ജില്ലയിലെ സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ 30 കോടിയോളം കുടിശ്ശിക
Perinthalmanna RadioDate: 09-01-2025മലപ്പുറം: സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് മൂന്നര മാസമായി സർക്കാർ ഫണ്ട് അനുവദിക്കാത്തത് മൂലം പദ്ധതി നടത്തിപ്പ് പ്രതിസന്ധിയിൽ. ജില്ലയിൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ 5.85 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കൾ. ഒരുമാസം ശരാശരി പത്ത് കോടി രൂപ ജില്ലയിൽ ചിലവ് വരുന്നുണ്ട്. ഇങ്ങനെ 30 കോടിയിലധികം രൂപ കുടിശ്ശികയായി ലഭിക്കാനുണ്ട്. കുട്ടികൾക്കുള്ള പോഷകാഹാരം വാങ്ങിയ വകയിൽ ഹെഡ് മാസ്റ്റർമാർക്ക് ലക്ഷങ്ങൾ ലഭിക്കാനുണ്ട്. ആറ് ലക്ഷം രൂപ വരെ ലഭിക്കാനുള്ള ഹെഡ് മാസ്റ്റർമാർ ജില്ലയിലുണ്ട്. ആയിരം കുട്ടികളുള്ള ഒരുസ്‌കൂളിന് മാസം രണ്ട് ലക്ഷത്തോളം രൂപ ചെലവ് വരും. സർക്കാർ ഫണ്ട് സ്ഥിരമായി വൈകുമ്പോൾ ഭക്ഷണ വിതരണം മുടങ്ങാതിരിക്കാൻ പ്രധാനാദ്ധ്യാപകർ സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്താണ് സാധനങ്ങൾ വാങ്ങുന്നത്. കുടിശ്ശിക തുക കൂടിയാൽ പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, മുട്ട എന്നിവ സ്‌കൂളുകൾക്ക് ന...





