Tag: 081125

കൊടികുത്തി മലയിൽ സ്‌കൂട്ടർ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

Local

കൊടികുത്തി മലയിൽ സ്‌കൂട്ടർ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

Perinthalmanna RadioDate: 08-11-2025 പെരിന്തൽമണ്ണ: അമ്മിനിക്കാട്  കൊടികുത്തി മലയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് 20 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരായ രണ്ട് പേരെ പെരിന്തൽമണ്ണ യിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
തിരൂർക്കാട്- ആനക്കയം റോഡ് നവീകരണത്തിന് 4.5 കോടി

Local

തിരൂർക്കാട്- ആനക്കയം റോഡ് നവീകരണത്തിന് 4.5 കോടി

Perinthalmanna RadioDate: 08-11-2025 മങ്കട : ഒടുവിൽ ദുർഘട പാത സഞ്ചാര യോഗ്യമാകുന്നു. തകർന്നു തരിപ്പണമായ തിരൂർക്കാട് -ആനക്കയം റോഡ് നവീകരിക്കുന്നതിന് 4.5 കോടി രൂപയുടെ ഭരണാനുമതി ആയതായി മഞ്ഞളാംകുഴി അലി എംഎൽഎ അറിയിച്ചു.റോഡിന്റെ ദുരവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ പലതവണ നിയമസഭയിൽ സബ്‌മിഷൻ ഉന്നയിക്കുകയും മരാമത്ത് വകുപ്പ് മന്ത്രിക്ക് കത്തു നൽകുകയും ചെയ്തിരുന്നു.തുടർന്നും ഫണ്ട് അനുവദിക്കാത്തതിനെ തുടർന്ന് എംഎൽഎയുടെ നേതൃത്വത്തിലും മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, കോൺഗ്രസ്‌, വെൽഫെയർ പാർട്ടി എന്നിവയുടെ നേതൃത്വത്തിലും സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. സാങ്കേതികാനുമതിയും ടെൻഡർ നടപടിയും പൂർത്തിയാക്കി പണി ഉടൻ ആരംഭിക്കുമെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
രാജ്യത്തെ അമ്പരിപ്പിച്ച നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം

Local

രാജ്യത്തെ അമ്പരിപ്പിച്ച നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം

Perinthalmanna RadioDate: 08-11-2025 രാജ്യത്തെ ആകെ അമ്പരിപ്പിച്ച നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം. 2016 നവംബർ എട്ടിനാണ് രാജ്യത്ത് 500- 1000 രൂപാ നോട്ടുകൾ അസാധുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. 2016 നവംബർ എട്ടിന് രാത്രി 8 മണിക്ക് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി 500- 1000 നോട്ടുകൾ ഇനി നിയമപരമല്ലെന്ന് പ്രഖ്യാപിച്ചത്.അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിക്കുന്നതോടുകൂടി രാജ്യത്ത് കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനാകുമെന്നും ‌ തീവ്രവാദപ്രവർത്തനങ്ങളും മയക്കുമരുന്ന് കച്ചവടവും ഇല്ലാതാക്കാനാകുമെന്നുമായിരുന്നു അവകാശവാദം. എന്നാൽ കേന്ദ്രത്തിന്റെ അപ്രതീക്ഷിത നീക്കത്തെ തുടർന്ന് പുതിയ നോട്ടുകൾ പിൻവലിക്കാനും പഴയ നോട്ടുകൾ മാറാനും ആളുകൾ നെട്ടോട്ടമോടി. എടിഎമ്മുകൾക്കും ബാങ്കുകൾക്കും പുറത്ത് നീണ്ട നിര. രാജ്യത്താകെ എൺപതോളം പേരാണ് കുഴഞ്ഞു വീണ് മരിച...
മാലിന്യത്തിൽനിന്ന് ലഭിച്ച പണം ഉടമസ്ഥനെ കണ്ടെത്തി നൽകി ഹരിത കർമസേനാംഗം

Local

മാലിന്യത്തിൽനിന്ന് ലഭിച്ച പണം ഉടമസ്ഥനെ കണ്ടെത്തി നൽകി ഹരിത കർമസേനാംഗം

Perinthalmanna RadioDate: 08-11-2025 പട്ടിക്കാട്: മാലിന്യം തരം തിരിക്കുന്നതിനിടെ ലഭിച്ച പതിനായിരം രൂപ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് ഹരിത കർമസേനാംഗം. വെട്ടത്തൂർ ഗ്രാമ പഞ്ചായത്തിലെ ഹരിത കർമസേനാംഗം രതിയാണ് മാലിന്യ കൂമ്പാരത്തിൽ നിന്ന് ലഭിച്ച പണം, നീണ്ട പരിശ്രമത്തിന് ഒടുവിൽ ഉടസ്ഥനായ കെ.യു. ഉസ്മാനെ കണ്ടെത്തി തിരിച്ചു നൽകിയത്. പഞ്ചായത്ത് പ്രസിഡൻ്റ് സി.എം. മുസ്തഫ പണം ഉസ്മാന് കൈമാറി. വൈസ് പ്രസിഡന്റ് എം. ജയ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഉബൈദുള്ള, ഉസ്മാൻ, റഹ്‌മത്ത് മോളി, പഞ്ചായത്ത് സെക്രട്ടറി വി.പി. അബ്ദുസലീം, ഹരിതകർമ സേന പ്രസിഡന്റ് ശാന്ത, സെക്രട്ടറി സാജിത, ജന പ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് ഭരണ സമിതിയും ഉദ്യോഗസ്ഥരും രതിയുടെ പ്രവൃത്തിയെ പ്രശംസിച്ചു. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പെരിന്തൽമണ്ണ ജൂബിലി റോഡിന്റെ  നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Local

പെരിന്തൽമണ്ണ ജൂബിലി റോഡിന്റെ  നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 08-11-2025 പെരിന്തൽമണ്ണ:  നഗരസഭ 2.90 കോടി രൂപ ചെലവഴിച്ച്  ബിഎം & ബിസി  നിലവാരത്തിൽ നവീകരിക്കുന്ന ജൂബിലി റോഡിന്റെ പ്രവൃത്തി നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം  നിർവഹിച്ചു. പെരിന്തൽമണ്ണ നഗരത്തിന്റെ ഗതാഗത പ്രയാസങ്ങൾക്ക് പരിഹാരമാകാൻ സഹായകരമാകുന്ന പ്രധാന റോഡ് എന്നതിനാലാണ് ബിഎം & ബിസി  നിലവാരത്തിൽ നിർമ്മാണം നടത്തുന്നത്. വീതി വർധിപ്പിച്ചും ഡ്രൈനേജ് നിർമ്മാണം നടത്തിയും ഏറ്റവും മികച്ച നിലയിൽ കാലാനുസൃതമായ നവീകരണമാണ് നടക്കുന്നത്. റോഡ് പ്രവൃത്തി നടക്കുന്നതിനു ഇലക്ട്രിക് പോസ്റ്റുകളും രണ്ടു ട്രാസ്‌ഫോർമറുകളും മാറ്റുന്നതിനു 17 ലക്ഷം രൂപ കൂടി  നഗരസഭ  മാറ്റി വെച്ചിട്ടുണ്ട്. ഇതോടു കൂടി  ജൂബിലി റോഡ് നവീകരണത്തിന് ടോട്ടൽ 3 കോടി 7 ലക്ഷം രൂപ മാറ്റി വെച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ നിർമാണം പൂർത്തിയാക്കി റോഡ് ഗതാഗത യോഗ്യമാകും.------------...