അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് മുൻ ക്ലാര്‍ക്കിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഉത്തരവ്
Perinthalmanna RadioDate: 09-11-2024പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് മുൻ ക്ലാർക്ക് സലിം പള്ളിയാൽതൊടിക്കെതിരെ കഠിന ശിക്ഷക്കുള്ള വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഉത്തരവ്. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്കാണ് നിർദേശം നൽകിയത്. ഇദ്ദേഹത്തിനെതിരെ ചട്ടം 15 പ്രകാരം കഠിന ശിക്ഷക്കുള്ള വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ഉത്തരവ്.അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെ കെട്ടിട നികുതി, ലൈസൻസ് ഫീ എന്നീ ഇനങ്ങളിലും, വസ്തു നികുതിയുമായി ബന്ധപ്പെട്ട സഞ്ചയ സോഫ്റ്റ് വെയറിലും ഇദ്ദേഹം ക്രമക്കേടുകൾ നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയരുന്നു. സാമ്പത്തിക ക്രമക്കേടുകൾ നടത്തിയും വ്യാജരേഖകൾ ചമച്ചും കുറ്റകരമായ കൃത്യവിലോപം നടത്തി 57,54,623 രൂപ പഞ്ചായത്ത് ധനാപഹരണം നടത്തി. ഈ പണം സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തതായി വിജിലൻസ് കണ്ടെത്തിയിരുന്നു.അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തില...





