പ്ലസ് വൺ ആദ്യ അലോട്‌മെന്റ്; 33,170 പേർ പ്രവേശന നടപടികൾ പൂർത്തിയാക്കി
Perinthalmanna RadioDate: 09-06-2024മലപ്പുറം : പ്ലസ് വൺ ആദ്യ അലോട്‌മെന്റ് നടപടികൾ പുരോഗമിക്കുമ്പോൾ ജില്ലയിൽ പ്രവേശന നടപടികൾ പൂർത്തീകരിച്ചത് 33,170 വിദ്യാർഥികൾ. 17,149 കുട്ടികൾ സ്ഥിരമായും 16,021 കുട്ടികൾ താത്കാലികമായും പ്രവേശനം നേടി. 3,109 പേർക്ക് പ്രവേശനത്തിന് അവസരം ലഭിച്ചിട്ടും പ്രവേശന നടപടികൾ പൂർത്തീകരിച്ചിട്ടില്ല. 114 പേർ അവസരം നിഷേധിച്ചിട്ടുണ്ട്.ജില്ലയിൽ ആകെ 82,446 അപേക്ഷകരിൽ 36,393 പേർക്കാണ് ആദ്യഘട്ടത്തിൽ പ്രവേശനത്തിന് അവസരം ലഭിച്ചത്. ആദ്യഘട്ടത്തിൽത്തന്നെ ജനറൽ വിഭാഗം, സംവരണ വിഭാഗത്തിലെ ഈഴവ തിയ്യ ബില്ലവ, മുസ്‌ലിം, വിശ്വകർമ്മ എന്നിവയിലെ മുഴുവൻ സീറ്റുകളും നിറഞ്ഞിരുന്നു. ഇനി ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ 998, ക്രിസ്റ്റ്യൻ ഒ.ബി.സി. 335, ഹിന്ദു ഒ.ബി.സി 483, പട്ടികജാതി 2,731, പട്ടികവർഗം 4,508, ഭിന്നശേഷി 381, കാഴ്ചപരിമിതർ 215, ധീവര 663, കുശവൻ 253, കുടുംബി 366, സാമ്പത്തിക പിന്നാക്കവിഭ...





