ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്ത് ട്രോളിങ് നിരോധനം
Perinthalmanna RadioDate: 09-06-202552 ദിവസം നീളുന്ന ട്രോളിങ് നിരോധനത്തിന് തിങ്കളാഴ്‌ച അർധരാത്രി തുടക്കമാകും. രാത്രി 12-ന് നീണ്ടകര പാലത്തിന്റെ സ്‌പാനുകളെ ബന്ധിച്ച് ചങ്ങലയിടുന്നതോടെ സംസ്ഥാനത്ത് നിരോധനം നടപ്പിൽ വരും. പരമ്പരാഗത യാനങ്ങൾക്കു മാത്രമാണ് നിരോധന കാലയളവിൽ കടലിൽപ്പോകാൻ അനുമതി.തിങ്കളാഴ്ച രാവിലെമുതൽ തീരപ്രദേശങ്ങളിൽ നിരോധനം സംബന്ധിച്ച് മൈക്കിലൂടെ അറിയിപ്പ് നൽകും. ഇതരസംസ്ഥാന ബോട്ടുകൾ തീരംവിട്ടുപോകണമെന്ന് നിർദേശമുണ്ട്. ഇതുറപ്പാക്കാൻ കടലിൽ പട്രോളിങ് ശക്തമാക്കും.മറൈൻ എൻഫോഴ്സസ്മെന്റും ഫിഷറീസ് വകുപ്പും ചേർന്നാണ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നത്. കളക്ടറുടെ നേതൃത്വത്തിൽ തഹസിൽദാർമാർ, സബ് കളക്ടർമാർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സമിതി സ്ഥിതിഗതികൾ വിലയിരുത്തും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനിടെ എന്തെങ്കിലും അപകടമുണ്ടായാൽ ബന്ധപ്പെടാൻ കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്...