Tag: 090324

വേനൽച്ചൂട് കൊണ്ട് മാർച്ചും ഏപ്രിലും ജില്ലയെ പൊള്ളിക്കും
Local

വേനൽച്ചൂട് കൊണ്ട് മാർച്ചും ഏപ്രിലും ജില്ലയെ പൊള്ളിക്കും

Perinthalmanna RadioDate: 09-03-2024മലപ്പുറം: വേനൽച്ചൂട് കൊണ്ട് മാർച്ചും ഏപ്രിലും ജില്ലയെ പൊള്ളിക്കും. മൂന്ന് വർഷത്തിനിടയിലെ കൂടിയ ചൂടാവും ഈ മാസങ്ങളിൽ അനുഭവപ്പെട്ടേക്കുക. പകൽ ചൂടിനൊപ്പം രാത്രിയിലും ചൂട് വർദ്ധിക്കുന്ന പ്രതിഭാസമാണിപ്പോൾ. ഉയർന്ന അന്തരീക്ഷ ആർദ്രത കാലാവസ്ഥയെ കൂടുതൽ ദുഷ്‌കരമാക്കുന്നുണ്ട്. നിലവിൽ 34 മുതൽ 37 ഡിഗ്രി വരെ ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. വൈകിട്ട് പോലും 30 ഡിഗ്രി ചൂട് അനുഭവപ്പെടുന്ന സ്ഥിതിയാണെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ ജില്ലയിലെ താപമാപിനികളിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ഉഷ്ണതരംഗ ദിവസങ്ങളുടെ എണ്ണം വർദ്ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നീരിക്ഷണ വകുപ്പ് മുന്നറിയിപ്പേകിയിട്ടുണ്ട്. ഇതിനൊപ്പം വേനൽമഴ നീളുക കൂടി ചെയ്താൽ സ്ഥിതി രൂക്ഷമാവും.മാർച്ച് ഒന്ന് മുതൽ എട്ട് വരെ 2.5 മില്ലീമീറ്റർ മഴയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് കണക്കാക്കിയിരുന്നത്. എന്നാൽ ജില്ലയിലെ ആറ് വെ...
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം പുറപ്പാട് ഈ മാസം 17ന്
Local

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം പുറപ്പാട് ഈ മാസം 17ന്

Perinthalmanna RadioDate: 09-03-2024അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിലെ പൂരാഘോഷത്തിനു മുന്നോടിയായുള്ള ദ്രവ്യകലശക്രിയകൾ വെള്ളിയാഴ്ച തുടങ്ങി. 17-നാണ് പൂരം പുറപ്പാട്. കിഴക്കേനടയിൽ പ്രത്യേകം തയ്യാറാക്കിയ കലശപ്പുരയിലാണ് താന്ത്രികച്ചടങ്ങുകൾ നടക്കുന്നത്.എട്ടുദിവസത്തെ താന്ത്രിക ചടങ്ങുകൾക്ക് തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. ട്രസ്റ്റി പ്രതിനിധി കെ.സി. രവീന്ദ്രരാജ തന്ത്രിക്ക് ഉത്തരീയവും ദക്ഷിണയും നൽകി ആചാര്യവരണം നടത്തി. ശനിയാഴ്ച ശ്രീമൂലസ്ഥാനത്ത് ശുദ്ധികലശക്രിയകൾക്ക് ആചാര്യവരണം നടക്കും. ഞായറാഴ്ച മാതൃശാലയിൽ ഭഗവതിയുടെ കലശക്രിയകൾക്കുള്ള ആചാര്യവരണവും. വടക്കേ വാതിൽമാടത്തിലാണ് ദ്രവ്യകലശത്തിന്റെ താന്ത്രികച്ചടങ്ങുകൾ നടത്തുന്നത്. 15-ന് ദ്രവ്യകലശം സമാപിക്കും................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.c...
സ്‌ഫോടക വസ്‌തുക്കളുമായി പെരിന്തൽമണ്ണയിൽ4 പേർ  അറസ്റ്റിൽ
Local

സ്‌ഫോടക വസ്‌തുക്കളുമായി പെരിന്തൽമണ്ണയിൽ4 പേർ  അറസ്റ്റിൽ

Perinthalmanna RadioDate: 09-03-2024പെരിന്തൽമണ്ണ: ക്വാറിയിൽ കരിങ്കൽ ഖനനത്തിന് ഉപയോഗിക്കുന്ന സ്‌ഫോടക വസ്‌തുക്കളുമായി 4 പേരെ പെരിന്തൽമണ്ണ പൊലീസ് അറസ്‌റ്റ് ചെയ്‌തു.തമിഴ്‌നാട് സ്വദേശികളായ ശിവഗംഗം കീലപൂവണ്ടി സുബയ്യ പളനി(40), കൊതവച്ചേരി കുറിഞ്ഞിപ്പട്ടി രാജ(44), നാഗപട്ടണം മഹേന്ദ്രൻ(40), അരിയന്നൂർ താതന്നൂർ വെസ്‌റ്റ്, പൊട്ടക്കല്ലായിൽ ചിന്നരാജ മാണിക്യം(37) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.മാരകമായ സ്‌ഫോടക വസ്‌തുക്കളായ നിയോജെൽ, ഇലക്‌ട്രിക് ഡിറ്റനേറ്റർ, പൾസ് ജനറേറ്റർ തുടങ്ങിയവയും കംപ്രസർ തുടങ്ങിയയന്ത്ര സാമഗ്രികളും ഇവരിൽ നിന്ന് പിടിച്ചെടൂത്തു.കുട്ടിപ്പാറ–മനഴി ബസ് സ്‌റ്റാൻഡ് റോഡിലെ കോട്ടയ്ക്കൽ സ്വദേശിയുടെ സ്ഥലത്ത് അനധികൃത കരിങ്കൽ ഖനനം നടക്കുന്ന സ്ഥലത്തു നിന്നാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐ ഷിജോ സി തങ്കച്ചൻ, എസ്ഐ സെബാസ്‌റ്റ്യൻ രാജേഷ്, എസ്‌സിപിഒ ജയേ...
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച
Local

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച

Perinthalmanna RadioDate: 09-03-2024ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകും. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്രമന്ത്രിസഭായോഗം ചൊവ്വാഴ്ച ചേരും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനങ്ങളും നയപരമായ പ്രഖ്യാപനങ്ങളും ബുധനാഴ്ചയ്ക്കകം നടത്താന്‍ മന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയതായാണ് സൂചന.തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ മുഖ്യ കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുകയാണ്. ഈ സന്ദര്‍ശനം പൂര്‍ത്തിയായാല്‍ ഉടന്‍ കമ്മിഷന്റെ സമ്പൂര്‍ണയോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് ഒരു ഡസനോളം പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. ചില വന്‍കിട പദ്ധതികളുടെ പ്രഖ്യാപനവും അവസാന കേന്ദ്രമന്ത്രിസഭായോഗത...
നിലമ്പൂർ- ഷൊർണൂർ പാതയിലെ ചില ട്രെയിനുകൾ റദ്ദാക്കി
Local

നിലമ്പൂർ- ഷൊർണൂർ പാതയിലെ ചില ട്രെയിനുകൾ റദ്ദാക്കി

Perinthalmanna RadioDate: 09-03-2024അങ്ങാടിപ്പുറം : പാലക്കാട് ഡിവിഷൻ പരിധിയിൽ പ്രവൃത്തി നടക്കുന്നതിനാൽ ഷൊർണൂർ സ്റ്റേഷനിൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 5.30ന് നിലമ്പൂരിൽ നിന്നും പുറപ്പെടുന്ന നിലമ്പൂർ റോഡ്- ഷൊർണൂർ എക്സ്പ്രസ് (06470) മാർച്ച് 10, 16, 17 തിയതികളിലും രാവിലെ ഒമ്പതിന് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന ഷൊർണൂർ- നിലമ്പൂർ റോഡ് (06467) എക്‌സ്പ്രസ് മാർച്ച് 10, 16, 17 തീയതികളിലും റദ്ദാക്കി. കൂടാതെ രാത്രി ഒമ്പതിന് തിരുവനന്തപുരത്ത് നിന്ന് നിലമ്പൂരിലേക്ക് പുറപ്പെടുന്ന തിരുവനന്തപുരം - നിലമ്പൂർ രാജ്യറാണി എക്‌സ്‌ പ്രസ് ശനിയാഴ്‌ചയും, 15, 16 തിയതികളിലും ഒരു മണിക്കൂർ വൈകി 10 മണിക്കാണ് പുറപ്പെടുക. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമ...