Tag: 091125

പാണ്ടിക്കാട് അങ്ങാടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം<br>
Local

പാണ്ടിക്കാട് അങ്ങാടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

Perinthalmanna RadioDate: 09-11-2025 പാണ്ടിക്കാട്: സന്ധ്യയായാൽ പാണ്ടിക്കാട് അങ്ങാടി ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. ഇതുമൂലം വഴിയാത്രക്കാരും വ്യാപാരികളും ദുരിതത്തിലായി. ഇന്നലെ വൈകിട്ട് തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രി 8.30 വരെ നീണ്ടു. പ്രധാനപ്പെട്ട 4 റോഡുകളിലൂടെയും വരുന്ന വാഹനങ്ങൾ ജംക്‌ഷൻ കടക്കാൻ കഴിയാതെ കുരുക്കിൽപെടുകകയാണ്. ടൗണിൽനിന്നു പുറത്തുകടക്കാൻ മണിക്കൂറോളം കാത്തുനിൽക്കേണ്ട അവസ്ഥ.മഞ്ചേരി റോഡിലും വണ്ടൂർ റോഡിലുമെത്തിയാൽ വാഹനങ്ങൾ ഒട്ടൊന്നുമല്ല പ്രയാസപ്പെടുന്നത്. മഞ്ചേരി റോഡിനെയും വണ്ടൂർ റോഡിനെയും ബന്ധിച്ചുള്ള ബൈപാസിന് പദ്ധതിനിർദേശങ്ങളുണ്ടെങ്കിലും ഒന്നും പ്രാവർത്തികമായിട്ടില്ല.മേലങ്ങാടിയിൽനിന്ന് മേലാറ്റൂർ - വണ്ടൂർ റോഡിനെയും പെരിന്തൽമണ്ണ റോഡിനെയും ബന്ധിപ്പിച്ചുള്ള ബൈപാസ് റോഡുകളുണ്ട്. പക്ഷേ ദൂരസ്ഥലത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് ഇക്കാര്യം അറിയില്ല.ഒരു റോഡിലും ബൈപാസ് തുടങ്ങുന്നിടത്ത് ദിശാ...
മണികണ്ഠൻ കൊളത്തൂരിൻ്റെ പ്രഥമ നോവൽ ‘ഗോഷ്ഠി’ പ്രകാശനം ചെയ്തു <br>
Local

മണികണ്ഠൻ കൊളത്തൂരിൻ്റെ പ്രഥമ നോവൽ ‘ഗോഷ്ഠി’ പ്രകാശനം ചെയ്തു

Perinthalmanna RadioDate: 09-11-2025 പെരിന്തൽമണ്ണ: മാധ്യമ പ്രവർത്തകൻ മണികണ്ഠൻ കൊളത്തൂരിന്റെ പ്രഥമ നോവൽ ഗോഷ്ഠി എഴുത്തുകാരൻ വി. ആർ. സുധീഷ് പ്രകാശനം ചെയ്തു. പുസ്തക പ്രസാദകരായ ഓറ ടെയിൽസ് പബ്ലിക്കേഷൻസ് ഡയറക്ടർ എ. പി ശ്രുതി പുസ്തകം പരിചയപ്പെടുത്തി. ഓറ ഡയറക്ടർ സരിഗ ജംഷീർ, എഴുത്തുകാരായ കൃഷ്ണമാധവ്, മനാഫ് മുഹമ്മദ്, എ. ആർ. വി. ആൽ, മാത്യു കുര്യാക്കോസ്, ഇളവൂർ ശശി തുടങ്ങിയവർ പ്രസംഗിച്ചു. മണികണ്ഠൻ കൊളത്തൂർ മറുപടി പ്രസംഗം നടത്തി. കോഴിക്കോട് ഓറ ടെയിൽ പബ്ലിക്കേഷൻ ആണ് പുസ്തകം പുറത്തിറക്കിയത്.പ്രതീക്ഷിക്കുന്നത് പോലെ ഒരിക്കലും ചലിക്കാത്ത ജീവിതം നൽകുന്ന വ്യഥകളും  തിരിച്ചടികളും ജീവിത സങ്കർഷങ്ങളും പ്രതിപാദിക്കുന്നതാണ് നോവല്‍.  പ്രീ ബുക്കിങ്ങിൽ വലിയ സ്വീകരണവും അംഗീകാരവുമാണ് നോവലിന് ലഭിച്ചത്. ...............................................*കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെ...
സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാപരീക്ഷ തുടങ്ങി<br>
Local

സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാപരീക്ഷ തുടങ്ങി

Perinthalmanna RadioDate: 09-11-2025 മലപ്പുറം: സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താംതരം തുല്യതാകോഴ്‌സിൻ്റെ പൊതുപരീക്ഷ തുടങ്ങി. ജില്ലയിലെ 27 പരീക്ഷാ കേന്ദ്രങ്ങളിലായി 1430 പഠിതാക്കൾ പരീക്ഷ എഴുതി. ഇവരിൽ 972 പേർ സ്ത്രീകളും 437 പേർ പുരുഷന്മാരുമാണ്. പട്ടികജാതി വിഭാഗത്തിൽ 141 പേരും പട്ടികവർഗ്ഗ വിഭാഗത്തിൽ 12 പേരും  ഉൾപ്പെട്ടിട്ടുണ്ട്. ഭിന്നശേഷിക്കാരായ 71 പഠിതാക്കൾ സ്ക്രൈബിൻ്റെ സഹായത്തോടെയാണ് പരീക്ഷ എഴുതുന്നത്.ആദ്യ ദിവസം മലയാളം, ഹിന്ദി വിഷയങ്ങളിലെ പരീക്ഷ നടന്നു. രണ്ടാം ദിവസമായ ഇന്ന് ( ഞായറാഴ്‌ച ) ഇംഗ്ലീഷ്, രസതന്ത്രം വിഷയങ്ങളിലാണ് പരീക്ഷ.  തുടർന്ന് നവംബർ 16, 17, 18 തിയതികളിലാണ് പരീക്ഷ നടക്കുന്നത്. ...............................................*കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക*------...
പെരിന്തൽമണ്ണ നഗരത്തിൽ പുതിയ ബ്യൂട്ടി സ്‌പോട്ട് ആയി ഹരിതതീരം<br>
Local

പെരിന്തൽമണ്ണ നഗരത്തിൽ പുതിയ ബ്യൂട്ടി സ്‌പോട്ട് ആയി ഹരിതതീരം

Perinthalmanna RadioDate: 09-11-2025 പെരിന്തൽമണ്ണ : നഗരത്തിൽ പുതിയ ബ്യൂട്ടി സ്‌പോട്ട് ആയി ഹരിതതീരം. നഗരസഭ ദുബായ്പ്പടിയിൽ നിർമിച്ച ഹരിതതീരം ബ്യൂട്ടി സ്പോട്ട് നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണയിൽ വലിയ മാറ്റത്തിനു വഴിയൊരുക്കിയ നഗരസഭാ പദ്ധതിയാണ് ബ്യൂട്ടിസ്പോട്ട്. ജനകീയ ബ്യൂട്ടി സ്പോട്ടുകളുടെ കൂട്ടത്തിലേക്ക് ദുബായ്പ്പടിയിലെ ഹരിതതീരം കൂടി ചേരുകയാണെന്നും പ്രകൃതി ഭംഗി ആസ്വദിക്കാനും വിശ്രമ വിനോദ സമയങ്ങൾ ചെലവഴിക്കാനുമായൊരിടമായി ഹരിതതീരം മാറുമെന്ന് ഉറപ്പാണ്.നഗരസഭ 13 ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ച ബ്യൂട്ടി സ്പോട്ടിൽ മരങ്ങൾ വെച്ചുപിടിപ്പിച്ച്  ഇരിപ്പിടങ്ങൾ ഒരുക്കിയത് റോട്ടറി ക്ലബ്‌ പെരിന്തൽമണ്ണയാണ്. ഉപാധ്യക്ഷ എ.നസീറ ആധ്യക്ഷ്യം വഹിച്ചു. സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്‌, മുണ്ടുമ്മൽ മുഹമ്മദ്‌ ഹനീഫ, കെ.ഉണ്ണിക്കൃഷ്ണൻ, മൻസൂർ നെച്ചിയിൽ, കൗൺസിലർമാരായ സക്കീന സൈദ്, പി.സീനത്ത്, എൻ.അജിത,...