മേലാറ്റൂര്‍ സബ് സ്റ്റേഷന്‍ പ്രവൃത്തി അന്തിമ ഘട്ടത്തില്‍
Perinthalmanna RadioDate: 09-12-2024പെരിന്തല്‍മണ്ണ: ഡിസംബര്‍ അവസാനത്തോടെ ഷൊര്‍ണൂര്‍- നിലമ്പൂര്‍ റെയില്‍ പാതയില്‍ വൈദ്യുതീകരണം പൂര്‍ത്തിയാകും. ഇതോടെ ഈ പാതയില്‍ ഇലക്‌ട്രിക് ട്രെയിനുകള്‍ ഓടി തുടങ്ങുമെന്ന് പ്രതീക്ഷയില്‍ നാട്ടുകാര്‍. മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം നിര്‍മിക്കുന്ന ട്രാന്‍സാക‌്ഷന്‍ വൈദ്യുതി സബ്സ്റ്റേഷന്‍റെ പണികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കെഎസ്‌ഇബിയുടെ ഏതാനും പ്രവൃത്തി മാത്രമേ ബാക്കിയുള്ളൂ. സബ്സ്റ്റേഷനിലേക്കുള്ള റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ പുരോഗമിച്ചുവരുന്നു.സ്വിച്ചിംഗ് സ്റ്റേഷനുകളുടെ പെയിന്‍റിംഗ് ജോലികളും ആയി കഴിഞ്ഞു. മേലാറ്റൂര്‍ പ്ലാറ്റ്ഫോം എക്സ്റ്റന്‍ഷന്‍ കോണ്‍ക്രീറ്റ് ജോലികളും നടന്നുവരുന്നു. പ്ലാറ്റ്ഫോമിന്‍റെ നീളം കൂടിയ ഭാഗത്തെ ലൈറ്റിംഗ് പ്രവൃത്തികളും പൂര്‍ത്തിയാകുന്നു. സബ്സ്റ്റേഷന് സമീപം വൈദ്യുതി ആഘാതം ഏല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചുള്ള സൂച...




