തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും
Perinthalmanna RadioDate: 08-12-2025മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയില്‍ പരസ്യപ്രചാരണം നാളെ (ചൊവ്വ) വൈകീട്ട് ആറിന് അവസാനിക്കും. ഡിസംബർ 11 ന് രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറ് വരെയാണ് ജില്ലയിൽ വോട്ടെടുപ്പ്. 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 126 (1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്ന വ്യവസ്ഥ തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിനും ബാധകമാണ്.പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസത്തെ കൊട്ടിക്കലാശം സമാധാനപരവും പൊലീസ് അനുമതി പ്രകാരവും ആയിരിക്കണം. ചിലയിടങ്ങളിൽ കൊട്ടിക്കലാശം ഒഴിവാക്കിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാനുള്ള മുന്‍കരുതൽ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.പ്രചാരണ പരിപാടികൾ എല്ലായിടത്തും സമാധാനപരമായിരിക്കണം. പൊതുജനങ്ങള്‍ക്ക് മാര്‍ഗതടസം സൃഷ്ടിച്ചുകൊണ്ടുള്ള പരിപാടികള്‍ പാടി...





