Tag: 081025

പെരിന്തൽമണ്ണയിലെ വിദ്യാലയങ്ങളിൽ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു<br>
Local

പെരിന്തൽമണ്ണയിലെ വിദ്യാലയങ്ങളിൽ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 08-10-2025 പെരിന്തൽമണ്ണ : പെരിന്തൽമണ്ണ നഗരസഭയുടെ വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ ഗവ. എൽപി സ്കൂൾ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന 2025-26 വർഷത്തെ പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം നഗരസഭാധ്യക്ഷൻ പി. ഷാജി നിർവഹിച്ചു.നഗരസഭ 12.5 ലക്ഷം വകയിരുത്തിയാണ് പ്രഭാതഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. നാല് ഗവ. എൽപി സ്കൂളുകളിലായി 1,000-ലധികം വിദ്യാർഥികൾക്കാണ് പദ്ധതിയിലൂടെ പ്രഭാത ഭക്ഷണം നൽകുന്നത്.ജിഎംഎൽപി സെൻട്രൽ സ്കൂളിൽ നടന്ന പരിപാടിയിൽ വൈസ് ചെയർ പേഴ്സൺ എ. നസീറ അധ്യക്ഷയായി.വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ മൻസൂർ നെച്ചിയിൽ, സ്റ്റാഫ് സെക്രട്ടറി അനിൽ, പ്രഥമാധ്യാപിക ശ്രീദേവി, പിടിഎ പ്രസിഡന്റ് അനൂപ് എന്നിവർ സംസാരിച്ചു. കക്കൂത്ത് ജിഎംഎൽപി സ്കൂൾ, മണ്ടോടി സ്കൂൾ, പഞ്ചമ സ്കൂൾ എന്നിവിടങ്ങളിൽ നടന്ന സ്കൂൾതല ഉദ്ഘാടനം യഥാക്രമം സ്ഥിരംസമിതി അധ്യക്ഷരായ അമ്പിളി മനോജ്‌, മുണ്ടുമ്മൽ മുഹമ്മദ്‌ ഹ...
അമീബിക് മസ്തിഷ്കജ്വരം: ഈ വർഷം ഏറ്റവും കൂടുതൽ മരണം ജില്ലയിൽ<br>
Local

അമീബിക് മസ്തിഷ്കജ്വരം: ഈ വർഷം ഏറ്റവും കൂടുതൽ മരണം ജില്ലയിൽ

Perinthalmanna RadioDate: 08-10-2025 മലപ്പുറം:  ഈ വർഷം അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മരണം കൂടുതൽ മലപ്പുറത്ത്. സെപ്റ്റംബർ 15 വരെ ആറു മരണമാണ് സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തു കോഴിക്കോടാണ് – അ‍ഞ്ച്.രണ്ടു വർഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത്. രണ്ടാമത് മലപ്പുറവും. 2024 മുതൽ ഈ വർഷം സെപ്റ്റംബർ 15 വരെ തിരുവനന്തപുരത്ത് 38 കേസുകൾ സ്ഥിരീകരിച്ചപ്പോൾ മലപ്പുറത്ത് 22 കേസുകളാണ് കണ്ടെത്തിയത്.നിയമസഭയിൽ എ.പി.അനിൽകുമാറിനു മന്ത്രി വീണാ ജോർജ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.കഴിഞ്ഞ വർഷം തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കേസുകളുണ്ടായതെങ്കിൽ ഇത്തവണ മലപ്പുറത്താണ്. തിരുവനന്തപുരത്ത് 2024ൽ 22 കേസുകളും ഈ വർഷം 16 കേസുകളുമാണുള്ളത്. മലപ്പുറത്തു കഴിഞ്ഞ വർഷം നാലു കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഈ വർഷം 18 കേസുകളായി. കോഴിക്കോട്ട് കഴിഞ്ഞ വർഷ...
സംവരണ വാർഡ് നറുക്കെടുപ്പിനുള്ള സ്ഥലവും തീയതിയും പ്രഖ്യാപിച്ചു<br>
Local

സംവരണ വാർഡ് നറുക്കെടുപ്പിനുള്ള സ്ഥലവും തീയതിയും പ്രഖ്യാപിച്ചു

Perinthalmanna RadioDate: 08-10-2025 മലപ്പുറം ∙ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ സംവരണ വാർഡുകൾ നിർണയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കുന്ന സ്ഥലവും തീയതിയും പ്രഖ്യാപിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ നറുക്കെടുപ്പിനു കലക്ടറും നഗരസഭകളുടേതിനു തദ്ദേശഭരണ ജില്ലാ ജോയിന്റ് ഡയറക്ടറും നേതൃത്വം നൽകും.ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ നറുക്കെടുപ്പ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും നഗരസഭകളുടേത് ജില്ലാ ജോയിന്റ് ഡയറക്ടർ ഓഫിസിലും നടക്കും. വനിത, പട്ടികജാതി വനിത, പട്ടികജാതി ജനറൽ, പട്ടികവർഗ വനിത, പട്ടികവർഗ ജനറൽ എന്നീ സീറ്റുകളിലേക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപനത്തിലും പകുതി സീറ്റുകൾ വനിതകൾക്കു സംവരണം ചെയ്യും. 21 സീറ്റുകളുള്ള തദ്ദേശ സ്ഥാപനത്തിൽ 11 എണ്ണം വനിതാ സംവരണമായിരിക്കും.20 സീറ്റിൽ 2 എസ്‌സി വനിതാ സംവരണമുണ്ടെങ്കിൽ ആകെയുള്ള 10 എണ്ണത്തിൽ രണ്ടെണ്ണം എസ്‌സി വനിതകൾക്കു നീക്കിവച്ച...
ജോലിഭാരത്താൽ നട്ടംതിരിഞ്ഞ് പെരിന്തൽമണ്ണ കെഎസ്ഇബി ഓഫീസ്<br>
Local

ജോലിഭാരത്താൽ നട്ടംതിരിഞ്ഞ് പെരിന്തൽമണ്ണ കെഎസ്ഇബി ഓഫീസ്

Perinthalmanna RadioDate: 08-10-2025 പെരിന്തൽമണ്ണ ∙ 34,222 ഉപയോക്താക്കളുമായി പെടാപ്പാടു പെടുകയാണ് പെരിന്തൽമണ്ണ വൈദ്യുതി സെക്‌ഷൻ ഓഫിസിലെ 24 ജീവനക്കാർ. ജില്ലയിലെ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള വൈദ്യുതി സെക്‌ഷൻ ഓഫിസാണ് പെരിന്തൽമണ്ണയിലേത്. മറ്റു പല വൈദ്യുതി സെക്‌ഷൻ ഓഫിസുകളിലും 10,000 മുതൽ 15,000 വരെയാണ് ഉപയോക്താക്കളുടെ എണ്ണം. ഈ ഓഫിസുകളിലേക്ക് അനുവദിച്ചിട്ടുള്ള അത്രയും ജീവനക്കാരാണ് ഇവിടെയും ഉള്ളത്. അസി. എൻജിനീയർ–1, സബ് എൻജിനീയർ–3, ഓവർസീയർ–6, ലൈൻമാൻ–12, ഫീൽഡ് സ്‌റ്റാഫ്–6 എന്നിങ്ങനെയാണ് ഇവിടെയുള്ള സ്‌റ്റാഫ് പാറ്റേൺ. ഇതിൽ തന്നെ 4 വർക്കറുടെ കുറവ് നിലവിലുണ്ട്. ഇതുമൂലം സമയബന്ധിതമായി സേവനം നൽകാൻ ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്. വൈദ്യുതി പ്രശ്‌നങ്ങൾ അപ്പപ്പോൾ അറിയിക്കാൻ ഉപഭോക്താക്കളുടെ വാട്‌സാപ് ഗ്രൂപ്പും മറ്റുമായി രാപകലില്ലാതെ ജീവനക്കാർ കഠിനാധ്വാനം ചെയ്‌താണ് ഒരു വിധത്തിൽ മുന്നോട്ടുപോകുന്നത്.കൂടാതെ കണക...