Tag: 090425

ടൂറടിച്ച് കോളടിച്ച് കെഎസ്ആർടിസി; വർഷം മൂന്നര ലക്ഷം യാത്രക്കാർ
Local

ടൂറടിച്ച് കോളടിച്ച് കെഎസ്ആർടിസി; വർഷം മൂന്നര ലക്ഷം യാത്രക്കാർ

Perinthalmanna RadioDate: 09-04-2025വർഷം മൂന്നരലക്ഷം വിനോദ സഞ്ചാരികൾ, ഊട്ടിയും മൈസൂരുവും ഉൾപ്പെടെ 52 വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ യാത്രകൾ, സംസ്ഥാനത്തെ ഏറ്റവും വലിയ ടൂർ ഓപ്പറേറ്ററായി മാറുകയാണ് കെഎസ്ആർടിസി.കോവിഡിന് പിന്നാലെ മലയാളികളിലുണ്ടായ യാത്രാഭ്രമം മുതലെടുക്കാനും പുതിയൊരു വരുമാനമാർഗത്തിനുംവേണ്ടി 2021 നവംബറിൽ ആരംഭിച്ച ബജറ്റ് ടൂറിസമാണ് ഈ നേട്ടത്തിന് വഴിയൊരുക്കുന്നത്.2021 നവംബർ മുതൽ 2025 ഫെബ്രുവരി വരെ ബജറ്റ് ടൂറിസത്തിലൂടെ 64.98 കോടി രൂപയുടെ വരുമാനവും ലഭിച്ചു. തമിഴ്നാട്, കർണാടക, ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെസഹകരണത്തോടെ ഇതര സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ യാത്രകൾ ആരംഭിക്കാനുള്ള നീക്കം അന്തിമ ഘട്ടത്തിലാണ്.റെയിൽവേയുടെ സഹകരണത്തോടെ ഓൾ ഇന്ത്യാ ടൂർ പാക്കേജും ഉടൻ ആരംഭിക്കും. ഇതിന് ഐആർസിടിസിയുമായാണ് കൈകോർക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങള...
തകർന്ന് തരിപ്പണമായി ആലിപ്പറമ്പ് ഹൈസ്‌കൂൾ, കാളികടവ് വില്ലേജ് റോഡുകൾ
Local

തകർന്ന് തരിപ്പണമായി ആലിപ്പറമ്പ് ഹൈസ്‌കൂൾ, കാളികടവ് വില്ലേജ് റോഡുകൾ

Perinthalmanna RadioDate: 09-04-2025ആലിപ്പറമ്പ് : ഹൈസ്‌കൂൾ, കാളികടവ് പ്രദേശവാസികൾ വർഷങ്ങളായി തകർന്ന് ഗതാഗതം ദുഷ്‌കരമായ റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങുന്നു. ആലിപ്പറമ്പ് പള്ളിക്കുന്ന്-ഹൈസ്‌കൂൾ-കാളികടവ് റോഡും ഹൈസ്‌കൂൾ വില്ലേജ് റോഡുമാണ് തകർന്ന് ഗതാഗതം ദുഷ്‌കരമായിരിക്കുന്നത്.പൂവത്താണി-കാമ്പുറം റോഡിലെ പള്ളിക്കുന്നിൽനിന്ന് തുടങ്ങുന്ന ഹൈസ്‌കൂൾ-കാളികടവ് റോഡ് പിഎംജിഎസ്‌വൈ പദ്ധതിയിലുൾപ്പെടുത്തി 2010-ലാണ് ടാറിട്ടത്. ടാർ ചെയ്തതിനുശേഷം യാതൊരു അറ്റകുറ്റപ്പണിയും ചെയ്യാത്തതിനാൽ റോഡിൽകൂടി മഴവെള്ളം ഒഴുകി ചാലുകളും കുഴികളും ആയിട്ടുണ്ട്.എരേരത്ത് ഇറക്കം, കളരിപ്പടി, ഹയർസെക്കഡറി സ്‌കൂൾ പരിസരം, കാളികടവ് തുടങ്ങിയ എല്ലാ ഭാഗങ്ങളും തകർന്നിട്ടുണ്ട്. ഇരുച്ചക്രവാഹനങ്ങൾ കുഴികളിൽ വീണുണ്ടാകുന്ന അപകടങ്ങൾ പതിവായപ്പോൾ കഴിഞ്ഞ വർഷം ജനങ്ങൾ പിരിവെടുത്ത് അപകടക്കുഴികൾ നികത്തിയിരുന്നു.ഹൈസ്‌കൂൾ കാളി...
പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ റോഡിൻ്റെ നവീകരണം ആരംഭിച്ചു
Local

പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ റോഡിൻ്റെ നവീകരണം ആരംഭിച്ചു

Perinthalmanna RadioDate: 09-04-2025പെരിന്തൽമണ്ണ: മണ്ണാർക്കാട് റോഡിനേയും പട്ടാമ്പി റോഡിനേയും ബന്ധിപ്പിക്കുന്ന പോലീസ് സ്റ്റേഷൻ റോഡിന്റെ നവീകരണ പ്രവൃത്തികൾ ഇന്ന് മുതല്‍ ആരംഭിച്ചു. ഫുൾ വിഡ്ത്തിൽ ടൈൽ പാകി  പ്രോപ്പർ ഡ്രൈനേജ്  ഒരു ഭാഗത്ത് നടപ്പാത , മറു ഭാഗത്തു നിയന്ത്രിത പാർക്കിങ്ങും അനുവദിച്ചു പഴയ വാഹനങ്ങൾ കിടന്നിരുന്ന സ്ഥലത്ത് ഓപ്പൺ ജിം വിശ്രമ കേന്ദ്രം എന്നിവയാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഇതിനായി 49 ലക്ഷം രൂപയാണ് നഗരസഭ ചിലവഴിക്കുന്നത്. ഓപ്പൺ ജിം, വിശ്രമ കേന്ദ്രവും അടുത്ത ഘട്ടത്തിൽ ആണ് യഥാർഥ്യമാവുക.പെരിന്തൽമണ്ണ നഗരത്തിലെ പോലീസ് സ്റ്റേഷൻ, കോടതി സമുചയം, സിവിൽ സ്റ്റേഷൻ, സബ് ജയിൽ, എക്സൈസ് ഓഫീസ്, എഇഒ  ഓഫീസ്, വരാനിരിക്കുന്ന ട്രഷറി എന്നിവ സ്ഥിതി ചെയ്യുന്ന ഏറ്റവും നയതന്ത്ര പ്രദേശമാണ് പോലീസ് സ്റ്റേഷൻ റോഡ്.ഈ റോഡിനെ  ഘട്ടം ഘട്ടമായി  നവീകരിക്കുമെന്ന് നേരത്തെ തന്നെ പ...
വഖഫ് ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് വിമാനത്താവള ഉപരോധം ഇന്ന്
Local

വഖഫ് ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് വിമാനത്താവള ഉപരോധം ഇന്ന്

_വിമാന യാത്ര തീരുമാനിച്ചവർ ഉച്ചക്ക് 2.30ന് മുമ്പ് വിമാനത്താവളത്തിൽ പ്രവേശിക്കും വിധം യാത്ര ക്രമീകരിക്കണം’_Perinthalmanna RadioDate: 09-04-2025കോഴിക്കോട്: മുസ്‌ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി നിയമം പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ചു സോളിഡാരിറ്റി, എസ്ഐഒ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധം ഇന്ന്. വൈകീട്ട് മൂന്ന് മുതലാണ് ഉപരോധം.10,000 പേരടങ്ങുന്ന പ്രവർത്തകർ വൈകീട്ട് മൂന്നിന് കൊളത്തൂർ റോഡ്, മേലങ്ങാടി റോഡ്, കുമ്മിണിപറമ്പ് റോഡ് എന്നീ മൂന്ന് റോഡുകളിലൂടെയും ഒരേസമയം പ്രകടനമായി വന്നു നുഅമാൻ ജംഗ്ഷനിൽ സംഗമിക്കുകയും അവിടെ കുത്തിയിരുന്ന് റോഡ് ഉപരോധിക്കുകയും ചെയ്യുമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മാഈൽ, എസ്ഐഒ സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ് എന്നിവർ അറിയിച്ചു.ഉപരോധം ആരംഭിച്ചു കഴിഞ്ഞാൽ അതു വഴിയുള്ള വാഹനങ്ങൾക...
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ഏഴാംപൂരം ഇന്ന്
Local

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ ഏഴാംപൂരം ഇന്ന്

Perinthalmanna RadioDate: 09-04-2025പെരിന്തല്‍മണ്ണ: പ്രസിദ്ധമായ അങ്ങാടിപ്പുറം ശ്രീതിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ ഏഴാംപൂരം ഇന്ന്. ഇന്നലെ ശിവന് ശ്രീഭൂതബലി നടന്നു. പൂരത്തിന് ഭഗവതിക്ക് ആകെ 21 ആറാട്ടും ശിവന് എട്ടാംപൂര പകല്‍പൂരം ഒരു ആറാട്ടുമാണ് നടത്തുന്നത്.അഞ്ചാം പൂരത്തിന് ഭഗവതിക്കും ആറാം പൂരത്തിന് ശിവനും ശ്രീഭൂതബലിയും നടക്കാറുണ്ട്. ഇന്ന് രാവിലെ പന്തീരടിക്കു ശേഷം ഭഗവതിക്കും ശിവനും രണ്ട് ആനപ്പുറത്തു വ്യത്യസ്ത തിടന്പേറ്റിയാണ് ആറാട്ടിനായി എഴുന്നള്ളുന്നത്.ഇന്ന് രാവിലെ ഏഴിന് അങ്ങാടിപ്പുറം ശിവദം ടീമിന്‍റെ നൃത്തമഞ്ജരിയോടെ കലാപരിപാടികള്‍ ആരംഭിക്കും. 9.30ന് കൊട്ടിയിറക്കം. 12.30ന് ഭഗവതിക്ക് ഉത്സവബലി. വൈകുന്നേരം അഞ്ചിന് പത്മശ്രീ പണ്ഡിറ്റ് എം. വെങ്കിടേഷ്കുമാർ ധാർവാടിന്‍റെ ഹിന്ദുസ്ഥാനി കച്ചേരി അരങ്ങേറും.ഏഴാംപൂര ദിവസത്തെ ആകർഷണം രാത്രി 9.30നുള്ള വെടിക്കെട്ട് ആണ്. തുടർന്ന് ആറാട്ടുകടവ...