Tag: 090224

കേരളത്തിലെ ആദ്യ ടൈഗര്‍ സഫാരി പാർക്ക് കോഴിക്കോട് വരുന്നു
Local

കേരളത്തിലെ ആദ്യ ടൈഗര്‍ സഫാരി പാർക്ക് കോഴിക്കോട് വരുന്നു

Perinthalmanna RadioDate: 09-02-2024സംസ്ഥാനത്തെ ആദ്യ ടൈഗര്‍ സഫാരി പാര്‍ക്ക് ബജറ്റിലും പ്രഖ്യാപിച്ചതോടെ കോഴിക്കോടിന്‍റെ ടൂറിസം രംഗത്ത് വലിയ മുന്നേറ്റത്തിനാണ് വഴി തുറക്കുന്നത്. കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി മുതുകാട്ടുള്ള 300 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് ആരംഭിക്കുന്നത്. ഒരു മാസത്തിനകം നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ടൈഗര്‍ സഫാരി പാര്‍ക്ക് രാജ്യത്ത് തന്നെ ഒരു സ്ഥലത്ത് മാത്രമാണുള്ളത്. കര്‍ണാടകയിലെ ബന്നേര്‍ഘട്ടയിലാണ് ഇന്ത്യയിലെ ഏക ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.വലിയ മതില്‍ക്കെട്ടിനകത്ത് നിര്‍മിച്ചെടുക്കുന്ന  സ്വാഭാവിക വനത്തില്‍ കടുവകളെ തുറന്നുവിട്ട് വളര്‍ത്തുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാന വനംവകുപ്പിന്റെ സംരക്ഷണയില്‍ കഴിയുന്ന 11 കടുവളും മറ്റുള്ള എഴെണ്ണവും ഉള്‍പ്പെടെ ആദ്യഘട്ടത്തില്‍ ...
ജില്ലയിലെ 6 മണ്ഡലങ്ങളിൽ നവ കേരള സദസ്സ് സംഘടിപ്പിക്കാൻ ചെലവായത് 1.24 കോടി
Local

ജില്ലയിലെ 6 മണ്ഡലങ്ങളിൽ നവ കേരള സദസ്സ് സംഘടിപ്പിക്കാൻ ചെലവായത് 1.24 കോടി

Perinthalmanna RadioDate: 09-02-2024മലപ്പുറം ∙ ജില്ലയിലെ 6 മണ്ഡലങ്ങളിൽ നവ കേരള സദസ്സ് സംഘടിപ്പിക്കാൻ ചെലവായത് 1.24 കോടി. കണക്ക് ലഭ്യമായ ഭൂരിഭാഗം മണ്ഡലങ്ങളിലും സംഘാടക സമിതി കടത്തിലാണ്. മങ്കട, തിരൂരങ്ങാടി മണ്ഡലങ്ങളിൽ കടം 5 ലക്ഷത്തിനു മുകളിലാണ്. 6 മണ്ഡലങ്ങളിൽ  പണം ബാക്കിയായ ഏക സ്ഥലം മലപ്പുറമാണ്. കോട്ടയ്ക്കലിൽ 21 ലക്ഷം രൂപ ചെലവായെങ്കിലും എത്ര രൂപ പിരിച്ചെടുത്തുവെന്ന് വ്യക്തമാക്കിയിട്ടില്ല.എം.ടി.മുഹമ്മദ്  മുർഷിദ് കോഡൂർ വിവരാവകാശ പ്രകാരം നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കണക്കുകൾ പുറത്തുവന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം, വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച സംഭാവന എന്നിവയാണ് പ്രധാന വരവ്. 2 ലക്ഷം രൂപവരെ സംഭാവന നൽകിയവരുണ്ട്. നിയോജക മണ്ഡലം നവ കേരള സദസ്സുകളുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന നോഡൽ ഓഫിസർമാർക്കാണ് അപേക്ഷ നൽകിയത്. 6 മണ്ഡലങ്ങളിലെ നോഡൽ ഓഫിസർമാരാണ് ക...
ഫെബ്രുവരി തുടക്കത്തിൽ തന്നെ  ജില്ലയിൽ വേനലിന് സമാനമായ ചൂട്
Local

ഫെബ്രുവരി തുടക്കത്തിൽ തന്നെ  ജില്ലയിൽ വേനലിന് സമാനമായ ചൂട്

Perinthalmanna RadioDate: 09-02-2024മലപ്പുറം: ​ഫെബ്രുവരി തുടക്കത്തിൽ തന്നെ ​ വേനലിന് സമാനമായ ചൂടിനെ നേരിടേണ്ട അവസ്ഥയിലാണ് ജില്ല. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കരിപ്പൂർ വിമാനത്താവളത്തിലെ താപമാപിനിയിൽ ഇന്നലെ 34.2 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. തൊട്ടുമുമ്പത്തെ ദിവസം 35.7 ഡിഗ്രി ആയിരുന്നു ചൂട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 30- 32 ഡിഗ്രി ചൂട് അനുഭവപ്പെട്ടിരുന്ന സ്ഥാനത്താണ് മൂന്ന് ഡിഗ്രിയിൽ അധികം ചൂട് വർദ്ധിച്ചത്. വരുംദിവസങ്ങളിലും പകലിൽ ചൂട് വർദ്ധിച്ചേക്കും.ജില്ലയിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ചൂട് 35 ഡിഗ്രിക്ക് മുകളിൽ എത്തിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏപ്രിൽ, മേയ് മാസങ്ങളിൽ ചൂട് കടുക്കുമെന്ന മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് അധികൃതർ നൽകുന്നുണ്ട്. പാലക്കാട്, മലപ്പുറം, തൃശൂർ, കൊല്ലം, കണ്ണൂർ, കോട്ടയം ജില്ലകളിലാണ് ചൂട് കൂടുതൽ രേഖപ്പ...
ദേശീയ വിരവിമുക്ത ദിനാചരണം ജില്ലാതല ഉദ്ഘാടനം പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ചു
Local

ദേശീയ വിരവിമുക്ത ദിനാചരണം ജില്ലാതല ഉദ്ഘാടനം പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ചു

Perinthalmanna RadioDate: 09-02-2024പെരിന്തൽമണ്ണ: ദേശീയ വിരവിമുക്ത  ദിനാചരണത്തിൻറെ മലപ്പുറം ജില്ലാതല ഉദ്ഘാടനം  പെരിന്തൽമണ്ണ ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നഗരസഭാ ചെയർപേഴ്സൺ പി ഷാജി നിർവഹിച്ചു. പരിപാടിയിൽ സ്കൂൾ വിദ്യാർഥികൾക്ക്  വിരനശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളികകൾ വിതരണം ചെയ്തു. ദേശീയ വിരവിമുക്ത ദിനാചാരണത്തോട് അനുബന്ധിച്ച് ജില്ലയിലെ ഒന്നു മുതൽ 19 വയസ്സുവരെ 13,38,853 കുട്ടികൾക്കാണ് വിര ഗുളിക (ആൽബൺഡസോൾ) നൽകുന്നത്.  ചടങ്ങില്‍ പെരിന്തൽമണ്ണ നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ: ഷാൻസി അധ്യക്ഷത വഹിച്ചു. സബ് കളക്ടർ  അപൂര്‍വ്വ ത്രിപാഠി മുഖ്യാതിഥിയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ: ആർ. രേണുക മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ വാർഡ് അംഗം ഹുസൈന നാസര്‍ , ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ സി .ബിന്ദു,   ആർ. സി .എച്ച് ഓഫിസർ ഡോ: എ.പി അബ്ദുല്‍ നിസാര്‍, ഗ...
കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ മർദനം; ഡ്രൈവറുടെയും സ്റ്റേഷൻ മാസ്റ്ററുടെയും പേരിൽ കേസെടുത്തു 
Local

കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ മർദനം; ഡ്രൈവറുടെയും സ്റ്റേഷൻ മാസ്റ്ററുടെയും പേരിൽ കേസെടുത്തു 

Perinthalmanna RadioDate: 09-02-2024പെരിന്തൽമണ്ണ : കെ.എസ്.ആർ.ടി.സി. ബസിനെ കാറിൽ പിന്തുടർന്നെത്തി ഡിപ്പോയിൽക്കയറി ഡ്രൈവറെ മർദിച്ച് പരിക്കേല്പിച്ചെന്ന കേസിൽ അറസ്റ്റിലായ സഹോദരങ്ങളുടെ പരാതിയിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെയും സ്റ്റേഷൻ മാസ്റ്ററുടെയും പേരിൽ പോലീസ് കേസെടുത്തു. പ്രതികളായ ചെറുകര പാറക്കൽ മുഹമ്മദ് ഷാഹിദ് (30), മുഹമ്മദ് ഷഹീൻ (32) എന്നിവരുടെ പരാതിയിലാണ് കേസ്. കോടതി മുഖേനയാണ് പരാതി ലഭിച്ചത്. ഇപ്പോൾ എടുത്തിരിക്കുന്നത് കൗണ്ടർ കെസാണ്.ശനിയാഴ്ച രാത്രി എട്ടോടെ സഹോദരങ്ങൾ പെരിന്തൽമണ്ണയിൽ നിന്നും ചെറുകരയിലേക്ക് കാറിൽ പോകുമ്പോൾ പെരിന്തൽമണ്ണയിൽ വെച്ച് അശ്രദ്ധമായും മനുഷ്യജീവന് അപായം വരത്തക്കവിധത്തിലും ഓടിച്ചുവന്ന ബസ് ഇടിക്കുകയും നിർത്താതെ പോകുകയുമായിരുന്നൂവെന്ന് പരാതിയിൽ പറയുന്നു. ഇതേപ്പറ്റി പരാതിനൽകാൻ പെരിന്തൽമണ്ണ ബസ്‌സ്റ്റാൻഡിൽച്ചെന്ന് അപകടത്തെപ്പറ്റി സംസാരിക്കുന്നതിനിടെ ഡ്രൈവറും സ്റ്റേ...
നിലമ്പൂർ- ഷൊർണൂർ പാത; രണ്ട് ട്രെയിൻ സർവീസുകൾ റദ്ദാക്കി
Local

നിലമ്പൂർ- ഷൊർണൂർ പാത; രണ്ട് ട്രെയിൻ സർവീസുകൾ റദ്ദാക്കി

Perinthalmanna RadioDate: 09-02-2024അങ്ങാടിപ്പുറം: പാലക്കാട് റെയിൽവേ ഡിവിഷനിലെ വിവിധ സെക്ഷനുകളിൽ എൻജിനീയറിങ് ജോലികളുടെ പ്രവൃത്തിയുടെ ഭാഗമായി നിലമ്പൂർ - ഷൊർണൂർ പാതയിൽ രണ്ട് സർവിസുകൾ പൂർണമായി റദ്ദാക്കി. രാവിലെ 5.30 ന് നിലമ്പൂരിൽ നിന്നുള്ള ട്രെയിൻ നമ്പർ 06470 നിലമ്പൂർ- ഷൊർണൂർ എക്സ്പ്രസും രാവിലെ ഒൻപതിന് ഷൊർണൂരിൽ നിന്നുള്ള ട്രെയിൻ നമ്പർ 06467 ഷൊർണൂർ- നിലമ്പൂർ എക്സ്പ്രസുമാണ് ഈ മാസം 17, 18, 24, 25 തീയതികളിൽ റദ്ദാക്കിയത്.കൂടാതെ നിലമ്പൂരിലേക്കുള്ള രാജ്യറാണി എക്സ്പ്രസിൻ്റെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. കൊച്ചു വേളിയിൽ നിന്നും നിലമ്പൂരിലേക്കുള്ള 16349 കൊച്ചുവേളി - നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് ഈ മാസം 16, 17, 23, 24 തിയ്യതികളിൽ രാത്രി 8.50ന് പകരം രാത്രി 10.30നാണ് കൊച്ചു വേളിയിൽ നിന്നും പുറപ്പെടുക................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannara...