Tag: 090426

പെരിന്തൽമണ്ണയിലും മങ്കടയിലും പോളിംഗ് 75 ശതമാനം പിന്നിട്ടു<br>
Local

പെരിന്തൽമണ്ണയിലും മങ്കടയിലും പോളിംഗ് 75 ശതമാനം പിന്നിട്ടു

Perinthalmanna RadioDate: 09-04-2026 മലപ്പുറം: ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ മികച്ച പോളിംഗ് രേഖപ്പെടുത്തി. വൈകുന്നേരം അഞ്ച് മണി വരെയുള്ള കണക്കുകൾ പ്രകാരം പെരിന്തൽമണ്ണയിലും മങ്കടയിലും പോളിംഗ് 75 ശതമാനം പിന്നിട്ടു. പെരിന്തൽമണ്ണയിൽ 77.04 ശതമാനവും മങ്കടയിൽ 76.63 ശതമാനവുമാണ് ഇതുവരെ രേഖപ്പെടുത്തിയ പോളിംഗ്.ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് ഏറനാട് മണ്ഡലത്തിലാണ് (78.8%). കൊണ്ടോട്ടി (78.16%), മഞ്ചേരി (78.32%), മലപ്പുറം (77.91%) എന്നീ മണ്ഡലങ്ങളിലും പോളിംഗ് ശതമാനം 77 കടന്നു.*ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ ഇതുവരെയുള്ള പോളിംഗ് ശതമാനം താഴെ നൽകുന്നു:*ഏറനാട്: 78.8%മഞ്ചേരി: 78.32%കൊണ്ടോട്ടി: 78.16%മലപ്പുറം: 77.91%പെരിന്തൽമണ്ണ: 77.04%വണ്ടൂർ: 76.88%വള്ളിക്കുന്ന്: 76.92%മങ്കട: 76.63%നിലമ്പൂർ: 75.59%താനൂർ: 74.93%തവനൂർ: 74.56%വേങ്ങര: 74.06%തിരൂരങ്ങാടി: 73.84%കോട്ടയ്ക്കൽ: ...
പെരിന്തൽമണ്ണ കെ.എം.എം.യു.പി സ്കൂളിൽ ബി.എൽ.ഒയും പോലീസും തമ്മിൽ വാക്കുതർക്കം<br>
Local

പെരിന്തൽമണ്ണ കെ.എം.എം.യു.പി സ്കൂളിൽ ബി.എൽ.ഒയും പോലീസും തമ്മിൽ വാക്കുതർക്കം

Perinthalmanna RadioDate: 09-04-2026 പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജൂബിലിയിലെ കെ.എം.എം.യു.പി സ്കൂളിലെ പോളിങ് ബൂത്തിൽ ബി.എൽ.ഒയും പോലീസും തമ്മിൽ വാക്കുതർക്കം. 80-ാം നമ്പർ ബൂത്തിലെ ബി.എൽ.ഒ ആയ അനൂപും സബ് ഇൻസ്പെക്ടർ ഉദയൻ ടി.പിയും തമ്മിലാണ് തർക്കമുണ്ടായത്. പോലീസ് ഉദ്യോഗസ്ഥർ തന്നോട് മോശമായി പെരുമാറുകയും 5 ശാരീരികമായും ബുദ്ധിമുട്ടിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ജോലികൾ തടസ്സപ്പെടുത്തുന്ന രീതിയിലായിരുന്നു പോലീസിന്റെ പെരുമാറ്റമെന്നും ഇതിനെതിരെ സബ് കളക്ടർക്ക് ഔദ്യോഗികമായി പരാതി നൽകുമെന്നും അനൂപ് അറിയിച്ചു. മാസങ്ങളായി ഉറക്കമില്ലാതെ ജോലി ചെയ്യുന്ന ബി.എൽ.ഒമാരോടുള്ള പോലീസിന്റെ ഇത്തരത്തിലുള്ള സമീപനം അംഗീകരിക്കാൻ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പെരിന്തൽമണ്ണയിൽ ആവേശകരമായ തുടക്കം; 11 മണി വരെ 33.75% പോളിംഗ്<br>
Local

പെരിന്തൽമണ്ണയിൽ ആവേശകരമായ തുടക്കം; 11 മണി വരെ 33.75% പോളിംഗ്

Perinthalmanna RadioDate: 09-04-2026 പെരിന്തൽമണ്ണ: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ വോട്ടെടുപ്പ് ആവേശകരമായി പുരോഗമിക്കുന്നു. വെയിൽ കനക്കുന്നതിനിടയിലും വോട്ടർമാരുടെ വലിയ പങ്കാളിത്തമാണ് ജില്ലയിലുടനീളം ദൃശ്യമാകുന്നത്. രാവിലെ 11 മണി വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ ആകെ 32.00% പോളിംഗ് രേഖപ്പെടുത്തി.ജില്ലാ ശരാശരിയേക്കാൾ ഉയർന്ന പോളിംഗ് ശതമാനമാണ് പെരിന്തൽമണ്ണ മണ്ഡലത്തിൽ ദൃശ്യമാകുന്നത്. രാവിലെ 11 മണി പിന്നിടുമ്പോൾ 33.75% വോട്ടർമാർ പെരിന്തൽമണ്ണയിൽ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു കഴിഞ്ഞു. മണ്ഡലത്തിലെ മിക്ക പോളിംഗ് സ്റ്റേഷനുകളിലും രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്.മണ്ഡലം തിരിച്ചുള്ള കണക്കുകൾ (11 AM വരെ):ജില്ലയിൽ 11 മണി വരെ രേഖപ്പെടുത്തിയ മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം താഴെ പറയുന്ന പ്രകാരമാണ്. മഞ്ചേരി മണ്ഡലത്തിലാണ് നിലവിൽ ഏറ്റവും ഉയർന്ന പോളിംഗ് (34.04%...