ശുചീകരണ തൊഴിലാളികൾക്ക് സ്നേഹ സമ്മാനവുമായി എൻ.എസ്.എസ് വിദ്യാർത്ഥികൾ
Perinthalmanna RadioDate: 09-08-2025വെട്ടത്തൂർ :വെട്ടത്തൂർ പഞ്ചായത്തിലെ പാതയോരങ്ങൾ ശുചീകരിക്കുകയും മനോഹരമാക്കുകയും ചെയ്യുന്ന ടൗൺ ശുചീകരണ തൊഴിലാളികൾക്ക് സ്നേഹ സമ്മാനവുമായി വെട്ടത്തൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ. വിദ്യാർത്ഥികൾ സ്കൂളിലേക്ക് നടന്നു വരുന്ന പാതയോരങ്ങളിലെ കാട് വെട്ടി, മാലിന്യങ്ങൾ നീക്കി അപകടങ്ങൾ ഒഴിവാക്കുന്നതിൽ അക്ഷീണം പ്രയത്നിക്കുന്ന വേലായുധൻ, ബാബു, അറുമുഖൻ, സുന്ദരൻ എന്നീ ടൗൺ ശുചീകരണ തൊഴിലാളികളെയാണ് വിദ്യാർത്ഥികൾ ആദരിച്ചത്.അനുമോദന സംഗമം വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നാലകത്ത് ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.ജുമൈലത്ത് ടീച്ചർ, പ്രോഗ്രാം ഓഫീസർ ഒ. മുഹമ്മദ് അൻവർ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് ലീഡർ മാരായ മുഹമ്മദ് അസ്‌ലം.കെ പി, ലിഖിത സുരേഷ്, അജ്ന.കെ എന്നിവർ സ്നേഹ സമ്മാനങ്ങൾ വിതരണം ചെയ്തു.എൻ...





