Tag: 091024

കാറിൽ ചൈൽഡ് സീറ്റ് ഉടൻ നിർബന്ധമാക്കില്ലെന്ന് ഗതാഗതമന്ത്രി
Local

കാറിൽ ചൈൽഡ് സീറ്റ് ഉടൻ നിർബന്ധമാക്കില്ലെന്ന് ഗതാഗതമന്ത്രി

Perinthalmanna RadioDate: 09-10-2024കാറിൽ ചൈൽഡ് സീറ്റ് വേണമെന്ന വ്യവസ്ഥ ഉടൻ നിർബന്ധമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാർ. കുട്ടികൾക്കുള്ള പ്രത്യേക സീറ്റ് സംവിധാനം നിലവിൽ കേരളത്തിൽ ലഭ്യമല്ല. 14 വയസ്സ് വരെയുള്ള കുട്ടികളെ കാറിന്റെ പിൻസീറ്റിൽ ഇരുത്തണമെന്നും ഗതാഗതമന്ത്രി നിർദേശിച്ചു.കുട്ടികൾക്ക് കാറിൽ പ്രത്യേക സീറ്റ് നിർബന്ധമാക്കണമെന്ന് ഗതാഗത കമ്മീഷണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഇത് ഉടൻ നടപ്പാക്കില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. നിയമം കർശനമായി നടപ്പാക്കാനോ അടിച്ചേൽപ്പിക്കാനോ ഉദ്ദേശിക്കുന്നില്ല. കുഞ്ഞുങ്ങളുടെ സുരക്ഷ പ്രധാനമാണ്. മാതാപിതാക്കൾ ഹെൽമറ്റ് ധരിക്കുമ്പോൾ കുഞ്ഞുങ്ങളെയും ഹെൽമറ്റ് ധരിപ്പിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സ...
സംസ്ഥാനത്തെ റേഷൻകാർഡ് മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി
Local

സംസ്ഥാനത്തെ റേഷൻകാർഡ് മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി

Perinthalmanna RadioDate: 09-10-2024സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച് നല്‍കുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനില്‍ നിയമസഭയെ അറിയിച്ചു.മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡംഗങ്ങള്‍ക്ക് മസ്റ്ററിംഗ് നടത്താനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ ധാരാളം ആളുകള്‍ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളതിനാല്‍ സമയപരിധി ദീർഘിപ്പിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇ.കെ.വിജയന്‍ എം.എല്‍.എ നല്‍കിയ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.സെപ്റ്റംബര്‍ 18ന് ആരംഭിച്ച് ഒക്ടോബർ എട്ടിന് അവസാനിക്കുന്ന വിധത്തിലാണ് ഷെഡ്യൂള്‍ തയ്യാറാക്കിയിരുന്നത്. മുന്‍ഗണാകാർഡിലെ 20 ശതമാനത്തോളം അംഗങ്ങള്‍ക്ക് വിവിധ കാരണങ്ങളാല്‍ മസ്റ്ററിംഗില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല...
തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TG-434222 ന്, 25 കോടി വയനാട്ടിൽ വിറ്റ ടിക്കറ്റിന്
Local

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TG-434222 ന്, 25 കോടി വയനാട്ടിൽ വിറ്റ ടിക്കറ്റിന്

Perinthalmanna RadioDate: 09-10-2024കേരള സംസ്ഥാന ഭാ​ഗ്യക്കുറി തിരുവോണം ബമ്പർ നറുക്കെടുപ്പ് ആരംഭിച്ചു. 25 കോടിയുടെ ഒന്നാം സമ്മാനം TG434222 നമ്പർ ടിക്കറ്റ് നേടി. വയനാട് ജില്ലയിൽ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം.രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്കാണ്.രണ്ടാം സമ്മാനാർഹമായ ടിക്കറ്റ് നമ്പരുകൾ1. TD 2810252. TJ 1230403. TJ 2012604. TB 7498165. TH 1112406. TH 6124567. TH 3783318. TE 3490959. TD 51926110. TH 71452011. TK 12417512. TJ 31765813. TA 50767614. TH 34653315. TE 48881216. TJ 43213517. TE 81567018. TB 22026119. TJ 67698420. TE 340072ഒന്നാം സമ്മാനം 25 കോടി രൂപ, രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക്, മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ, 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പർ ജനങ്ങൾക്ക് മുമ്പിലെത്തിയത്....
25 കോടിയുടെ ഭാഗ്യവാനാര്? തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്
Local

25 കോടിയുടെ ഭാഗ്യവാനാര്? തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്

Perinthalmanna RadioDate: 09-10-202425 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന്. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ്. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ആദ്യ നറുക്കെടുക്കും. പ്രിന്‍റ് ചെയ്ത 80 ലക്ഷം ടിക്കറ്റുകളില്‍ 72 ലക്ഷം ടിക്കറ്റുകളാണ് ഇന്നലെ വൈകിട്ടുവരെ വിറ്റത്. നറുക്കെടുപ്പിന് തൊട്ടുമുമ്പുവരെ വില്‍പന തുടരും. അഞ്ഞൂറ് രൂപയാണ് ടിക്കറ്റ് വില. ഇരുപത് പേര്‍ക്ക് രണ്ട് കോടി വീതമാണ് രണ്ടാം സമ്മാനം. ഇരുപത് പേര്‍ക്ക് അമ്പത് ലക്ഷം വീതമാണ് മൂന്നാം സമ്മാനം. ഇവയടക്കം ഒമ്പത് സമ്മാനങ്ങളാണ് ഉള്ളത്. 125. 54 കോടി രൂപയാണ് ആകെ സമ്മാനമായി നല്‍കുക.ഓണം ബംപർ ലോട്ടറിയിൽ വമ്പൻ വിൽപന. ലോട്ടറി കച്ചവടക്കാർക്ക് കൂടുതൽ കമ്മിഷൻ ഏജൻസികൾ പ്രഖ്യാപിച്ചു. ടിക്കറ്റൊന്നിന് ഏജൻസികൾക്ക് കിട്ടുന്ന 100 രൂപയിൽ തൊണ്ണൂറും ചെറുകിട കച്ചവർക്ക് നൽകിയാണ് അവസാന ദിവസത്തെ വി...
പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസ്;  അന്തിമ നടപടികൾ പൂർത്തിയാക്കി ഹൈക്കോടതി
Local

പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസ്;  അന്തിമ നടപടികൾ പൂർത്തിയാക്കി ഹൈക്കോടതി

Perinthalmanna RadioDate: 09-10-2024പെരിന്തൽമണ്ണ : നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ അന്തിമ നടപടികൾ ഹൈക്കോടതി പൂർത്തിയാക്കി. കേസിൽ പരിശോധനയ്ക്കായി കൊണ്ടു പോയിരുന്ന തപാൽ ബാലറ്റുകളും അനുബന്ധ രേഖകളുമെല്ലാം മലപ്പുറം കളക്ടറേറ്റിൽ തിരിച്ചെത്തിച്ചു. പ്രത്യേകം സീൽ ചെയ്ത് മൂന്ന് ട്രങ്ക് പെട്ടികളിലാക്കി രാത്രി വൈകിയാണ് എത്തിച്ചത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 38 വോട്ടുകൾക്കായിരുന്നു യു.ഡി.എഫ്. സ്ഥാനാർഥി നജീബ് കാന്തപുരം എം.എൽ.എ.യുടെ വിജയം. എന്നാൽ 348 പ്രത്യേക തപാൽ വോട്ടുകൾ അനുചിതമായി തള്ളിക്കളഞ്ഞെന്നും ഇത് തിരഞ്ഞെടുപ്പു ഫലത്തെ ബാധിച്ചെന്നും ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർഥി എൽ.ഡി.എഫ്. സ്വതന്ത്രൻ കെ.പി.എം. മുസ്തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഇവ പരിശോധിച്ച കോടതി മുസ്തഫയുടെ ഹർജി തള്ളുകയായിരുന്നു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എ...