Tag: 090824

പിക്കപ്പ് വാൻ ബ്രേക്ക് ഡൗൺ ആയി; ഗതാഗത കുരുക്കിൽ കുടുങ്ങി അങ്ങാടിപ്പുറം
Local

പിക്കപ്പ് വാൻ ബ്രേക്ക് ഡൗൺ ആയി; ഗതാഗത കുരുക്കിൽ കുടുങ്ങി അങ്ങാടിപ്പുറം

Perinthalmanna RadioDate: 09-08-2024അങ്ങാടിപ്പുറം: അങ്ങാടിപ്പുറം മേൽപ്പാലത്തിൽ പിക്കപ്പ് വാൻ ബ്രേക്ക് ഡൗൺ ആയതിനെ തുടർന്ന് ഗതാഗത തടസ്സം അനുഭവപ്പെട്ടു, ഇന്ന് വൈകുന്നേരം മൂന്നര മണിയോട് കൂടിയാണ് വാൻ ബ്രേക്ക്ഡൗൺ ആയത്. ഇതുമൂലം ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ ബ്ലോക്കിൽ കുടുങ്ങുകയായിരുന്നു,  പിക്കപ്പ് ഡ്രൈവറുടെയും മറ്റു വാഹനങ്ങളിലെ യാത്രക്കാരുടെയും സമയോചിത ഇടപെടൽ മൂലം വലിയൊരു ബ്ലോക്ക് ഒഴിവാക്കുകയും നിഷ്പ്രയാസം വാഹനം പാലത്തിന് മുകളിൽ നിന്നും നീക്കം ചെയ്ത് ആംബുലൻസ് അടക്കമുള്ള വാഹനങ്ങളെ കടത്തി വിടാനും സാധിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കി...
പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിൽ അങ്ങാടിപ്പുറം അൽപ്പാകുളം നവീകരിക്കുന്നു
Local

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിൽ അങ്ങാടിപ്പുറം അൽപ്പാകുളം നവീകരിക്കുന്നു

Perinthalmanna RadioDate: 09-08-2024അങ്ങാടിപ്പുറം: പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പി.എം.കെ.എസ്.വൈ.) പദ്ധതിയിൽ ഉൾപ്പെടുത്തി അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രസംരക്ഷണത്തിലുള്ള അൽപ്പാകുളം നവീകരിക്കുന്നു. ഇതിന്റെ ഭാഗമായി മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ നവീകരണ പ്രവർത്തനങ്ങൾക്ക് കുളം വിട്ടുകൊടുക്കുന്നതിന് ധാരണയായി.പദ്ധതിയിൽ ആവശ്യമായ ഭേദഗതിവരുത്തി കുളം നവീകരണ പദ്ധതിയുടെ ഭാഗമാകുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് പി.എം.കെ.എസ്.വൈ. നിർവഹണ പദ്ധതിയുടെ ചെയർമാനും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. എ.കെ. മുസ്തഫ അറിയിച്ചു. സംസ്ഥാനതലത്തിലുള്ള നോഡൽ ഏജൻസിയുടെ അംഗീകാരം ലഭിക്കുന്നതോടെ നവീകരണം ആരംഭിക്കും.അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കോഴിപ്പാട്ടിൽ സഈദയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലബാർ ദേവസ്വം ബോർഡ് പ്രസി...
വയനാട്ടിൽ ഭൂമിക്കടിയിൽ നിന്നും മുഴക്കം; ഭൂചലനമല്ലെന്ന് സ്ഥിരീകരണം
Local

വയനാട്ടിൽ ഭൂമിക്കടിയിൽ നിന്നും മുഴക്കം; ഭൂചലനമല്ലെന്ന് സ്ഥിരീകരണം

Perinthalmanna RadioDate: 09-08-2024കല്‍പ്പറ്റ: വയനാട്ടിലുണ്ടായത് ഭൂചലനമല്ലെന്ന് സ്ഥിരീകരിച്ചു. ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷണല്‍ സീസ്മോളജിക് സെന്‍റര്‍ അറിയിച്ചു.പ്രകമ്പനം ആയിരിക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പ്രകമ്പനം ഉണ്ടായെന്ന് പറയുന്ന വിവിധ പ്രദേശങ്ങളില്‍ പരിശോധന തുടരുകയാണ്. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. കോഴിക്കോട് കൂടരഞ്ഞി ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലുണ്ടായതും ഭൂമികുലുക്കമല്ലെന്നാണ് വിവരം. ഇതുസംബന്ധിച്ചും ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. ഇവിടെ ഉണ്ടായതും പ്രകമ്പനമായിരിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്.വയനാട്ടില്‍ ഭൂമിക്കടിയിൽ നിന്നും വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായുള്ള പ്രദേശവാസികളുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി...
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ ഒഴിവാക്കി
Local

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ ഒഴിവാക്കി

Perinthalmanna RadioDate: 09-08-2024വയനാട്, മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതു മരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.ഇതിനിടെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം മടങ്ങി. ഇനിയുള്ള തിരച്ചില്‍ എന്‍ഡിആര്‍എഫിന്റേയും അഗ്നിശമന സേനയുടേയും നേതൃത്വത്തില്‍ നടക്കും. ഹെലികോപ്റ്റര്‍ തിരച്ചിലിനും ബെയ്‌ലി പാലം ശക്തിപ്പെടുത്തുന്നതിനുമുള്ള സംഘം മാത്രം മേഖലയില്‍ തുടരും. ജൂലൈ 30 ന് പുലർച്ചെയാണ് മുണ...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് നൽകിയത് 12187 പേർക്ക്
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് നൽകിയത് 12187 പേർക്ക്

Perinthalmanna RadioDate: 09-08-2024പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചതിനു ശേഷം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 12187 പേർക്ക് ഡയാലിസിസ് സേവനം ലഭിച്ചു. കഴിഞ്ഞ വർഷം മാത്രം 4310 ഡയാലിസിസും ഈ വർഷം ജൂൺ 30 വരെ 1761 ഡയാലിസിസും നൽകി. 2021 ജൂലൈ 14ന് ആണ് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്. കഴിഞ്ഞ വർഷം ജനുവരിയിൽ ആരംഭിച്ച ആശുപത്രിയിലെ കീമോതെറപ്പി യൂണിറ്റിലൂടെയും നിരവധി പേർക്ക് സേവനം നൽകാനായി. കഴിഞ്ഞ വർഷം 1161 പേർക്കും ഈ വർഷം 566 പേർക്കും ഉൾപ്പെടെ ഒന്നര വർഷത്തിനുള്ളിൽ 1727 പേർക്ക് കീമോ നൽകാനായി. ഞായർ ഒഴികെ എല്ലാ ദിവസങ്ങളിലും ഈ സേവനം ലഭ്യമാണ്. മൂന്നാമതൊരു ഷിഫ്‌റ്റ് കൂടി തുടങ്ങുന്നതിന് ഗുണഭോക്തൃ പട്ടിക തയാറാക്കിയിട്ടുണ്ട്. ഈ ഷിഫ്‌റ്റ് കൂടി ആരംഭിക്കാനായാൽ 24 പേർക്ക് ഒരു ദിവസം സേവനം നൽകാനാവും. എന്നാൽ ആശുപത്രിയിൽ മാലിന്യ പരിപാലനത്തിനായി ഇഫ്ലുവന്റ് ട്രീറ്റ്മെന്റ...