Tag: 090126

വലയിൽ കുരുങ്ങി പരിക്കേറ്റ പെരുമ്പാമ്പിന് പുതുജീവൻ

Local

വലയിൽ കുരുങ്ങി പരിക്കേറ്റ പെരുമ്പാമ്പിന് പുതുജീവൻ

Perinthalmanna RadioDate: 09-01-2026 മഞ്ചേരി: വേട്ടേക്കോട് പന്നിയെ തടയാൻ വീടിന് ചുറ്റും സ്ഥാപിച്ച വലയിൽ കുരുങ്ങി പരിക്കേറ്റ പെരുമ്പാമ്പിനെ യൂത്ത് ലീഗ് പ്രവർത്തകൻ ഇബ്രാഹിം പുല്ലഞ്ചേരി അറിയിച്ചതിനെ അടിസ്ഥാനത്തിൽ വനം വകുപ്പ് സർപ്പ വളണ്ടിയർമാരായ ഉസ്മാൻ പാപ്പിനിപ്പാറയും സാനിഫ് മഞ്ചേരിയും എത്തി വല മുറിച്ചു മാറ്റുകയും ശുശ്രൂഷ ആവശ്യമായ പാമ്പിനെ മലപ്പുറം ജില്ലാ വെറ്റിനറി ഹോസ്പിറ്റലിൽ എത്തിച്ച് ഡോ: ബിന്ദു ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ ആവശ്യമായ ചികിത്സ നൽകുകയും ചെയ്തു, പാമ്പിനെ വനം വകുപ്പിന് കൈമാറും. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കുളിർമലയിൽ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

Local

കുളിർമലയിൽ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

Perinthalmanna RadioDate: 09-01-2026 പെരിന്തൽമണ്ണ: പെരിന്തൽമണ്ണ കുളിർമലയിൽ പടർന്നു പിടിച്ച തീ അണയ്ക്കാനുള്ള തീവ്രശ്രമം തുടരുന്നു. കുന്നിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് തീ പടരുന്ന സാഹചര്യത്തിൽ പെരിന്തൽമണ്ണ ഫയർഫോഴ്സും മലപ്പുറം ജില്ലാ ട്രോമാ കെയർ വൊളന്റിയർമാരും ചേർന്നാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കാറ്റ് തീ അണയ്ക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കാനുള്ള കഠിന പരിശ്രമത്തിലാണ് സംഘം.ട്രോമാ കെയർ വൊളന്റിയർമാരായ നിസാം, ഫാറൂഖ്, സുബീഷ്, ജിൻഷാദ്, സനൂബ്, യധു, വിനോദ്, രവീന്ദ്രൻ, വാഹിദ, റിയാസ് അലനല്ലൂർ എന്നിവരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്ത് തീ അണച്ചു കൊണ്ടിരിക്കുകയാണ്. തീ കൂടു...
പെരിന്തൽമണ്ണ നഗരസഭയിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം യു.ഡി.എഫിന് നഷ്ടമായി

Local

പെരിന്തൽമണ്ണ നഗരസഭയിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം യു.ഡി.എഫിന് നഷ്ടമായി

Perinthalmanna RadioDate: 09-01-2026 പെരിന്തൽമണ്ണ:  നഗരസഭയിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം യു.ഡി.എഫിന് നഷ്ടമായി. യു.ഡി.എഫിലെ നിഷാ സുബൈർ തിരഞ്ഞെടുപ്പിന് എത്തിയില്ല. തുടർന്ന് ആറംഗങ്ങളുള്ള സ്ഥിരം സമിതിയിൽ സി.പി.എമ്മിന്റെ മൂന്ന് പേരുടെ പിന്തുണയോടെ സി.പി.എമ്മിലെ തന്നെ അമ്പിളി മനോജ് അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു.വികസനകാര്യ സ്ഥിരം സമിതിയിൽ കോൺഗ്രസിലെ ദിനേഷ് കണക്കഞ്ചേരി, ലീഗ് വാർഡിൽ നിന്ന് വിജയിച്ച കോൺഗ്രസിലെ പച്ചീരി സുബൈർ എന്നിവർ നാമനിർദ്ദേശം നൽകിയിരുന്നു. തുടർന്ന് നറുക്കെടുപ്പിലൂടെ ദിനേഷ് വിജയിക്കുകയായിരുന്നു.37 കൗൺസിലർമാരുള്ള പെരിന്തൽമണ്ണ നഗരസഭയിൽ 21 കൗൺസിലർമാരുടെ പിൻബലത്തോടെ അധികാരത്തിൽ വന്നതാണ് യു.ഡി.എഫ് ഭരണസമിതി. മുസ്ലിം ലീഗിലെ പച്ചീരി സുരയ്യയാണ് ചെയർപേഴ്സൺ. കോൺഗ്രസിലെ ഫസൽ മുഹമ്മദിനെ വൈസ് ചെയർപേഴ്സണായും തിരഞ്ഞെടുത്തിരുന്നു. മുസ്ലിം ലീഗിന് 15-ഉം കോൺഗ്രസിന് 5-ഉം സി.പി.എമ്മിന...
പെരിന്തൽമണ്ണ നടന്ന മോഷണങ്ങൾക്ക് തുമ്പുണ്ടാക്കാനാവാതെ പൊലിസ് ഇരുട്ടിൽ തപ്പുന്നു

Local

പെരിന്തൽമണ്ണ നടന്ന മോഷണങ്ങൾക്ക് തുമ്പുണ്ടാക്കാനാവാതെ പൊലിസ് ഇരുട്ടിൽ തപ്പുന്നു

Perinthalmanna RadioDate: 09-01-2026 പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സ്റ്റേഷൻ പരിധിയിൽ  നാല് മാസത്തിനുള്ളിൽ നടന്ന മൂന്ന് വൻ മോഷണ സംഭവങ്ങൾക്ക് തുമ്പുണ്ടാക്കാനാവാതെ പൊലിസ് ഇരുട്ടിൽ തപ്പുന്നു. കഴിഞ്ഞ നവംബർ 17 നും ഒക്ടോബർ  19 നും ഡിസംബർ ഒൻപതിനുമാണ് മോഷണം നടന്നത്.നവംബറിൽ പുത്തനങ്ങാടിയിലെ അടച്ചിട്ട വീട്ടിൽ നിന്ന് 13 പവൻ സ്വർണ ഭരണം കളവ് ചെയ്തതാണ് ആദ്യ സുംഭവം. ഒക്ടോബർ 19 ന് രാത്രി പെരിന്തൽമണ്ണ നഗരത്തിൽ പട്ടാമ്പി റോഡിൽ നാല് കടകളിലാണ് മോഷണം നടന്നത്.ഡിസംബർ ഒൻപതിന് പെരിന്തൽമണ്ണ നഗരത്തിലെ കോഴിക്കോട് റോഡിൽ ജൂബിലി ജങ്ഷനിലെ മൂന്ന് കടകളിൽ ഒറ്റ രാത്രിയിൽ മോഷണം നടന്നതാണ് മൂന്നാമത്തെ കവർച്ച. നവംബർ 17-ന് സന്ധ്യക്ക് അങ്ങാടിപ്പുറം പുത്തനങ്ങാടി ചോലയിൽ കുളമ്പിൽ ആളില്ലാത്ത വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും കവർന്നിരുന്നു. ഒക്ടോബർ 19 ന് രാത്രി പെരിന്തൽമണ്ണ നഗരത്തിൽ പട്ടാമ്പി റോഡിൽ നാല് കടകളിലാണ് മോഷണം നടന്നത...
അവഗണനകളിൽ വീർപ്പുമുട്ടി പെരിന്തൽമണ്ണ ജില്ലാ ആശുപത്രി

Other

അവഗണനകളിൽ വീർപ്പുമുട്ടി പെരിന്തൽമണ്ണ ജില്ലാ ആശുപത്രി

Perinthalmanna Radio Date: 09-01-2026 പെരിന്തൽമണ്ണ : ആശുപത്രികളുടെ നഗരം എന്നറിയപ്പെടുന്ന പെരിന്തൽമണ്ണയിൽ സർക്കാരിന്റെ കടുത്ത അവഗണനകൾക്ക് നടുവിൽ വീർപ്പുമുട്ടി നിൽക്കുകയാണ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രി. ജില്ലയിലെ ഏക അടിയന്തര സ്ട്രോക്ക് ചികിത്സാ യൂണിറ്റുള്ള ആശുപത്രിയിൽ ഒരു ന്യൂറോളജിസ്റ്റിനെ അനുവദിക്കണം എന്നതായിരുന്നു പ്രധാന ആവശ്യം.എന്നാൽ, ഇതുവരെ ന്യൂറോളജിസ്റ്റിനെ അനുവദിച്ചിട്ടില്ല. ന്യൂറോളജിസ്റ്റ് ഇല്ലാത്തതിനാൽ യൂണിറ്റ് മറ്റൊരിടത്തേക്ക് മാറ്റുമോ എന്ന ആശങ്കയുമുണ്ട്.സൈക്ക്യാട്രിസ്റ്റ്, പീഡിയാട്രീഷ്യൻ, ഫോറൻസിക് സർജൻ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് സർജൻ എന്നിവരായിരുന്നു മറ്റ് ആവശ്യങ്ങൾ. ഇവയും അവഗണിക്കപ്പെട്ടു.ജില്ലാ ആശുപത്രി പദവി ലഭിച്ചിട്ടും ഇത്രയും നാളായി സൈക്ക്യാട്രിസ്റ്റിനെ അനുവദിച്ചിട്ടില്ല എന്നതാണ് വാസ്തവം. നിലവിൽ പ്രസവം നടക്കുന്ന ആശുപത്രിയായതിനാൽ നവജാത ശിശുക്കളുടെ ആരോഗ്യ സംരക്ഷ...