. പറഞ്ഞു.യൂത്ത് ലീഗ് മണ്ഡലം ജോയിന്റ് സെക്രട്ടറി യു.ടി. മുൻഷിർ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കെ.എം.സി.സി. മണ്ഡലം സെക്രട്ടറി സത്താർ താമരത്ത് മുഖ്യപ്രഭാഷണം നടത...
പെരിന്തൽമണ്ണയിലെ ഗതാഗതക്കുരുക്കഴിക്കാൻ ജനകീയ സെമിനാർ സംഘടിപ്പിക്കുമെന്ന് എം.എൽ.എ.
Local

പെരിന്തൽമണ്ണയിലെ ഗതാഗതക്കുരുക്കഴിക്കാൻ ജനകീയ സെമിനാർ സംഘടിപ്പിക്കുമെന്ന് എം.എൽ.എ.

Perinthalmanna RadioDate: 08-09-2024പെരിന്തൽമണ്ണ : നഗരത്തിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ജനകീയ സെമിനാർ ആലോചനയിലാണെന്ന് നജീബ് കാന്തപുരം എം.എൽ.എ. താലൂക്ക് വികസനസമിതി യോഗത്തിൽ അറിയിച്ചു. ഔദ്യോഗിക സ്വഭാവത്തോട് കൂടിയുള്ള ഇടപെടൽ നടത്തുന്നതിനാണ് സെമിനാർ. ജന പ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളുമടങ്ങുന്ന സെമിനാറിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾ സർക്കാരിന് സമർപ്പിക്കും. കുരുക്കിന് പകരം പരിഹാരമെന്താണെന്നും അടിയന്തരമായി നടപ്പാക്കാനാകുന്ന കാര്യങ്ങളെന്തൊക്കെയാണെന്നും ചർച്ചചെയ്യും.പുലാമന്തോൾ- മേലാറ്റൂർ പാതയുടെ നിർമാണവും അങ്ങാടിപ്പുറം അടക്കമുള്ള സ്ഥലങ്ങളിലെ ഗതാഗതക്കുരുക്കുമാണ് പെരിന്തൽമണ്ണ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ. പുലാമന്തോൾ റോഡുമായി ബന്ധപ്പെട്ട് കരാറുകാർ ചെറിയതോതിൽ പണി തുടങ്ങിയിട്ടുണ്ടെങ്കിലും അതുപോരെന്ന് അദ്ദേഹം പറഞ്ഞു. ടൗൺഹാൾ- കക്കൂത്ത്...