Tag: 081024

ഒന്ന് മുതൽ നാല് വയസ് വരെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ് ബെൽറ്റ് നിർബന്ധം; ഡിസംബർ മുതൽ പിഴ
Local

ഒന്ന് മുതൽ നാല് വയസ് വരെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ് ബെൽറ്റ് നിർബന്ധം; ഡിസംബർ മുതൽ പിഴ

Perinthalmanna RadioDate: 08-10-2024സംസ്ഥാനത്ത് ഒന്ന് മുതൽ നാല് വയസ് വരെയുള്ള കുട്ടികൾക്ക് ബെൽറ്റ് അടക്കമുള്ള പ്രത്യേക സീറ്റ് മോട്ടോർ വാഹന വകുപ്പ് നിർബന്ധമാക്കുന്നു. പുതിയ തീരുമാനവുമായി ബന്ധപ്പെട്ട ശിപാർശ ട്രാൻസ്പോർട്ട് കമീഷണർ സംസ്ഥാന സർക്കാറിന് സമർപ്പിച്ചു.നാല് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റും നിർബന്ധമാക്കും. നാല് വയസ് മുത‌ൽ 14 വയസ് വരെ 135 സെന്‍റീമീറ്റർ ഉയരത്തിൽ താഴെയുള്ള കുട്ടികൾ ചൈൽഡ് ബൂസ്റ്റർ കുഷ്യനിൽ സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ച് ഇരിക്കണം.പുതിയ തീരുമാനം നടപ്പാക്കുന്നതിന്‍റെ ആദ്യഘട്ടമായി ഈ മാസം സമൂഹ മാധ്യമത്തിലൂടെ മോട്ടോർ വാഹന വകുപ്പ് ബോധവത്കരണം നടത്തും. തുടർന്ന് നവംബറിൽ നിയമലംഘനം നടത്തുന്നവർക്ക് താക്കീത് നൽകാനും ഡിസംബർ മുതൽ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmanna...
വാഹനങ്ങളിൽ കൂളിങ് ഫിലിം ഒട്ടിക്കാം; തടഞ്ഞ് നിർത്തി വലിച്ചു കീറുന്നത് അവസാനിപ്പിക്കണമെന്ന് മന്ത്രി
Local

വാഹനങ്ങളിൽ കൂളിങ് ഫിലിം ഒട്ടിക്കാം; തടഞ്ഞ് നിർത്തി വലിച്ചു കീറുന്നത് അവസാനിപ്പിക്കണമെന്ന് മന്ത്രി

perinthalmanna RadioDate: 08-10-2024വാഹനങ്ങളിൽ ഇനി മുതൽ നിയമപരമായ രീതിയിൽ കൂളിങ് പേപ്പർ (സൺഫിലിം)  ഒട്ടിക്കാമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.വാഹനങ്ങളിൽ കൂളിങ് ഫിലിം ഒട്ടിച്ചതിന്റെ പേരിൽ ആളുകളെ തടഞ്ഞ് നിർത്തി ഫിലിം വലിച്ചുകീറുന്ന തരത്തിലുള്ള രംഗങ്ങളുണ്ടായിട്ടുണ്ട്. അത് യാത്രക്കാരെ അപമാനിക്കുന്ന പ്രവർത്തനമാണ്. അത് മോട്ടോർ വാഹന വകുപ്പിലെയും എൻഫോഴ്സ്മെന്റിലെയും ​പൊലീസ് ഉദ്യോഗസ്ഥരും  അവസാനിപ്പിക്കണം. ഫിലിം ഒട്ടിക്കാൻ ​അനുവാദം നൽകിയ ഹൈക്കോടതി വിധി  ഉദ്യോഗസ്ഥർ പാലിക്കണം.വാഹനങ്ങളുടെ മുന്നിലെ ഗ്ലാസിൽ 70 ശതമാനം കാണാവുന്ന രീതിയിലും സൈഡ് ഗ്ലാസുകളിൽ 50 ശതമാനം കാണാവുന്ന രീതിയിലും കൂളിങ് പേപ്പർ ഉപയോഗിക്കാ​മെന്നാണ്  ഉത്തരവ്.  ആ ഉത്തരവ് കൃത്യമായി പാലിക്കണം.വാഹനത്തിന്റെ അകത്ത്...
പെരിന്തൽമണ്ണ പിഡബ്ല്യുഡി ഓഫീസ് കോംപൗണ്ടിൽ കെജിഒഎ വക ബ്യൂട്ടി സ്‌പോട്ട്
Local

പെരിന്തൽമണ്ണ പിഡബ്ല്യുഡി ഓഫീസ് കോംപൗണ്ടിൽ കെജിഒഎ വക ബ്യൂട്ടി സ്‌പോട്ട്

Perinthalmanna RadioDate: 08-10-2024പെരിന്തൽമണ്ണ: മരാമത്ത് ഓഫിസ് കോംപൗണ്ടിൽ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ബ്യൂട്ടി സ്‌പോട്ട് ഒരുക്കി. ജില്ലാതല ശുചിത്വ ക്യാംപെയ്നിന് തുടക്കം കുറിച്ചാണു പദ്ധതിയൊരുക്കിയത്. ജൈവമാലിന്യ ബിന്നും സ്ഥാപിച്ചു. ജില്ലാതല കാംപെയ്ൻ നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ഡോ. പി.സീമ ആധ്യക്ഷ്യം വഹിച്ചു. ക്ലീൻ സിറ്റി മാനേജർ സി.കെ.വത്സന്റെ നേതൃത്വത്തിൽ മാലിന്യമുക്ത നവകേരളം പ്രതിജ്ഞയെടുത്തു. ഏരിയാ സെക്രട്ടറി ഷമീർബാബു, ട്രഷറർ പി.കെ.നാരായണൻ എന്നിവർ പ്രസംഗിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്...
ടൗണുകൾ കേന്ദ്രീകരിച്ച് വിലയേറിയ ബൈക്കുകൾ മോഷ്ടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
Local

ടൗണുകൾ കേന്ദ്രീകരിച്ച് വിലയേറിയ ബൈക്കുകൾ മോഷ്ടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

പെരിന്തൽമണ്ണ : ടൗണുകൾ കേന്ദ്രീകരിച്ച് രാത്രിയിൽ വിലയേറിയ ബൈക്കുകൾ മോഷ്ടിച്ച കേസുകളിൽ പ്രതികളായ മൂന്നു യുവാക്കളെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തു. വേങ്ങര ഊരകം സ്വദേശികളായ പന്നിയത്ത് പറമ്പ് ഷംനാഫ് (18), കുറ്റിപ്പുറം വീട്ടിൽ ഷാജികൈലാസ് (19), താഴത്തുവീട്ടിൽ അബുതാഹിർ ‍(19) എന്നിവരെയാണ് പെരിന്തൽമണ്ണ എസ്.എച്ച്.ഒ. സുമേഷ് സുധാകരൻ, എസ്.ഐ. ഷിജോ സി. തങ്കച്ചൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്തത്.കഴിഞ്ഞ 27-ന് പെരിന്തൽമണ്ണ മൂസക്കുട്ടി ബസ് സ്റ്റാൻഡിനു സമീപത്തെ കെട്ടിടത്തിൽ നിർത്തിയിട്ട കൊണ്ടോട്ടി സ്വദേശിയായ വിദ്യാർഥിയുടെ ഒന്നര ലക്ഷം രൂപയിലേറെ വിലയുള്ള ബൈക്ക് മോഷണം പോയിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടയിൽ ഈമാസം രണ്ടിന് രാത്രി പൊന്ന്യാകുർശി ബൈപ്പാസിൽ വീടിനു സമീപം നിർത്തിയ യുവാവിന്റെ ബൈക്ക് മോഷ്ടിച്ചതായുള്ള പരാതിയും ലഭിച്ചു. തുടർച്ചയായി ബൈക്ക് മോഷണം നടന്നതോടെ ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്...
സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിംഗ് ഇന്ന് പൂർത്തിയാകും
Local

സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിംഗ് ഇന്ന് പൂർത്തിയാകും

Perinthalmanna RadioDate: 08-10-2024സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിംഗ് ഇന്ന് പൂർത്തിയാകും. 14 ജില്ലകളിലും മൂന്ന് ഘട്ടമായിട്ടായിരുന്നു റേഷൻ കാർഡ് മസ്റ്ററിങ്ങ്  തുടങ്ങിയത്. റേഷൻ കാർഡിൽ പേരുള്ള മുഴുവൻ ആളുകളും മസ്റ്ററിംഗ് പൂർത്തിയാക്കണമെന്നായിരുന്നു കേന്ദ്ര നിർദേശം. മസ്റ്ററിങ്ങ് പൂർത്തിയാക്കിയില്ലെങ്കിൽ അരി നൽകില്ലെന്നാണ്  കേന്ദ്രത്തിന്‍റെ അന്ത്യശാസനം.ഒക്ടോബർ 31 വരെ കേന്ദ്രം സമയം നൽകിയിരുന്നെങ്കിലും പരമാവധി വേഗം തീർക്കാൻ വേണ്ടിയിട്ടുള്ള ക്രമീകരണമാണ്  ഭക്ഷ്യവകുപ്പ് സ്വീകരിച്ചത്. ഏതെങ്കിലും സാഹചര്യത്തിൽ മസ്റ്ററിംഗ് ചെയ്യാൻ  കഴിയാതെ പോയവർക്ക് വേണ്ടി ബദൽ സംവിധാനവും വരുംദിവസങ്ങളിൽ ഒരുക്കും. എല്ലാ ജില്ലകളിലും 90% ആളുകളും മസ്റ്ററിംഗ് പൂർത്തിയാക്കിയെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.c...
പുലാമന്തോൾ- മേലാറ്റൂർ റോഡ്; വിവാദ കമ്പനിക്കുതന്നെ വീണ്ടും നിർമാണ കരാർ
Local

പുലാമന്തോൾ- മേലാറ്റൂർ റോഡ്; വിവാദ കമ്പനിക്കുതന്നെ വീണ്ടും നിർമാണ കരാർ

നവംബർ 20ന് അകം ആദ്യഘട്ട ടാറിങ് പൂർത്തിയാക്കണംPerinthalmanna RadioDate: 08-10-2024പെരിന്തൽമണ്ണ: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായി 4 വർഷത്തോളമായി പ്രവൃത്തി ഇഴയുന്ന പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന പാതയിലെ പുലാമന്തോൾ–മേലാറ്റൂർ ഭാഗത്തിന്റെ നവീകരണം വീണ്ടും വിവാദ കമ്പനിക്ക്. നിർമാണ സ്‌തംഭനത്തെ തുടർന്ന് 2 തവണ നീക്കം ചെയ്യപ്പെട്ട കരാർ കമ്പനിക്ക് തന്നെ വീണ്ടും നിർമാണച്ചുമതല കൈമാറി. തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. നവംബർ 20ന് അകം ആദ്യഘട്ട ടാറിങ് പൂർത്തിയാക്കി റോഡ് ഗതാഗത യോഗ്യമാക്കുമെന്നാണ് കമ്പനിയുടെ ഉറപ്പ്. ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സമര സമിതിയുടെയും സംയുക്ത യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.കരാറുകാർക്ക് കർശന നിർദേശം നൽകിയതായി നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ വീഴ്ച വരുത...