സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണ്ടി വരില്ലെന്ന് കെഎസ്‌ഇബി
Perinthalmanna RadioDate: 09-05-2024സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമെന്ന് കെ.എസ്.ഇ.ബിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. മേഖലകള്‍ കേന്ദ്രീകരിച്ചുള്ള നിയന്ത്രണം ഫലംകണ്ടുതുടങ്ങി എന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് വേണ്ടിവരില്ലെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.ഇനി പ്രതിസന്ധിയുള്ള മേഖലകള്‍ മാത്രം കേന്ദ്രീകരിച്ചായിരിക്കും നിയന്ത്രണം തുടരുക. കഴിഞ്ഞദിവസം സംസ്ഥാനത്ത് മിക്ക ജില്ലകളിലും വേനല്‍മഴ ലഭിച്ചതോടെ വൈദ്യുതിയുടെ ആവശ്യകത കുറഞ്ഞു. ബുധനാഴ്ച ആകെ ഉപയോഗിച്ചത് 5251 മെഗാവാട്ട് വൈദ്യുതി ആണ്.ഇത് ചൊവ്വാഴ്ച ഉപയോഗിച്ചതിനേക്കാള്‍ 493 മെഗാവാട്ട് കുറവാണ്. ഇതാണ് വൈദ്യുതി വിതരണ സംവിധാനത്തില്‍ ഉണ്ടാക്കിയ സമ്മർദ്ദം കുറച്ചത്. വേനല്‍ മഴ തുടർന്നാല്‍ ഇനിയും വൈദ്യുതിയുടെ ആവശ്യകത കുറയുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍.വൈദ്യുതി മന്ത്രി കെ. കൃഷ്...





