
9JulNo Comments
ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് പരിഗണനയിൽ Perinthalmanna RadioDate: 09-07-2024ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്തെവിടെയും ഓടാൻ കഴിയും വിധം 'സ്റ്റേറ്റ് വൈഡ്' പെർമിറ്റ് അനുവദിക്കുന്ന കാര്യം മോട്ടോർ വാഹനവകുപ്പിന്‍റെ പരിഗണനയില്‍.നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (എസ്.ടി.എ) 10ന് ചേരുന്ന യോഗം വിഷയം പരിഗണിക്കും. ഓട്ടോറിക്ഷ മേഖലയിലെ സി.ഐ.ടി.യുവിന്‍റെ അപേക്ഷ പരിഗണിച്ചാണ് എസ്.ടി.എ യോഗ അജണ്ടയില്‍ വിഷയം ഉള്‍പ്പെടുത്തിയത്. നിലവില്‍ അതത് ജില്ലകളില്‍ മാത്രമാണ് ഓട്ടോറിക്ഷകള്‍ ഓടാൻ പെർമിറ്റ് ലഭിക്കുന്നത്. ഇതോടൊപ്പം സമീപ ജില്ലയില്‍ 20 കിലോമീറ്റർ ദൂരം കൂടി ഓടാം എന്ന വാക്കാലുള്ള അനുമതിയും. സാങ്കേതിക സൗകര്യം ഒട്ടുമില്ലാത്ത പഴയകാല ഓട്ടോറിക്ഷകള്‍ നിരത്തിലുണ്ടായിരുന്ന കാലത്താണ് പെർമിറ്റുകള്‍ ജില്ല അടിസ്ഥാനത്തില്‍ പരിമിതപ്പെടുത്തിയത്. ഇപ്പോഴുള്ള ഓട്ടോകളെല്ലാം അത്യാധു...



