കുറ്റിപ്പുറത്തെ വളവ് ഒഴിവാക്കാൻ പുതിയ റെയിൽപാത വരുന്നു
Perinthalmanna RadioDate: 09-01-2024കുറ്റിപ്പുറം: ഷൊർണൂർ– മംഗളൂരു റെയിൽവേ ട്രാക്കിൽ കുറ്റിപ്പുറത്തുള്ള ‘റ’ വളവ് ഒഴിവാക്കാൻ മലപ്പുറം ജില്ലയിൽ പുതിയ റെയിൽപാത നിർമിക്കും. പാലക്കാട് ജില്ലാ അതിർത്തിയിലെ കരിയന്നൂർ റെയിൽവേ പാലത്തിനും പേരശ്ശനൂർ അഞ്ചുകന്ന് പാലത്തിനും ഇടയിൽ ആരംഭിക്കുന്ന പുതിയ പാത കുറ്റിപ്പുറം രാങ്ങാട്ടൂരിൽ വന്നുചേരും. 97 വർഷത്തിനുശേഷമാണ് ജില്ലയിൽ പുതിയ റെയിൽപാത വരുന്നത്.ദേശീയപാതയിലെ കിൻഫ്ര വ്യവസായ പാർക്ക് അടക്കം സ്ഥിതിചെയ്യുന്ന ചെല്ലൂർ കുന്നിന് അടിയിലൂടെ തുരങ്കപ്പാത നിർമിച്ചാണ് അതിവേഗ ട്രെയിനുകൾക്കായി പുതിയ ട്രാക്ക് ഒരുക്കുക. പുതിയ ഇരട്ട പാതയ്ക്കായി ജനവാസ കേന്ദ്രങ്ങളിലടക്കം സ്ഥലം ഏറ്റെടുക്കണ്ടിവരും.കുറ്റിപ്പുറം സ്റ്റേഷനിലെ ‘റ’ വളവ് അടക്കമുള്ളവ ഒഴിവാക്കുന്നതിനായി പൂർത്തീകരിച്ച ലിഡാർ സർവേയുടെ ആദ്യ റിപ്പോർട്ട് ഹൈദരാബാദിലെ ആർ.വി.അസോഷ്യേറ്റ് റെയിൽവേക്കു മുന്നിൽ അവതരിപ്പ...






