Tag: 090325

പണമില്ലാതെ മുടങ്ങിയ ഏഴു കോടിയുടെ ടൗണ്‍ ഹാളിന് വീണ്ടും 7.75 കോടിയുടെ ടെൻഡര
Local

പണമില്ലാതെ മുടങ്ങിയ ഏഴു കോടിയുടെ ടൗണ്‍ ഹാളിന് വീണ്ടും 7.75 കോടിയുടെ ടെൻഡര

Perinthalmanna RadioDate: 09-03-2025പെരിന്തല്‍മണ്ണ: 2020ല്‍ ഏഴു കോടി രൂപക്ക് പൂർത്തിയാക്കാൻ നിശ്ചയിച്ച്‌ പ്രവൃത്തി തുടങ്ങി നാലു കോടി ചെലവിട്ട് ഭാഗികമായി നില്‍ക്കുന്ന ടൗണ്‍ഹാളിന് വീണ്ടും 7.75 കോടിയുടെ ടെൻഡർ.രണ്ടും മൂന്നും ഘട്ട നിർമാണത്തിന് പൊതുമേഖല സ്ഥാപനമായ എഫ്.ഐ.ടിയാണ് ഏറ്റെടുത്തത്. പാതിവഴിയില്‍ കിടക്കുന്ന ടൗണ്‍ഹാള്‍ കെട്ടിടം പൂർത്തിയാക്കാൻ രണ്ടാംഘട്ടത്തിന് 3.8 കോടി, ശേഷിക്കുന്ന മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കി താക്കോല്‍ കൈമാറുന്നതിന് 3.95 കോടി എന്നിങ്ങനെ 7.75 കോടിയുടെ കരാറാണ് ഉറപ്പിച്ചത്.സുപ്രധാനമായ തീരുമാനം പക്ഷേ, വ്യാഴാഴ്ച നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നേരത്തേ വിതരണംചെയ്ത പ്രധാന അജണ്ടയിലോ സപ്ലിമെന്ററി അജണ്ടയിലോ വന്നില്ല. ഒടുവില്‍ യോഗത്തില്‍ അജണ്ടയായി കുറിപ്പ് വായിച്ച്‌ ഉള്‍പ്പെടുത്തിയാണ് തീരുമാനമെടുത്തത്. രണ്ടാംഘട്ട പ്രവൃത്തിക്ക് ടെൻഡർ ക്ഷണിക്കാൻ ഫെബ്രുവരി 13ന് ന...
ഡ്രൈവിങ് ലൈസൻസ് ടെസ്റ്റില്‍ വീണ്ടും പരിഷ്കാരം
Local

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റില്‍ വീണ്ടും പരിഷ്കാരം

Perinthalmanna RadioDate: 09-03-2025ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് നടപടികളില്‍ വീണ്ടും ഭേദഗതിയുമായി മോട്ടോർ വാഹന വകുപ്പ്. റോഡുകളില്‍ ഗുണനിലവാരമുള്ള ഡ്രൈവിങ് ഉറപ്പു വരുത്തുന്നതിന് മാസങ്ങള്‍ക്കു മുമ്ബ് നടത്തിയ പരിഷ്കരണത്തിലാണ് വീണ്ടും ഭേദഗതി വരുത്തിയത്.40 പേർക്കുള്ള ടെസ്റ്റ് ബാച്ചില്‍ വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ പഠന-ജോലി ആവശ്യങ്ങള്‍ക്ക് പോകേണ്ട അഞ്ചുപേർക്ക് നല്‍കിയ ക്വോട്ടയില്‍ പരിഷ്കരണം വരുത്തിയതാണ് പ്രധാനം.ഹ്രസ്വാവധിക്ക് നാട്ടിലെത്തി മടങ്ങിപ്പോകേണ്ടവർക്ക് ടെസ്റ്റില്‍ പങ്കെടുക്കണമെങ്കില്‍ മുൻകൂട്ടി ഓണ്‍ലൈനില്‍ ടോക്കണ്‍ എടുക്കണം. നിലവില്‍ ആർ.ടി.ഒ തലത്തിലായിരുന്നു ഇവരെ പരിഗണിച്ചിരുന്നത്. ഈ വിഭാഗത്തില്‍പെടുന്ന അപേക്ഷകർ ഇല്ലെങ്കില്‍ ടെസ്റ്റില്‍ പരാജയപ്പെട്ട അഞ്ചുപേരെയും പരിഗണിച്ചിരുന്നു. സീനിയോറിറ്റി കൃത്യമായി പരിഗണിച്ച്‌ മാത്രമേ ഇനി റീ-ടെസ്റ്റിന് അനുമതി നല്‍കുകയുള്ളൂ. സീനിയോറിറ്റി ...
ഇനി മത്സരിക്കുകയാണെങ്കിൽ പെരിന്തൽമണ്ണയിൽ മാത്രമെന്ന് നജീബ് കാന്തപുരം
Local

ഇനി മത്സരിക്കുകയാണെങ്കിൽ പെരിന്തൽമണ്ണയിൽ മാത്രമെന്ന് നജീബ് കാന്തപുരം

Perinthalmanna RadioDate: 09-03-2025പെരിന്തൽമണ്ണ: താൻ ഇനി ജീവിതത്തിൽ മത്സരിക്കുകയാണെങ്കിൽ പെരിന്തൽമണ്ണയിൽ മാത്രമായിരിക്കുമെന്ന് നജീബ് കാന്തപുരം എംഎൽഎ. പെരിന്തൽണ്ണയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അതല്ലെങ്കിൽ സീറ്റ് വേണ്ടെന്ന് പറഞ്ഞ് പാർട്ടി ഭാരവാഹിത്വം ഏറ്റെടുത്ത് മാറി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.പഞ്ചായത്ത് അംഗമായ ശേഷം എംഎൽഎ ആയ ആളാണ് താൻ. അടുത്ത തവണ മത്സരിക്കാൻ സീറ്റില്ലെങ്കിൽ ഒരു നിരാശയുമില്ല. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന്, സ്‌കൂട്ടറും ലാപ്‌ടോപും നൽകിയതിൽ രാഷ്‌ട്രീയം നോക്കിയിരുന്നെങ്കിൽ തനിക്കെതിരെ ഒരു പരാതിയും വരില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തട്ടിപ്പിന് ഇരയായവരിൽ വളരെ പാവപ്പെട്ടവരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായവർക്ക് പണം തിരിച്ചു നൽകി തുടങ്ങിയിട്ടുണ്ട്. നാട്ടിലെ തന്റെ സ്വകാര്യ ഭൂമി വിൽപന നടത്തി പോലും ഇതിന് പണം കണ്ടെത്തി...
ഇന്നത്തെ നോമ്പ്തുറ സമയം : 6:40 PM
Local

ഇന്നത്തെ നോമ്പ്തുറ സമയം : 6:40 PM

      *റംസാന്‍ - 8*Perinthalmanna RadioDate: 09-03-2025ഇന്നത്തെ നിസ്‌കാരസമയം▪️സുബ്ഹി : 05:23 AM▪️ളുഹ്‌ർ: 12:40 PM▪️അസർ: 04:00 PM▪️മഗ്‌രിബ്: 06:40 PM▪️ഇശാഅ്: 07:49 PMറംസാൻ സന്ദേശം"ആരെങ്കിലും ഈമാനോട് കൂടിയും, പ്രതിഫലേഛയോട് കൂടിയും റമദാനിലെ നോമ്പ് അനുഷ്ടിച്ചാൽഅവൻ മുമ്പ് ചെയ പാപങ്ങൾ പൊറുക്കപ്പെടും"...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വി...
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ന് ഇന്ത്യ x ന്യൂസിലൻഡ് പോരാട്ടം
Local

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ന് ഇന്ത്യ x ന്യൂസിലൻഡ് പോരാട്ടം

Perinthalmanna RadioDate: 09-03-2025ദുബായ്: അപരാജിതരായി ഫൈനലില്‍ എത്തി മൂന്നാം തവണ ചാമ്പ്യൻസ് ട്രോഫി ഉയർത്താൻ രോഹിത് ശർമയുടെ നീലപ്പടയും മികച്ച ഫോമിലുള്ള മിച്ചല്‍ സാന്‍റനറുടെ ന്യൂസിലൻഡും ഇന്ന് നേർക്കുനേർ പോരാടുന്പോള്‍ ആരാകും ചാമ്പ്യൻ..?ആരാധകരുടെ ചങ്കിടിപ്പിന് ഇന്ന് ദുബായ് ഇന്‍റർനാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 2.30നു നടക്കുന്ന മത്സരം ഉത്തരം നല്‍കും.ബാറ്റർമാരും സ്പിന്നർമാരും തമ്മിലുള്ള പോരാട്ടമാകും നടക്കുക. മിച്ചല്‍ സാന്‍റനറുടെയും വരുണ്‍ ചക്രവർത്തിയുടെയും പ്രകടനം ഇരുടീമിനും നിർണായകമാകും. അതേസമയം പരിക്കേറ്റ പേസർ മാറ്റ് ഹെൻറി ഇന്ന് കളിച്ചേക്കില്ല. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്കെതിരേ അഞ്ച് വിക്കറ്റ് നേടിയ ഹെൻറിയുടെ അഭാവം കിവികള്‍ക്ക് വലിയ തിരിച്ചടിയാകും.കഴിഞ്ഞ 15 വർഷം കരുത്തരായി ഐസിസി ടൂർണമെന്‍റുകളില്‍ മുന്നേറ്റംനടത്തുന്ന ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ചാന്പ്യ...
മേലാറ്റൂർ – പുലാമന്തോൾ പാതയിൽ തിങ്കളാഴ്‌ച മുതൽ 96 ലക്ഷത്തിന്റെ അറ്റകുറ്റപ്പണി
Local

മേലാറ്റൂർ – പുലാമന്തോൾ പാതയിൽ തിങ്കളാഴ്‌ച മുതൽ 96 ലക്ഷത്തിന്റെ അറ്റകുറ്റപ്പണി

Perinthalmanna RadioDate: 09-03-2025പെരിന്തൽമണ്ണ : മേലാറ്റൂർ - പുലാമന്തോൾ പാതയിൽ ഇനി നടക്കാനുള്ള 40 ശതമാനം പ്രവൃത്തി ജനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നിർദേശം കൂടി പരിഗണിച്ച് നടത്തണമെന്ന് നജീബ് കാന്തപുരം എം.എൽ.എ. അശാസ്ത്രീയമായാണ് ഇതു വരെയുള്ള പല പ്രവർത്തികളും നടന്നതെന്ന് ആക്ഷേപമുണ്ട്. ഇനിയുള്ള പണികളിൽ അത് ആവർത്തിക്കരുത്.പെരിന്തൽമണ്ണ ടൗണിൽ ഊട്ടി റോഡിൽ മുണ്ടത്ത് പാലം പ്രധാന പദ്ധതിയിലേ ഉൾപ്പെടുത്താനാവൂ. ഇവിടെ അടക്കം കുഴികൾ പാച്ച് വർക്ക് ചെയ്ത് യാത്ര യോഗ്യമാക്കും. പഴയ കരാറുകാർ പൂർണമായി ഒഴിവായി. കേസ് നടപടികൾ കഴിഞ്ഞു. ശേഷിക്കുന്ന പ്രവൃത്തിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി വരികയാണ്. ഇതിന് അംഗീകാരം ലഭിച്ച് പ്രവർത്തി ആരംഭിക്കും മുമ്പ് റോഡ് യാത്രാ യോഗ്യമാക്കുന്ന പ്രവർത്തി തിങ്കളാഴ്ച‌ മുതൽ നടക്കും. പുളിങ്കാവ്, ചെറുകര, മേലാറ്റൂർ റെയിൽവേ ഗേറ്റ് പരിസരങ്ങൾ, ഊട്ടി റോഡിൽ ബൈപ്പാസ് റോഡ് ജങ്ഷൻ എന...