ചെറുപുഴയിലേക്ക് കക്കൂസ് മാലിന്യമടക്കം ഒഴുക്കിവിടുന്നത് കണ്ടെത്തി
Perinthalmanna RadioDate: 09-02-2026 പെരിന്തൽമണ്ണ: നഗരത്തിലൂടെ ഒഴുകുന്ന ചെറുപുഴയിലേക്ക് കക്കൂസ് മാലിന്യമടക്കമുള്ള മലിനജലം വ്യാപകമായി ഒഴുക്കി വിടുന്നതിനെതിരെ അധികൃതർ നടപടി കർശനമാക്കി. തഹസിൽദാറുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സംയുക്ത പരിശോധന നടത്തി. ഹോട്ടലുകൾ, ഫ്ലാറ്റുകൾ, ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മലിനജലം നേരിട്ട് ഓടകളിലൂടെ പുഴയിലേക്ക് എത്തുന്നതായി പരിശോധനയിൽ കണ്ടെത്തി.വേനൽ കടുക്കുമ്പോഴും നഗരത്തിലെ ഓടകളിലൂടെ ദുർഗന്ധം വമിക്കുന്ന മലിനജലം കുത്തിയൊഴുകുകയാണ്. പല കെട്ടിടങ്ങളിൽ നിന്നും പൈപ്പുകൾ വഴി നേരിട്ട് കക്കൂസ് മാലിന്യം ഓടകളിലേക്ക് തള്ളുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. വരും ദിവസങ്ങളിൽ ഓടകളുടെ സ്ലാബുകൾ ഉയർത്തി കൂടുതൽ വിശദമായ പരിശോധന നടത്താൻ സംഘം തീരുമാനിച്ചു.ചെറുപുഴയിലൂടെ ഒഴുകിയെത്തുന്ന മാ...




