Tag: 090924

അങ്ങാടിപ്പുറത്തെ റെയിൽവേ അടിപ്പാതയ്ക്ക് തടസ്സം നീങ്ങുന്നു
Local

അങ്ങാടിപ്പുറത്തെ റെയിൽവേ അടിപ്പാതയ്ക്ക് തടസ്സം നീങ്ങുന്നു

Perinthalmanna RadioDate: 09-09-2024പെരിന്തൽമണ്ണ∙ ദേശീയപാതയിൽ അങ്ങാ‌ടിപ്പുറത്തെയും മേൽപാലത്തിലെയും കുരുക്കഴിക്കാൻ ലക്ഷ്യമിടുന്ന റെയിൽവേ അടിപ്പാതയ്ക്കുള്ള തടസ്സം നീങ്ങുന്നു. തദ്ദേശഭരണ വകുപ്പ് മനസ്സു വച്ചാൽ ഇനി പദ്ധതിക്കു തടസ്സമില്ല. ആവശ്യമായ ഫണ്ട് എംഎൽഎ ഫണ്ടിൽനിന്നു ലഭ്യമാക്കുമെന്ന് ഇന്നലെ മഞ്ഞളാംകുഴി അലി എംഎൽഎ തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്‌ടറെ കത്തു മുഖേന അറിയിച്ചു.പുതുക്കിയ എസ്‌റ്റിമേറ്റ് തയാറാക്കി ഭരണാനുമതി ലഭ്യമാകുന്ന മുറയ്‌ക്ക്, പഞ്ചായത്ത് അനുവദിക്കുന്ന തുക കഴിച്ചു ബാക്കി തുക മുഴുവനും വകയിരുത്തുമെന്നാണു രേഖാമൂലം അറിയിച്ചത്. അങ്ങാടിപ്പുറം, പട്ടിക്കാട് റെയിൽവേ സ്‌റ്റേഷനുകൾക്കിടയ്ക്ക് ഏഴുകണ്ണിപ്പാലത്തിനു സമീപം ചാത്തനല്ലൂരിൽ പ്രത്യേക തുരങ്കം നിർമിച്ചാണു പദ്ധതി. നിലവിൽ ഇരുചക്ര വാഹനങ്ങൾ കടന്നു പോകുന്ന ഏഴുകണ്ണിപ്പാലം ഇതിനായി ഉപയോഗപ്പെടുത്താൻ നിർദേശം വന്നെങ്കിലും നീ...
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിൽ മൂന്ന് സീറ്റുകൾവീതം കൂടി
Local

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിൽ മൂന്ന് സീറ്റുകൾവീതം കൂടി

Perinthalmanna RadioDate: 09-09-2024പെരിന്തൽമണ്ണ : തദ്ദേശ സ്ഥാപനങ്ങളുടെ അംഗങ്ങളുടെ എണ്ണവും സംവരണവും പുതുക്കി നിശ്ചയിച്ചപ്പോൾ പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിലെ നാല് പഞ്ചായത്തുകളിൽ മൂന്ന് സീറ്റുകൾവീതം കൂടി.പുലാമന്തോൾ, വെട്ടത്തൂർ, താഴേക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകളിലാണ് മൂന്നുവീതം സീറ്റുകൾ കൂടിയത്. ഭൂവിസ്തൃതിയിൽ വലിയ പഞ്ചായത്തുകളാണിവ. മണ്ഡലത്തിലെ മേലാറ്റൂർ, ഏലംകുളം എന്നിവിടങ്ങളിൽ രണ്ടു വീതം സീറ്റുകളാണ് കൂടിയത്.ഇതുകൂടാതെ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ 17 സീറ്റുകളുണ്ടായിരുന്നത് 19 ആയി ഉയർന്നു. പഞ്ചായത്തുകളിൽ നിലവിലുണ്ടായിരുന്ന സീറ്റും പുതിയതും ഇങ്ങനെ: പുലാമന്തോൾ (20-23), വെട്ടത്തൂർ (16-19), താഴേക്കോട്(21-24), മേലാറ്റൂർ (16-18), ഏലംകുളം (16-18), ആലിപ്പറമ്പ് (21-24).കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തുല്യ നിലയിലായതോടെ നറുക്കെടുപ്പിലൂടെ ഏലംകുളത്ത് യു.ഡി.എഫും മേലാറ്റൂരിൽ എൽ.ഡി.എഫും ആണ് ഭ...
വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്
Local

വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

Perinthalmanna RadioDate: 09-09-2024സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് കേരളത്തിൽ വിവിധ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്...
സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നു മുതല
Local

സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നു മുതല

Perinthalmanna RadioDate: 09-09-2024സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നു തുടങ്ങും. ആറു ലക്ഷത്തോളം മഞ്ഞക്കാര്‍ഡ് ഉടമകള്‍, ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവസികള്‍, വയനാട് ദുരന്തബാധിത മേഖലയിലെ റേഷന്‍കാര്‍ഡ് ഉടമകള്‍ എന്നിവര്‍ക്കാണ് സൗജന്യ ഓണക്കിറ്റ് ലഭിക്കുക.സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഓണക്കിറ്റുകള്‍ ഇന്നു മുതല്‍ വിതരണം ആരംഭിക്കും. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് നാളെ മുതല്‍ ഉദ്യോഗസ്ഥര്‍ കിറ്റുകള്‍ നേരിട്ട് എത്തിക്കും. ക്ഷേമ സ്ഥാപനങ്ങളില്‍ താമസിക്കുന്നവരില്‍ 4 പേര്‍ക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക.കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക്‌പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, തേയില, ചെറുപയ...
തിരുമാന്ധാംകുന്നിൽ ഭഗവതികണ്ടം നടീൽ യജ്ഞം ഭക്തിസാന്ദ്രം
Local

തിരുമാന്ധാംകുന്നിൽ ഭഗവതികണ്ടം നടീൽ യജ്ഞം ഭക്തിസാന്ദ്രം

Perinthalmanna RadioDate: 09-09-2024അങ്ങാടിപ്പുറം ∙ ഭക്തിയു‌ടെ നിറവിൽ തിരുമാന്ധാംകുന്ന് ഭഗവതികണ്ടത്തിൽ നടീൽ യജ്ഞം. ക്ഷേത്രത്തിന്റെ വട‌ക്കേ നടയിൽ ആറാട്ടുകടവിനക്കരെ 188 സെന്റ് വിസ്‌തൃതിയുള്ള ഭഗവതികണ്ടത്തിലേക്കു ചടങ്ങിന് ഒരു മണിക്കൂർ മുൻപുതന്നെ ഭക്തജനങ്ങളെത്തി വരമ്പുകളിൽ തയാറായിനിന്നു.പന്തീരടീപൂജയ്‌ക്കുശേഷം കളത്തുംചാളക്കൽ കർഷക കുടുംബത്തിലെ മൂപ്പൻ കെ.സി.അയ്യപ്പൻ വരമ്പത്തു ഭദ്രദീപം തെളിച്ച് ഇളനീർ വെട്ടി ആടിയ ശേഷം ആദ്യ ഞാറ്റുമ്മുടി നടീലിനായി ദേവസ്വം അസിസ്റ്റന്റ് മാനേജർ എ.എൻ.ശിവപ്രസാദിനു കൈമാറി. അദ്ദേഹം വയലിലിറങ്ങി ആദ്യ നടീൽ നിർവഹിച്ചതോടെ നടീൽ യജ്ഞത്തിനു തുടക്കമായി.വരമ്പിൽ കാത്തുനിന്ന നൂറുകണക്കിനു ഭക്തർ ഭഗവതിയുടെ അനുഗ്രഹത്തിനായി പ്രാർഥനാപൂർവം കണ്ടത്തിലിറങ്ങി നടീൽയജ്ഞത്തിന്റെ ഭാഗമായി. നടീലിനു ശേഷം ആറാട്ടുകടവിലിറങ്ങി ശുദ്ധി വരുത്തി ക്ഷേത്രത്തിൽ ഭഗവതിയെ തൊഴുതു മടങ്ങി. സംസ്ഥാനത്തിന്റ...