Tag: 090424

കേരളത്തിൽ നാളെ ചെറിയപെരുന്നാൾ
Local

കേരളത്തിൽ നാളെ ചെറിയപെരുന്നാൾ

Perinthalmanna RadioDate: 09-04-2024കോഴിക്കോട്: കേരളത്തിൽ നാളെ ചെറിയപെരുന്നാൾ. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. പൊന്നാനിയിലാണ് മാസപ്പിറ കണ്ടത്. ഒമാൻ ഒഴികെയുള്ള ജി.സി.സി രാഷ്ട്രങ്ങളിലും നാളെയാണ് ചെറിയപെരുന്നാൾ. ഒമാനില്‍ വൈകാതെ പ്രഖ്യാപനമുണ്ടാകും................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/JFl6Cge5q6nBts9kivlIus---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപയോഗം; പ്രതിദിന ഉപയോഗം 11 കോടി യൂണിറ്റ് കടന്നു
Local

കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപയോഗം; പ്രതിദിന ഉപയോഗം 11 കോടി യൂണിറ്റ് കടന്നു

Perinthalmanna RadioDate: 09-04-2024സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ. ആദ്യമായി പ്രതിദിന വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് കടന്നു. 110.10 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. പീക് ടൈമിലെ വൈദ്യുതി ആവശ്യകതയും സർവകാല റെക്കോർഡിലാണ്. ഇന്നലെ പീക് ടൈം ആവശ്യകത 5487 മെഗാ വാട്ടായിരുന്നു.വൈദ്യുത വാഹനങ്ങളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചാർജ് ചെയ്യുമ്പോൾ, ഒരേ നിരക്കിൽ വലിയ തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന വൈദ്യുതി വാഹനങ്ങൾ രാത്രി സമയത്ത് ചാർജ് ചെയ്യുന്നതുമൂലം ട്രാൻസ്ഫോർമറുകളുടെ ലോഡ് കൂടുന്നതിനും ഫ്യൂസ് പോകുന്നതിനും ഇടയാകുന്നുണ്ട്. ഇക്കാരണത്താൽ ഒരു പ്രദേശമാകെ ഇരുട്ടിലാകുന്ന സാഹചര്യമാണ് സംജാതമാകുന്നത്. കഴിയുന്നതും  വൈദ്യുതി വാഹനങ്ങളുടെ ചാർജിംഗ് രാത്രി 12 ന് ശേഷമോ പകലോ ക്രമീകരിക്കുന്നത് ഉചിതമായിരിക്കും. വാഹനങ്ങളുടെ ബാറ്ററിയുടെ ദീർ...
കക്കൂത്ത് റോഡിന്റെ ശനിദശ മാറുന്നില്ല; നടുറോഡിൽ ജലപ്രളയം
Local

കക്കൂത്ത് റോഡിന്റെ ശനിദശ മാറുന്നില്ല; നടുറോഡിൽ ജലപ്രളയം

Perinthalmanna RadioDate: 09-04-2024പെരിന്തൽമണ്ണ: കഴിഞ്ഞ ദിവസം നവീകരിച്ച പെരിന്തൽമണ്ണ ടൗൺഹാൾ–കക്കൂത്ത് നമ്പ്യാർപടി റോഡിന് ശനിദശ മാറുന്നില്ല. റോഡിനടിയിലൂടെയുള്ള ജലവിതരണ പൈപ്പ് പൊട്ടിയതു മൂലം നവീകരിച്ച് ദിവസങ്ങൾക്കകം 3 ഭാഗങ്ങളിൽ പൈപ്പ് മാറ്റാനായി പുതിയ റോഡിന്റെ ഭാഗങ്ങൾ വെട്ടിക്കീറിയിരുന്നു. ഏറെ കാലം തകർന്നു കി‌ടന്ന ശേഷമാണ് നജീബ് കാന്തപുരം എംഎൽഎയുടെ വികസന ഫണ്ടിൽ നിന്ന് 2 കോടി രൂപ ചെലവഴിച്ച് റോഡ് നവീകരിച്ചത്. ഫെബ്രുവരി ഏഴിനാണ് റോഡ് നവീകരണം പൂർത്തിയാക്കി തുറന്നത്.ഊട്ടി റോഡിൽ നിന്ന് ജംക്‌ഷനിലെത്താതെ മണ്ണാർക്കാട് റോഡിലേക്ക് എത്താനുള്ള ലിങ്ക് റോഡാണ് ഇത്. ഒട്ടേറെ വാഹനങ്ങൾ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. 3 ഇടങ്ങളിലെ പൈപ്പ് പൊട്ടിയതു മൂലമുള്ള പ്രതിസന്ധി റോഡു കീറി ശരിയാക്കിയതാണ്.അപ്പോഴേക്കും കഴിഞ്ഞ ദിവസം മുതൽ മറ്റൊരു ഭാഗത്ത് കൂടി പൈപ്പ് പൊട്ടി വെള്ളം റോ‍ഡിൽ പരന്നൊഴുകുകയാണ്. അതേ സമയം റോഡിനടിയിലെ പൊട്ടിയ ...
ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ
Local

ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ

Perinthalmanna RadioDate: 09-04-2024വ്രതവിശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷം ഗൾഫിൽ നാളെ (ബുധനാഴ്ച) ചെറിയ പെരുന്നാൾ. റമദാൻ 29 തിങ്കളാഴ്ച മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ചയായി പ്രഖ്യാപിച്ചത്.റമദാനിലെ 30 നോമ്പും പൂർത്തിയാക്കിയാണ് ഇത്തവണ ഗൾഫിൽ ചെറിയ പെരുന്നാൾ ആഘോഷം വന്നു ചേരുന്നത്. സൗദിയിലെ ഹോത്ത സുദയർ, തുമൈർ എന്നിവിടങ്ങളിലും യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലും മാസപ്പിറവി നിരീക്ഷണം നടത്തിയിരുന്നു.ഒമാനിൽ ഇന്ന് ചൊവാഴ്ചയാണ് ചെറിയ പെരുന്നാൾ പ്രഖ്യാപിക്കുക. ചൊവ്വാഴ്ച ഒമാനിൽ ശവ്വാൽ മാസപ്പിറവി കണ്ടാൽ മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഈദ് ഒരുമിച്ചെത്തും................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്...